സ്വാതന്ത്ര്യദിനാഘോഷം:ദുബായ് മറീനഹാർബറില്‍ ഒരുങ്ങും വനിതകള്‍ അണിനിരക്കുന്ന ഇന്ത്യന്‍ ഭൂപടം, മാറ്റ് കൂട്ടി 50 യോട്ടുകളുടെ പരേഡും

സ്വാതന്ത്ര്യദിനാഘോഷം:ദുബായ് മറീനഹാർബറില്‍ ഒരുങ്ങും വനിതകള്‍ അണിനിരക്കുന്ന ഇന്ത്യന്‍ ഭൂപടം, മാറ്റ് കൂട്ടി 50 യോട്ടുകളുടെ പരേഡും
Published on

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് മറീന ഹാർബറിൽ ആഗസ്റ്റ് 14 ന് വേ‍ർ ഇന്‍ തമിഴ് നാട് വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ അണിനിരന്ന് ഇന്ത്യയുടെ ഭൂപടമൊരുക്കും. രാവിലെ 7 മണിയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. ഭൂപടമൊരുക്കിയതിന് ശേഷം 50 യോട്ടുകളുടെ പരേഡും നടത്തും. ഡബ്ലു ഇ ടിയിലെ 75 അംഗങ്ങളാണ് ഭൂപടമൊരുക്കുക.ഇത് ലിംകാ ബുക്ക് ഓഫ് റിക്കോർഡ്‌സിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. പരിപാടിയില്‍ പതാക ഉയർത്തല്‍ ചടങ്ങുണ്ടാകും, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സംഘാടകർ ദുബായിൽ വാർത്ത സമ്മളനത്തിൽ അറിയിച്ചു .

ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനം ഗംഭീരമായി ദുബായിലും ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് യോട്ട് പരേഡ് .ആസാദി ക അമൃത് മഹോത്സവിന് ഐക്യദാർഢ്യവുമാണിത് .യു എ ഇ രൂപീകരണത്തിന്‍റെ 50 വർഷം ആയതിനാലാണ് 50 യോട്ടുകൾ എന്ന ആശയത്തിലെത്തിയത് .റോയൽ സ്റ്റാർ യോട്ട് കമ്പനീസിന്‍റെ പിന്തുണയോടയാണ് യോട്ട് പരേഡ് നടക്കുക.

പരിപാടിയിലേക്കുളള പ്രവേശനം സൗജന്യമാണെങ്കിലും മുന്‍കൂട്ടി രജിസ്ട്രർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. ആയിരത്തോളം ആളുകൾ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍ .ത്രിവർണ പതാകകൾ കൊണ്ട് അലങ്കരിക്കുന്ന യോട്ടുകൾ ഹാർബർ വലം വെക്കും .ഡബ്ള്യു ഐ ടി അംഗങ്ങൾ ത്രിവർണ വസ്ത്രം ധരിച്ചെത്തും .ഡബ്ല്യൂ ഐ ടി ഫൗണ്ടർ പ്രസിഡന്‍റ് മെർലിൻ ഗോപി ,വൈസ് പ്രസിഡന്‍റ് അഭിനയ ബാബു , റോയൽ സ്റ്റാർ യോട്ട്സ് ചെയർമാൻ അൻസാരി ,ഡയറക്ടർ മൊയ്‌നുദ്ധീൻ ദുരൈ ,ഈവണ്ടയ്ഡ്‌സ് എം ഡി യാസിർ ഹമീദ് തുടങ്ങിയവർ വാർത്ത സമ്മളനത്തിൽ പങ്കെടുത്തു

Related Stories

No stories found.
logo
The Cue
www.thecue.in