വായനോത്സവത്തിനെത്തി 'കിംഗ് ലിയർ'

വായനോത്സവത്തിനെത്തി 'കിംഗ് ലിയർ'
Published on

ഷാർജ കുട്ടികളുടെ വായനോത്സവത്തില്‍ കിംഗ് ലിയർ നാടകമവതരിപ്പിച്ച് വിദ്യാർത്ഥികള്‍.ഷാ‍ർജ ഡെല്‍ഹി പ്രൈവറ്റ് സ്കൂളിലെ കുട്ടികളാണ് വില്യം ഷേക്സ് പിയറിന്‍റെ വിഖ്യാതമായ കിംഗ് ലിയർ കഥ വേദിയിലെത്തിച്ചത്.

കിംഗ് ലിയറായി ആല്‍റിഖ് ഗ്ലാഡാണ് വേഷമിട്ടത്. കോഡീലിയ ആയി പേള്‍ ദോഷിയും ഗോണീറലായി കഷ്ഫ് ഹസനും റീഗനായി അദിതി കുമാറും വേഷമിട്ടു.ഇവരെ കൂടാതെ കോണ്‍വാളായി ആല്‍ഡ്രിന്‍ ജോസഫും,ആല്‍ബനിയായി ഇഷാന്‍ അജയ് കാമത്തും കിംഗ് ഓഫ് ഫ്രാന്‍സായി രാഘവ് കൃഷ്ണയും കെന്‍റായി റോണല്‍ ജൊനാഥനുമെത്തി. ഇമാജിനറി ഫെയ്റിയായിരുന്നു മിഷേല്‍ രഞ്ജി.

കുട്ടികള്‍ക്ക് വലിയൊരു വേദിയാണ് വായനോത്സവമെന്ന് അധ്യാപികയും നാടകത്തിന്‍റെ സംവിധായികയുമായ ഡെന്‍സി ജോസഫ് അത്തിക്കല്‍ പറഞ്ഞു.ഇംഗ്ലീഷ് അധ്യാപികയാണ് ഡെന്‍സി ജോസഫ്.

ഇത്തരത്തിലൊരു വേദിയില്‍ നാടകം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ആല്‍റിഖും ആല്‍ഡ്രിനും പ്രതികരിച്ചു. തുടക്കത്തില്‍ ചെറിയ ഭയമുണ്ടായിരുന്നുവെങ്കിലും പിന്നീട് അതുമാറിയെന്നായിരുന്നു ഇഷാന്‍റേയും രാഘവിന്‍റേയും പ്രതികരണം

കുട്ടികള്‍ക്ക് ഇത്തരത്തിലുളള കലാ വാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുളള വേദിയൊരുക്കുന്നുവെന്നുളളതാണ് വായനോത്സവത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. രണ്ടാഴ്ചയോളം പരിശീലനം നടത്തിയാണ് കഥാപാത്രങ്ങളായി കുട്ടികള്‍ വേദിയിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in