ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണയും നിരവധി പ്രമുഖരെത്തും. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചുളള കാര്യങ്ങളും ജീവിതാനുഭവങ്ങളും സദസ്സുമായി പങ്കുവയ്ക്കും.നീന ഗുപ്ത, നിഹാരിക എന്‍.എം, കരീന കപൂര്‍, അജയ് പി.മങ്ങാട്ട്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്, കജോള്‍ ദേവ്ഗന്‍, ജോയ് ആലുക്കാസ്, യാസ്മിന്‍ കറാച്ചിവാല, അങ്കുര്‍ വാരികൂ, സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തക മേളയില്‍ അതിഥി സാന്നിധ്യങ്ങളാകുന്നത്.
നവംബര്‍ 3ന് വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഫോറം-1ല്‍ പ്രമുഖ ബോളിവുഡ് നടി നീന ഗുപ്ത 'സച്ച് കഹോം തോ-നീന ഗുപ്ത' എന്ന പരിപാടിയില്‍ പങ്കെടുക്കും. 'സച്ച് കഹോം തോ' എന്ന പുസ്തകത്തെ കുറിച്ചും, തന്‍റെ സിനിമാ യാത്രയെക്കുറിച്ചും സാമൂഹികവും ലിംഗപരവുമായ പെരുമാറ്റ രീതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും അവർ സംവദിക്കും. നവംബര്‍ 4ന് ശനിയാഴ്ച മൂന്നു പരിപാടികളാണുള്ളത്. ആദ്യത്തേത് ബാള്‍ റൂമില്‍ വൈകുന്നേരം 6.30 മുതല്‍ 7.30 വരെ നിഹാരിക എന്‍.എമ്മിന്‍രേതാണ്. തന്‍റെ ഇന്‍റർനെറ്റ് സെന്‍സേഷന്‍ യാത്രയെ കുറിച്ച് അവര്‍ സംസാരിക്കും. രാത്രി 8 മുതല്‍ 10 വരെ ബാള്‍ റൂമില്‍ ബോളിവുഡ് നടി കരീന കപൂര്‍ 'പ്രഗ്‌നന്‍സി ബൈബിള്‍' എന്ന തന്‍റെ ഏറ്റവും പുതിയ പുസ്തകത്തെ കുറിച്ചും ബോളിവുഡിലെ ചലച്ചിത്ര യാത്ര സംബന്ധിച്ചും സംസാരിക്കും. ഫോറം-3ല്‍ രാത്രി 8.30 മുതല്‍ 9.30 വരെ അജയ് പി.മങ്ങാട്ട് 'വിവര്‍ത്തനവും അതിന്‍റെ സാധ്യതകളും ഒരു ചര്‍ച്ച'യില്‍ സംസാരിക്കും. 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന തന്‍റെ പുസ്തകത്തെ കുറിച്ചും അദ്ദേഹം സദസ്സുമായി സംവദിക്കും.
