പെരുന്നാള്‍ അവധി മുന്നില്‍ക്കണ്ട് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍   

പെരുന്നാള്‍ അവധി മുന്നില്‍ക്കണ്ട് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍   

Published on

ദുബായ് : ചെറിയ പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് നിരക്കിലെ വര്‍ധന തിരിച്ചടിയാകുന്നു. പല വിമാനക്കമ്പനികളും, നീണ്ട അവധി മുന്നില്‍ക്കണ്ട് ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. സീസണല്ലാത്ത സമയത്തെ ടിക്കറ്റ് നിരക്കിനേക്കാള്‍ 100 മുതല്‍ 300 ശതമാനം വരെയാണ് വര്‍ദ്ധനവ്. കേരളത്തില്‍ അവധിക്കാലം അവസാനിക്കാറായതും, പെരുന്നാള്‍ അവധിയും ഒരുമിച്ച് വന്നതോടെ, നിരവധി കുടുംബങ്ങളാണ്, നാട്ടിലേക്ക് പോകാനിരിക്കുന്നത്. ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന് മാത്രമല്ല, പല വിമാനങ്ങളിലും ടിക്കറ്റ് കിട്ടാനുമില്ല.

പെരുന്നാള്‍ അവധി മുന്നില്‍ക്കണ്ട് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍   
ഈദിന് യുഎഇയില്‍ 9 ദിവസം അവധി, സ്വകാര്യമേഖലയില്‍ തുടങ്ങുന്നത്‌ ജൂണ്‍ മൂന്നിന്

കോഴിക്കോട്ടേക്ക്, ആളൊന്നിന്, 1700 ദിര്‍ഹമാണ് (32,000 ഇന്ത്യന്‍ രൂപ), എയര്‍ഇന്ത്യ എക്‌സ്പ്രസിലെ നിരക്ക്. അതായത്, ഒരു നാലംഗ കുടുംബത്തിന് നാട്ടിലെത്തി പെരുന്നാളാഘോഷിച്ച് തിരിച്ചുവരാന്‍, ഏകദേശം 2 ലക്ഷം രൂപ വേണം. ഇത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കാര്യമാണെങ്കില്‍, മറ്റ് സ്വകാര്യ വിമാനകമ്പനികള്‍, ഇതില്‍ കൂടുതലാണ് ഈടാക്കുന്നത്. ഇന്‍ഡിഗോ 1950 ദിര്‍ഹവും, എയര്‍ അറേബ്യ 2000 ദിര്‍ഹവും ഈടാക്കുന്നു. കേരളത്തിലെ മറ്റിടങ്ങളിലേക്കും സമാനമാണ് അവസ്ഥ. ഡല്‍ഹിയടക്കമുളള തിരക്കുളള വിമാനത്താവളങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം, പെരുന്നാളാഘോഷം, യുഎഇയില്‍ തന്നെ ആകാമെന്ന് തീരുമാനിക്കുകയാണ് പല കുടുംബങ്ങളും.

logo
The Cue
www.thecue.in