ഷാ‍ർജയുടെ പ്രൗഢ ചരിത്രമറിയാം, സ്റ്റാളൊരുക്കി ഷാർജ ആർക്കിയോളജി അതോറിറ്റി

ഷാ‍ർജയുടെ പ്രൗഢ ചരിത്രമറിയാം, സ്റ്റാളൊരുക്കി ഷാർജ ആർക്കിയോളജി അതോറിറ്റി
Published on

ഷാ‍ർജ എമിറേറ്റിന്‍റെ പ്രൗഢ ചരിത്രമറിയാന്‍ അവസരമൊരുക്കി ഷാ‍ർജ ആർക്കിയോളജി അതോറിറ്റി. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് പുരാവസ്തുശേഖരമുള്‍പ്പടെ പ്രദർശിപ്പിച്ചിട്ടുളളത്. എമിറേറ്റിന്‍റെ ചരിത്രം അറിയണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഉചിതമായ തെരഞ്ഞെടുപ്പായിരിക്കും ഇവിടേയ്ക്കുളള സന്ദർശനം.

ആനക്കൊമ്പുകൾ, മണ്‍പാത്രങ്ങള്‍, സ്വർണമോതിരങ്ങള്‍, ഇസ്ലാമിക മൺപാത്രങ്ങൾ,ഐബെക്സ് രൂപങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു പാത്രം, പുരാതന നാണയങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോന്നിലുമുളള ക്യൂആർ കോഡ് സ്കാന്‍ ചെയ്താല്‍ ഷാർജ സർക്കാരിൻ്റെ വെബ്‌സൈറ്റ് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ ചേർത്തിട്ടുണ്ട്.

ഷാ‍ർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പകർത്തിയ അപൂർവ്വ ചിത്രങ്ങളും ഇവിടെ കാണാം. ഭൂതകാലത്തേയും ഭാവിയേയും വർത്തമാനകാലത്തേയും ബന്ധിപ്പിക്കുകയാണ് ഓരോ വർഷവും പുസ്തകമേളകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in