നവംബര്‍ 5ന് ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 6 വരെ ഇന്‍റലക്ച്വല്‍ ഹാളില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് 'ചന്ദ്രയാന്‍ മുതല്‍ ആദിത്യ എല്‍-1 വരെ' എന്ന പരിപാടിയില്‍ ചന്ദ്രയാന്‍-3ന്‍റെയും ആദിത്യ എല്‍-1ന്‍റെയും വിജയ കഥകള്‍ അവതരിപ്പിക്കും. വൈകുന്നേരം 4.30 മുതല്‍ 6.30 വരെ ബാള്‍ റൂമില്‍ ജോയ് ആലുക്കാസിന്‍റെ 'സ്പ്രഡിംഗ് ജോയ്' എന്ന ആത്മകഥ ചലച്ചിത്ര നടി കജോള്‍ ദേവ്ഗന്‍ പ്രകാശനം ചെയ്യും.ഫോറം-3ല്‍ രാത്രി 7.15 മുതല്‍ 8.15 വരെ 'പെര്‍ഫെക്റ്റ് 10'ല്‍ സെലിബ്രിറ്റി ഫിറ്റ്‌നസ് വിദഗ്ധ യാസ്മിന്‍ കറാച്ചിവാല ആരോഗ്യത്തോടും ഫിറ്റ്‌നസോടും കൂടി എങ്ങനെ ജീവിക്കാമെന്നത് സംബന്ധിച്ച് സ്വന്തം അനുഭവങ്ങള്‍ പങ്കു വയ്ക്കും.'ഗെറ്റ് എപ്പിക് ഷിറ്റ് ഡണ്‍' എന്ന പുസ്തകമെഴുതിയ ബെസ്റ്റ് സെല്ലിംഗ് ഓഥറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അങ്കുര്‍ വാരിക്കൂവിനെ രാത്രി 8.45 മുതല്‍ 9.45 വരെ ഇന്‍റലക്ച്വല്‍ ഹാളില്‍ കാണാം.
നവംബര്‍ 9ന് വ്യാഴാഴ്ച രാത്രി 8 മുതല്‍ 9 വരെ ബാള്‍ റൂമില്‍ 'എ സ്റ്റാര്‍ ഇന്‍ സ്‌പേസ്' എന്ന തന്‍രെ പുസ്തകവുമായി ബന്ധപ്പെട്ട പരിപാടിയില്‍ നാസ ബഹിരാകാശ യാത്രിക സുനിത വില്യംസ് പങ്കെടുക്കും. ബഹിരാകാശ യാത്രാനുഭവം, ബഹിരാകാശ നടത്തം, നാസയുടെ ബോയിംഗ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്‍ എന്നിവയെ കുറിച്ച് അവര്‍ സംസാരിക്കും. 10ന് വെള്ളിയാഴ്ച ഇന്‍റലക്ച്വല്‍ ഹാളില്‍ രാത്രി 8 മുതല്‍ 10 വരെ 'ഇന്‍ ഫ്രീ ഫാള്‍' എന്ന പരിപാടിയില്‍ നര്‍ത്തകിയും അഭിനേത്രിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായി തന്‍രെ യാത്ര, പുസ്തകം എന്നിവ സബന്ധിച്ച് സംസാരിക്കും. 10ന് വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഫോറം-3ല്‍ 'റ്റു ഹെല്‍ ആന്‍റ് ബാക്ക്: ഹ്യൂമന്‍സ് ഓഫ് കോവിഡ്' എന്ന പരിപാടിയില്‍ വിഖ്യാത ടിവി ജേര്‍ണലിസ്റ്റും അവതാരകയും കോളമിസ്റ്റുമായ ബര്‍ഖാ ദത്ത് മഹാമാരിക്കാലത്തെ റിപ്പോര്‍ട്ടിംഗിനിടെ വഴിയില്‍ കണ്ടുമുട്ടിയ ആളുകളെ കുറിച്ചും തന്‍റെ പുസ്തകത്തെ കുറിച്ചും സദസ്സുമായി അനുഭവങ്ങള്‍ പങ്കിടുന്നതാണ്. 11ന് ശനി രാത്രി 8.30 മുതല്‍ 9.30 വരെ ഇന്‍റലക്ച്വല്‍ ഹാളില്‍ 'ദുരന്ത നിവാരണത്തിന്‍റെ നുറുങ്ങുകളും തന്ത്രങ്ങളും' എന്ന വിഷയത്തില്‍ യുഎന്‍ പരിസ്ഥിതി പ്രോഗ്രാമിലെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ മേധാവി ഡോ. മുരളി തുമ്മാരുകുടി സംസാരിക്കും. 'ബുദ്ധനും ശങ്കരനും പിന്നെ ഞാനും' എന്ന തന്‍റെ പുസ്തകം സംബന്ധിച്ചും അദ്ദേഹം സംവദിക്കു