12000 രൂപയുടെ ജോലിക്കായി ദുബായിലെത്തി, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ചത് 25 കോടി രൂപ

12000 രൂപയുടെ ജോലിക്കായി ദുബായിലെത്തി, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ചത് 25 കോടി രൂപ
Published on

ദുബായ്: 2004 ലാണ് മുഹമ്മദ് സമീറെന്ന ഉത്തര്‍ പ്രദേശ് സ്വദേശി ദുബായിലെത്തിയത്. അതും വെറും 600 ദിര്‍ഹം (ഏകദേശം 12,000 രൂപ) മാസവരുമാനമുളള ജോലിക്കായി. കഴിഞ്ഞ ദിവസം അബുദബിയില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചതോടെ ഒരുകോടിഇരുപത് ലക്ഷം ദിര്‍ഹമാണ് സമീറിന് സ്വന്തമായത്.

ഇത് ഏകദേശം 25 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. മെച്ചപ്പെട്ട ജീവിതവും സൗകര്യങ്ങളും ആഗ്രഹിച്ചാണ് ദുബായിലേക്ക് സമീറെത്തിയത്. പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കഠിനാധ്വാനത്തിലൂടെ മെച്ചപ്പെട്ട ജോലിയില്‍ പ്രവേശിച്ചുവെങ്കിലും ഭാഗ്യാന്വേഷണം തുടര്‍ന്നു. അങ്ങനെയാണ് അബുദബി ബിഗ് ടിക്കറ്റിന്റെ ഭാഗമായത്.

2018 മുതല്‍ ഭാഗ്യപരീക്ഷണം നടത്തുകയാണെങ്കിലും ഇത്തവണയാണ് ഭാഗ്യം തുണച്ചതെന്ന് സമീര്‍. കുടുബത്തിന് തണലാകണമെന്നതാണ് വലിയ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് ദിയോറ സ്വദേശിയാണ്.ഫെബ്രുവരി 27 നാണ് ടിക്കറ്റെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in