ദുബായില്‍ പാ‍ർക്കിംഗ് ഫീസ് അടയ്ക്കാം, ഇനി വാട്സ്അപ്പിലൂടെ

ദുബായില്‍ പാ‍ർക്കിംഗ് ഫീസ് അടയ്ക്കാം, ഇനി വാട്സ്അപ്പിലൂടെ
Published on

എമിറേറ്റിലെ പാർക്കിംഗ് ഫീസ് അടയ്ക്കല്‍ കൂടുതല്‍ സൗകര്യപ്രദമാക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി. ഉപഭോക്താക്കള്‍ക്ക് വാട്സ് അപ്പിലൂടെ പാർക്കിംഗ് ഫീസ് അടയ്ക്കാനുളള സൗകര്യമാണ് ആർടിഎ ഏ‍ർപ്പെടുത്തിയത്.

നിലവില്‍ എസ് എം എസിലൂടെയും പാർക്കിംഗ് മീറ്ററുകളിലൂടെയും ഫീസ് അടയ്ക്കാനാകും. ഇതിന് പുറമെയാണ് 971588009090 എന്നതാണ് വാട്സ് അപ്പ് നമ്പറിലൂടെയും പാർക്കിംഗ് ഫീസ് അടക്കാനുളള സൗകര്യം ഒരുക്കിയിട്ടുളളത്. എസ് എം എസ് അയക്കുമ്പോള്‍ ഈടാക്കുന്ന 30 ഫില്‍സ് ഇതിലൂടെ ലാഭിക്കാനാകുമെന്നും ആർടിഎ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

വാട്സ് അപ്പിലൂടെ പാർക്കിംഗ് ഫീസ് അടയ്ക്കേണ്ടതിങ്ങനെ

1. 971588009090 വാട്സ് അപ്പ് നമ്പർ ഫോണില്‍ ആഡ് ചെയ്യുക. മെഹബൂബ് ചാറ്റ്ബോട്ട് സഹായിക്കാനുണ്ടാകും.

2. [നമ്പർ പ്ലേറ്റ് നമ്പ‍ർ] Space [സോണ്‍ നമ്പർ] Space [സമയം] എന്ന ഫോർമാറ്റിലാണ് സന്ദേശമയക്കേണ്ടത്. (പാർക്കിംഗ് ഫീസ് ഫോണ്‍ ബാലന്‍സില്‍ നിന്നാണ് ഈടാക്കുക. പോസ്റ്റ് പെയ്ഡ് നമ്പറാണെങ്കില്‍ അടുത്ത ബില്ലില്‍ പാർക്കിംഗ് ഫീസ് ഈടാക്കും. ആർടിഎ ഇ വാലറ്റ് സൗകര്യം ഉപയോഗിച്ചും പാർക്കിംഗ് ഫീസ് അടയ്ക്കാം.

3. പാർക്കിംഗ് ഫീസ് അടച്ചതായി എസ് എം എസ് സന്ദേശം രജിസ്ട്രേഡ് നമ്പറില്‍ ലഭ്യമാകും.

Related Stories

No stories found.
logo
The Cue
www.thecue.in