മാസപ്പിറവി ദൃശ്യമായില്ല, സൗദി അറേബ്യയില്‍ മുഹറം ഒന്ന് ശനിയാഴ്ച

മാസപ്പിറവി ദൃശ്യമായില്ല, സൗദി അറേബ്യയില്‍ മുഹറം ഒന്ന് ശനിയാഴ്ച
Published on

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഹിജ്റാ വർഷം 1444 മുഹറം ഒന്ന്, ജൂലൈ 30 ശനിയാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യ. രാജ്യത്തെ സുപ്രീം കോടതിയുടേതാണ് അറിയിപ്പ്. ഹിജറ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമാണ് മുഹറം ഒന്ന്.വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഹിജ്റാ വർഷത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുഹറം ഒന്നിന് യുഎഇയിലെ പൊതു സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമണ്‍ റിസോഴ്സസ് നേരത്തെ അറിയിച്ചിരുന്നു.കുവൈത്തിലെ പൊതുമേഖലയ്ക്ക് ജൂലൈ 31 ഞായറാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്. ഒമാനിലും ജൂലൈ 31 നാണ് അവധി.

ഷാർജയില്‍ സൗജന്യപാ‍ർക്കിംഗ്

ഹിജ്റാ വർഷാരംഭത്തോട് അനുബന്ധിച്ച് മുഹറം ഒന്നിന് ഷാർജയില്‍ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിനങ്ങളിലും പാർക്കിംഗ് ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകളില്‍ ഇത് ബാധകമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in