യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്
Published on

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ പെയ്തു. ദുബായില്‍ പുലർച്ചെ 2.35 ഓടെ ഇടിയും മിന്നലോടും കൂടിയ മഴയാണ് ലഭിച്ചത്. ഏപ്രില്‍ 16 ന് രാജ്യത്ത് കനത്ത മഴ പെയ്ത പശ്ചാത്തലത്തില്‍ അധികൃതർ മഴ മുന്നറിയിപ്പുകള്‍ നല്‍കുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അബുദബി,ദുബായ്, റാസല്‍ ഖൈമ,അല്‍ മിർഫ,അല്‍ റുവൈസ്, ഹബ്ഷാന്‍,അല്‍ റഹ്ബ,ലിവ,അസാബ്,ഹമീം മേഖലകളിലാണ് ഓറഞ്ച് അലർട്ട് നല്‍കിയിട്ടുളളത്. വ്യാഴാഴ്ച രാത്രി 8 മണിവരെയാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം വിവിധ മേഖലകളില്‍ ശക്തമായ കാറ്റും അനുഭവപ്പെട്ടു.

വ്യാഴം വെളളി ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്ന കാലാവസ്ഥ പ്രവചനത്തെ തുടർന്ന് വിവിധ എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പഠന രീതിയിലേക്ക് മാറിയിരുന്നു. സർക്കാർ ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ സാന്നിദ്ധ്യം ആവശ്യമുളള ജോലി മേഖലകള്‍ക്ക് ഇത് ബാധകമല്ല. ചില സ്വകാര്യ സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം സ്വീകരിച്ചിട്ടുണ്ട്. ബീച്ചുകളും പാർക്കുകളും അടച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാത്ര അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഒമാനിലും കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.20-80 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത് വ്യാഴാഴ്ച രാത്രി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in