ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രികർക്ക് കോവിഡ് പരിശോധന നടത്താന്‍ ഇന്ത്യയുടെ ആരോഗ്യമന്ത്രാലയം നിർദ്ദേശം നല്‍കി. അന്താരാഷ്ട്ര യാത്രാക്കാരില്‍ ക്രമമില്ലാതെയാണ് പരിശോധന നടത്തുക. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ തുടർന്നാണ് നടപടി.
ഏത് തരത്തലുളള സാഹചര്യവും നേരിടാന്‍ രാജ്യം പര്യാപ്തമാണെന്നും മന്ത്രി വ്യക്തമാക്കി. ചൈനയില്‍ നിന്നുള്‍പ്പടെ അന്താരാഷ്ട്ര രാജ്യങ്ങളില്‍ നിന്നുമെത്തുന്നവർക്ക് കോവിഡ് പരിശോധന നടത്തും. ക്രമമില്ലാതെയായിരിക്കും(റാന്‍ഡം പരിശോധന) പരിശോധന നടത്തുക. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് യോഗത്തിന് ശേഷം മാണ്ഡവ്യ പറഞ്ഞു. ജാഗ്രത തുടരണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിദഗ്ധരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.