ഗ്ലോബല്‍ ബ്രാന്‍റുകളുടെ വസതിയായി കേരളം മാറിയെന്ന് വ്യവസായമന്ത്രി,അനുഭവം പറഞ്ഞ് പ്രവാസി വ്യവസായി

ഗ്ലോബല്‍ ബ്രാന്‍റുകളുടെ വസതിയായി കേരളം മാറിയെന്ന് വ്യവസായമന്ത്രി,അനുഭവം പറഞ്ഞ് പ്രവാസി വ്യവസായി
Published on

കേരളം ലക്ഷ്വറി ബ്രാന്‍ഡുകളുടെ വസതിയായി മാറിയെന്ന് വ്യവസായ മന്ത്രി പി രാജീവ്. അത്താച്ചി ഗ്രൂപ്പ് പാലക്കാട് ആരംഭിക്കുന്ന അഗ്രോ ഫോറസ്ട്രി അടിസ്ഥാനമാക്കി നിർമ്മിക്കുന്ന മോർഗാനിക്സിന്‍റെ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ മീറ്റ് ദ ഇന്‍വെസ്റ്റർ പോലുളള നടപടികള്‍ സജീവമായി നടന്നുവരികയാണ്. നൈസർഗിക സൗന്ദര്യ സംവർദ്ധക വസ്തുക്കളുടെ കേരള ബ്രാന്‍റുകളുടെ ഉത്പാദനത്തിന് കേരളം സജ്ജമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 രാജു സുബ്രഹ്മണൃം,ദീപ സുബ്രഹ്മണ്യം
രാജു സുബ്രഹ്മണൃം,ദീപ സുബ്രഹ്മണ്യം

പാലക്കാട്‌ എലപ്പുള്ളിയിലുള്ള കൃഷിയിടത്തിലുളള മികച്ച ഗുണ മേന്മയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് അത്താച്ചി ഗ്രൂപ്പ് ഉല്‍പന്നങ്ങള്‍ നിർമ്മിക്കുന്നതെന്ന് ചെയർമാൻ രാജു സുബ്രഹ്മണൃം പറഞ്ഞു.ഇത്തരത്തിലുളള സംരംഭങ്ങള്‍ക്ക് സംസ്ഥാനസർക്കാർ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ചുവപ്പുനാടയില്‍ കുരുങ്ങാതെ സംരംഭം ആരംഭിക്കാനും തുടർനടത്തിപ്പിനുളള നടപടികള്‍ സർക്കാർ സ്വീകരിക്കുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ അറിവിലേക്കായാണ് ഇത് പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ പറഞ്ഞു. ഓരോരുത്തരുടേയും ചർമ്മസ്വഭാവത്തിന് അനുസരിച്ചാണ് മാറ്റങ്ങള്‍ സാധ്യമാകുന്നത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടുളള മാറ്റമല്ല മറിച്ച് സമയമെടുത്തുളള ശ്വാശതമായ പരിഹാരമാണ് മോർഗാനിക്സ് ഉല്‍പന്നങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ്‌ വൈസ് ചെയർപേഴ്സൺ ദീപ സുബ്രഹ്മണ്യം വിശദീകരിച്ചു.

ചെയർമാന്‍റെ അമ്മയുടെ പേരിലാണ് സംരംഭം ആരംഭിച്ചിട്ടുള്ളത്. കൂട്ടിച്ചേർത്തു. ഏപ്രില്‍ രണ്ടാം വാരം നടന്ന ചടങ്ങിൂല്‍ അത്താച്ചി ഗ്രൂപ്പിന്‍റെ സ്ഥാപകയായ അലമേലു സുബ്രമണ്യൻ ഭദ്രദീപം തെളിയിച്ചു.പാലക്കാട്‌ എംപി വി.കെ. ശ്രീകണ്ഠൻ, മലമ്പുഴ എംഎല്‍ എ പ്രഭാകരൻ, പാലക്കാട്‌ എംഎല്‍എ ഷാഫി പറമ്പിൽ ഉള്‍പ്പടെയുളള പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in