ലൈന്‍ ഇന്‍വെസ്റ്റ് മെന്‍റും സ്റ്റാർ സിനിമാസും കൈകോർക്കുന്നു, യുഎഇയിലെ ലുലുമാളുകളില്‍ സിനിമകള്‍ ആസ്വദിക്കാനും അവസരമൊരുങ്ങുന്നു

ലൈന്‍ ഇന്‍വെസ്റ്റ് മെന്‍റും സ്റ്റാർ സിനിമാസും കൈകോർക്കുന്നു, യുഎഇയിലെ ലുലുമാളുകളില്‍ സിനിമകള്‍ ആസ്വദിക്കാനും അവസരമൊരുങ്ങുന്നു
Published on

ലുലു ഗ്രൂപ്പ് ഇന്‍റർനാഷണലിന്‍റെ ഷോപ്പിംഗ് മാൾ വികസന മാനേജ്‌മെന്‍റ് വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌മെന്‍റസ് ആന്‍റ് പ്രോപ്പർട്ടിസും സ്റ്റാ‍ർ സിനിമാസുമായി ചേർന്ന് യുഎഇയിലെ വിവിധ ലുലു ഷോപ്പിംഗ് മാളുകളില്‍ സിനിമാതിയറ്റർ ഒരുക്കുന്നു. ദുബായ് ഖിസൈസിലെ റീജയണല്‍ ഓഫീസില്‍ വച്ച് ലുലു ഗ്രൂപ്പ് ഇന്‍റർനാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലിയും ഫാർസ് ഫിലിംസ് ആന്‍റ് സ്റ്റാർ സിനിമാസ് സ്ഥാപകനും ചെയർമാനുമായ അഹമ്മദ് ഗോല്‍ചിനും ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ഒപ്പുവച്ചു. സ്റ്റാർ സിനിമാസിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സത്യജിത് പെൻഡാർക്കർ, ഡയറക്ടർ വജീബ് അൽ ഖൂരി, ലൈന്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് പ്രോപ്പർട്ടി അബുദബി മേഖല ജനറല്‍ മാനേജർ ബിജു ജോർജ്ജും ചടങ്ങിൽ പങ്കെടുത്തു.

ഉപഭോക്താക്കള്‍ക്ക് മികച്ച വിനോദ അനുഭവം നല്‍കുകയെന്നുളളത് ലക്ഷ്യമിട്ട് സ്റ്റാർ സിനിമാസുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എം എ അഷ്‌റഫ് അലി അഭിപ്രായപ്പെട്ടു. അബുദബിയിലും അലൈനിലുമാണ് ആദ്യഘട്ടത്തില്‍ സ്ക്രീനുകള്‍ ആരംഭിക്കുക. ദുബായ് സിലിക്കണ്‍ ഓയാസിസിലും ഷാ‍ർജ സെന്‍ട്രലിലും റാക് മാളിലും സ്ക്രീനുകള്‍ ആരംഭിക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സിനിമാ വിതരണക്കാരൻ എന്നതിലുപരി യുഎഇയിലെ രണ്ടാമത്തെ വലിയ സിനിമാ ഓപ്പറേറ്റർ കൂടിയാകും തങ്ങളെന്നും ഫാർസ് ഫിലിം ആൻഡ് സ്റ്റാർ സിനിമാസ് ചെയർമാൻ അഹ്മദ് ഗോൽചിൻ പറഞ്ഞു.

ആദ്യഘട്ടത്തില്‍ അബുദബി അല്‍ വഹ്ദമാളില്‍ 9 സ്ക്രീനുകളും അലൈനിലെ അല്‍ ഫോഹ് മാളില്‍ 6 സ്ക്രീനുകളും അലൈന്‍ ബരാരി ഔട്ട്ലെറ്റ് മാളില്‍ 4 സ്ക്രീനുകളും അബുദബി അല്‍ റഹ മാളില്‍ 3 സ്ക്രീനുകളുമൊരുക്കും. ദുബായ് സിലിക്കൺ ഒയാസിസ് മാൾ, ഷാർജ സെൻട്രൽ മാൾ, ആർഎകെ മാൾ എന്നിവിടങ്ങളിൽ സമീപഭാവിയില്‍ തന്നെ സിനിമ കാണാന്‍ സൗകര്യമൊരുങ്ങും.

Related Stories

No stories found.
logo
The Cue
www.thecue.in