സമൂഹമാധ്യമങ്ങളിലൂടെയുളള അപവാദ പ്രചരണങ്ങളില്‍ പേടിച്ചോടില്ലെന്ന് എം എ യൂസഫലി

സമൂഹമാധ്യമങ്ങളിലൂടെയുളള അപവാദ പ്രചരണങ്ങളില്‍ പേടിച്ചോടില്ലെന്ന് എം എ യൂസഫലി
Published on

സമൂഹമാധ്യമങ്ങളിലൂടെ അവിടെയുമിവിടെയുമിരുന്ന് കുറ്റം പറഞ്ഞാല്‍ അത് കേട്ട് പേടിച്ചോടുന്നവനല്ല താനെന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി. പാവപ്പെട്ടവർക്കുളള സഹായം നല്‍കുന്നത് ഇനിയും തുടരും. അതില്‍ നിന്നൊന്നും പിന്മാറില്ലെന്നും യൂസഫലി പറഞ്ഞു.

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഇഡി സമന്‍സ് അയച്ചുവെന്ന വാർത്തകളുണ്ടല്ലോയെന്ന ചോദ്യത്തോടായിരുന്നു യൂസഫലിയുടെ പ്രതികരണം.സമന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയവരോടു ചോദിക്കണം. ഇതുകൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താന്‍ കഴിയില്ല. 65000 ത്തോളം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 50 വർഷമായി ഗള്‍ഫിലുളളയാളാണ് താന്‍.സാമൂഹിക മാധ്യമങ്ങളില്‍ കുടുംബത്തെ അടക്കം അപമാനിക്കുന്നവരുണ്ട്. ഇന്ത്യയുടെ നിയമസംഹിതയ്ക്ക് അനുസരിച്ച് മുന്നോട്ടുപോകുന്നയാളാണ് താനെന്നും നിയമപരമായ കാര്യങ്ങള്‍ ലുലുവിന്‍റെ നിയമവിഭാഗം നോക്കിക്കൊള്ളുമെന്നും എം എ യൂസഫലി പറഞ്ഞു.

ദുബായ് സൗത്തിലെ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എം എ യൂസഫലി വിവാദങ്ങളോട് പ്രതികരിച്ചത്. ദുബായ് ഏവിയേഷൻ സിറ്റി കോർപ്പറേഷൻ എക്സിക്യൂട്ടിവ് ചെയർമാൻ ഖലീഫ അൽ സഫിനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ 248- -മത്തെ തുമായ ഹൈപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ദുബായ് സൗത്ത്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ദുബായ് വേൾഡ് സെൻട്രൽ 145 ചതുരശ്ര കിലോമീറ്ററിലുളള നഗരസമുച്ചയമാണ്.ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൈഫി രൂപാവാല, എക്സിക്യുട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവരും സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in