ഗോള്‍ഡന്‍ വിസ യുഎഇ സർക്കാരിന്‍റെ പ്രായോഗിക നീക്കത്തിന്‍റെ ഉദാഹരണം, കെ ബി ഗണേഷ് കുമാർ

ഗോള്‍ഡന്‍ വിസ യുഎഇ സർക്കാരിന്‍റെ പ്രായോഗിക നീക്കത്തിന്‍റെ ഉദാഹരണം, കെ ബി ഗണേഷ് കുമാർ
Published on

നിക്ഷേപകർക്കും വിവിധ മേഖലകളിൽ പ്രതിഭ പ്രകടിപ്പിക്കുന്ന കലാകാരന്മാർക്കും പത്ത് വർഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാനെടുത്ത തീരുമാനം യുഎഇ സർക്കാരിന്‍റെ പ്രായോഗിക നീക്കത്തിന് ഉദാരണമാണെന്ന് എംഎൽഎയും നടനുമായ കെ.ബി.ഗണേഷ് കുമാർ. തനിക്ക് ലഭിച്ച ഗോൾഡൻ വിസ മറുനാടൻ മലയാളികൾക്ക് സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കലാകാരനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും യുഎഇ സർക്കാർ തനിക്ക് സ്നേഹത്തോടെ നൽകിയ അംഗീകാരമായിതിനെ കാണുന്നുവെന്നും ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇസിഎച്ച് ഡിജിറ്റലിന്‍റെ ഓഫീസില്‍ ഭാര്യ ബിന്ദുവിനൊപ്പമെത്തിയാണ് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് വിസ പതിച്ച എമിറേറ്റ്സ് ഐഡി അദ്ദേഹം ഏറ്റുവാങ്ങിയത്.വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പിന്നീട് ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in