'ഖല്‍ബ്' ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്തു

'ഖല്‍ബ്' ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്തു
Published on

ദുബായില്‍ പ്രവാസിയായ മലയാളി യുവാവ് രഞ്ജിത് സജീവ് നായകനായി അഭിനയിച്ച സിനിമ, 'ഖല്‍ബ്' യുഎഇ ഉള്‍പ്പടെയുളള ജിസിസി രാജ്യങ്ങളില്‍ റിലീസ് ചെയ്തു.പ്രവാസിയായ പി കെ സജീവ് ആന്‍ സജീവ് ദമ്പതികളുടെ മകനായ രഞ്ജിത് 'മൈക്ക്' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സൂഫിസം ആസ്പദമാക്കിയ പ്രണയത്തിന്‍റെ മനോഹരമായ ഏഴ് തലങ്ങളിലൂടെയുളള സഞ്ചാരമാണ് ഖല്‍ബ്.

സാജിദ് യഹ്‌യ സംവിധാനം ചെയ്ത ചിത്രം യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ 18 നാണ് റിലീസ് ചെയ്തത്.സാജിദ് യാഹിയയും സുഹൈൽ എം കോയയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയിരിക്കുന്നത്.നേഹ നസ്നീനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ പശ്ചാത്തലത്തില്‍ പ്രണയത്തിന്‍റെ കഥപറയുന്ന ചിത്രത്തില്‍ സിദ്ദീഖ്, ലെന,ജാഫർ ഇടുക്കി തുടങ്ങിയവ‍ർക്കൊപ്പം കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ദുബായ് ദേര സിറ്റി സെന്‍ററിലെ വോക്‌സ് സിനിമാ തിയറ്ററില്‍ 'ഖല്‍ബി'ന്‍റെ പ്രത്യേക റിലീസ് സംഘടിപ്പിച്ചു. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം അമൽ മനോജാണ്. ഹിഷാം അബ്‌ദുൽ വഹാബും വിനീത് ശ്രീനിവാസനുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ ഫ്രേഗ്‌റേന്‍റ് നേച്വര്‍ ഫിലിം ക്രിയേഷന്‍സിന്‍റെ കൂടി സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗള്‍ഫിലെ ആറ് രാജ്യങ്ങളിലായി 65 തിയറ്ററുകളില്‍ ഖല്‍ബ് പുറത്തിറങ്ങി. രേഷ് രാജ് ഫിലിം ആണ് സിനിമയുടെ ഗള്‍ഫിലെ വിതരണക്കാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in