ഭൂമിയുടെ ഏറ്റവും വലിയ മനുഷ്യചിത്രം ഒരുക്കി, ഗിന്നസ് റെക്കോർഡില്‍ ഇടം നേടി ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂള്‍

ഭൂമിയുടെ ഏറ്റവും വലിയ മനുഷ്യചിത്രം ഒരുക്കി, ഗിന്നസ് റെക്കോർഡില്‍ ഇടം നേടി ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂള്‍
Published on

ഭൂമിയുടെ ഏറ്റവും വലിയ മനുഷ്യചിത്രം ഒരുക്കി ഗിന്നസ് റെക്കോർ‍ഡ് നേടി ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂള്‍. സ്കൂള്‍ അങ്ക ണത്തില്‍ 15 രാജ്യങ്ങളിലെ പ്രതിനിധീകരിക്കുന്ന 6097 വിദ്യാർത്ഥികളാ ണ് ഭൂമിയുടെ മനുഷ്യചിത്രമൊരുക്കിയത്. ഏഴാം തവണയാണ് സ്കൂള്‍ ഗിന്നസ് വേള്‍ഡ് റെക്കോർഡില്‍ ഇടം നേടുന്നത്. 2023 യുഎഇ സുസ്ഥിരതാവ‍ർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് സുസ്ഥിരതയുടെ ആവശ്യകത വിദ്യാ‍ർത്ഥികളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ടുഡെ ഫോർ ടുമാറോയെന്ന സന്ദേശത്തില്‍ ഗിന്നസ് റെക്കോർഡിന് തയ്യാറെടുത്തത്. ഈ സന്ദേശമുള്‍ക്കൊണ്ട് പ്രവർത്തിക്കേണ്ടത് ഓരോ വിദ്യാർത്ഥിയുടേയും ഉത്തരവാദിത്തമാണെന്ന തിരിച്ചറിവുണ്ടാക്കുകയെന്നുളള ലക്ഷ്യത്തോടെയായിരുന്നു പരിശ്രമം.

അക്ഷരാർത്ഥത്തില്‍ അതിശയിപ്പിക്കുന്നതെന്നായിരുന്നു ഗിന്നസ് റെക്കോർ‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ഗിന്നസ് ലോകറെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ പ്രവീണ് പട്ടേല്‍ പറഞ്ഞത്. 52ാമത് യു.എ. ഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടി, രാജ്യത്തെയും അതിന്‍റെ ദർശനശേഷിയുള്ള നേതാക്കളെയും ആദരിക്കുന്നതായി മാറി.ഒറ്റതതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാനായിപരിസ്ഥിതി സൗഹൃദബാഗുകള്‍ സ്വീകരിച്ച് നിശ്ചലമാതൃകയില്‍ നിന്ന് ചലനമാതൃകയിലെക്കുള്ള ഒരു പരിവർത്തനവും രൂപീകരണത്തിന്‍റെ ഭാഗമായി നടന്നു.

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ ഇന്‍റർനാഷണല്‍ സ്കൂള്‍ മുന്‍ വർഷങ്ങളിലും സമഗ്രമായ പരിപാടികള്‍ സംഘടിപ്പിക്കുകയും ആറ് ഗിന്നസ് റെക്കോർഡുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഡോ.മഞ്ജു റെജി, അസിസ്റ്റന്‍റ് ഡയറക്ടർ സഫാ ആസാദ്, വൈസ് പ്രിന്‍സിപ്പല്‍മാരായയ ഷിഫാന മുവൈസ്, സുനാജ് അബ്ദുള് മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് ഗിന്നസ് പരിശ്രമം നടന്നത്.

പ്രധാന അധ്യാപകരായ അലമേലും നാച്ചിയാർ ഡോ.ഷീബ മുസ്തഫ,ഇജാസ് വസ്തി, ധീരേന്ദ്ര പാണ്ഡെ, അധ്യാപകരായ ഡോ. അബ്ദുള്‍ റഷീദ്, അബ്ദുള്‍ ഹലീം, ശ്രീദേവി രാജഗോപാല്‍ കലാറാണി രാജീവ്, മെഹ്റിന്‍,, സരിക സാദിക്ക്, ഷമീറ വഹാബ്, മറ്റ് കോർഡിനേറ്റർമാർ എന്നിവരെ സ്കൂള്‍ മാനേജ്മെന്‍റ് അഭിനന്ദിച്ചു. പെയ്സ് ഗ്രൂപ്പിന്‍റെ സ്ഥാപകനായ ഡോ.പി.എ. ഇബ്രാഹിം ഹാജിയുടെ ദീർഘവീക്ഷണമാണ് പേയ്സ് ഗ്രൂപ്പിന്‍റെ അടിത്തറ. സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിംഗ് ഡയറക്ടർ സല്‍മാന്‍ ഇബ്രാഹിം, എക്സിക്യൂട്ടീവ് ഡയരക്ടർ സുബൈർ ഇബ്രാഹിം, ഡയറക്ടർ ബോ ആദില്‍ ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, അമീന്‍ ഇബ്രാഹിം എന്നിവർ നേട്ടത്തിനായി പരിശ്രമിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in