പ്രവാസി വ്യവസായി എന്‍ എം പണിയ്ക്കർ ബ്രൂണൈയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണർ

പ്രവാസി വ്യവസായി എന്‍ എം പണിയ്ക്കർ ബ്രൂണൈയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണർ
Published on

പ്രവാസി വ്യവസായി എന്‍ എം പണിയ്ക്കർ ബ്രൂണെയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണറായി നിയമിതനായി.വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ഗുഡ്‌വിൽ അംബാസഡറാണ് എന്‍ എം പണിയ്ക്കർ.വിദേശകാര്യ മന്ത്രാലയത്തിൻ്റെയും (എംഇഎ), ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ്റെയും (ഐഇടിഒ) ശുപാർശകളെ തുടർന്നാണ് നിയമനം.

ഇന്ത്യയും ബ്രൂണെയും തമ്മിലുളള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുമുളള നടപടികളില്‍ സജീവമാകുമെന്ന് എന്‍ എം പണിയ്ക്കർ പറഞ്ഞു. മറൈന്‍ മേഖലയില്‍ വലിയ സാധ്യതകളുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മറൈൻ വ്യവസായത്തെ വളർത്തുന്നതിനുളള സാഹചര്യം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള മറൈൻ മേഖലയിൽ വൈദഗ്ധ്യമുള്ള ജീവനക്കാരെ പരിശീലിപ്പിയ്ക്കുന്നതിന് ആദ്യഘട്ടത്തിൽ കേരളത്തിലെ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജുമായി സഹകരിച്ചു മറൈൻ സ്‌കിൽ നൈപുണ്യ പരിശീലന കോഴ്‌സുകൾ ആരംഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.കോഴ്സ് പൂർത്തീകരിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ദുബായിലെ എക്‌സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനിയുടെ ഷിപ്യാർഡിൽ പരിശീലനം നൽകും. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആഗോള മറൈൻ മേഖലയിൽ പ്രവേശിയ്ക്കുന്നതിനുള്ള ആദ്യ സംരംഭമാണിത്.

ട്രേഡ് കമ്മീഷണറായുള്ള ഔദ്യോഗിക നിയമന ചടങ്ങ് ഡിസംബറിൽ ബ്രൂണെയിൽ നടക്കും. ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡിൽ ഈസ്റ്റ് റീജിയൺ ജനറൽ സെക്രട്ടറി ഡോക്ടർ ജെറോ വർഗീസ്, അജ്മാന്‍ പ്രൊവിന്‍സ് പ്രസിഡന്‍റ് ഡയസ് ഇടിക്കുള എന്നിവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in