ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത് ലുലു ഐപിഒ ഓഹരി ലിസ്റ്റിങ് 30 ശതമാനമായി വർദ്ധിപ്പിച്ചു.25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ആവശ്യക്കാർ ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ. ഓഹരി ഇഷ്യൂ വില 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായി തുടരും.
ലുലു ഐപിഒയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയും നിക്ഷേപക പങ്കാളിത്വവും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമാക്കി വർധിപ്പിച്ചതോടെ കൂടുതൽ നിക്ഷേപകർക്ക് പങ്കാളിത്വം ലഭിക്കും. ലുലുവിന്‍റെ റീട്ടെയ്ൽ ശ്രംഖലയിൽ ഭാഗമാകാനും കൂടുതൽ നിക്ഷേപകർക്ക് അവസരം നൽകുകയാണ് ലുലുവെന്നും അദ്ദേഹം പറഞ്ഞു.
30 ശതമാനം വർധിപ്പിച്ചതോടെ, ലുലുവിന്‍റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്.നേരത്തെ ഇത് 2.58 കോടിയായിരുന്നു.601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയ്ലിന്‍റെ ഐപിഒ. 20.04 ബില്യൺ മുതൽ 21.07 ബില്യൺ ദിർഹം വരെയാണ് വിപണി മൂല്യം. നവംബർ 5 ആണ് സബ്സ്ക്രിബ്ഷനുള്ള അവസാന തീയതി.നവംബർ 6ന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും.അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14നാണ് ലിസ്റ്റിങ്ങ്