ഈദിന്, ഇന്നുമുതല്‍ ദുബായില്‍ പാ‍‍‍ർക്കിംഗ് സൗജന്യം,പൊതു ഗതാഗത സംവിധാനത്തിലും മാറ്റം

ഈദിന്, ഇന്നുമുതല്‍ ദുബായില്‍ പാ‍‍‍ർക്കിംഗ് സൗജന്യം,പൊതു ഗതാഗത സംവിധാനത്തിലും മാറ്റം

Published on
Summary

ദുബായ് മെട്രോ റെഡ് ലൈന്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ രാവിലെ അഞ്ച് മണിമുതല്‍ പിറ്റേന്ന് പുലർച്ചെ രണ്ട് മണിവരെ സ‍ർവ്വീസ് നടത്തും

ഈദുല്‍ ഫിത്‍ർ അവധിക്ക്, ദുബായില്‍ സൗജന്യ പാർക്കിംഗ്. ഇന്ന് മുതല്‍ വ്യാഴാഴ്ച (ജൂണ്‍ 9) വരെയാണ് സൗജന്യ പാ‍ർക്കിംഗ് അനുവദിക്കുക. അതേസമയം മള്‍ട്ടി ലെവല്‍ പാർക്കിംഗ് ടെർമിനലുകളില്‍ ഇത് ബാധകമായിരിക്കില്ല. പൊതു ഗതാഗത സംവിധാനങ്ങളുടെ സമയ ക്രമത്തിലും വ്യത്യാസമുണ്ട്. ദുബായ് മെട്രോ റെഡ് ലൈന്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ രാവിലെ അഞ്ച് മണിമുതല്‍ പിറ്റേന്ന് പുലർച്ചെ രണ്ട് മണിവരെ സ‍ർവ്വീസ് നടത്തും.വെള്ളിയാഴ്ച രാവിലെ 10 മുതല്‍ പിറ്റേന്ന് പുലർച്ചെ 2 മണിവരെയും ശനിയാഴ്ച രാവിലെ അഞ്ച് മണിമുതല്‍ പിറ്റേന്ന് പുലർച്ചെ രണ്ട് മണിവരെയുമായിക്കും പ്രവർത്തനം.

ദുബായ് മെട്രോ ഗ്രീന്‍ ലൈന്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ രാവിലെ അഞ്ച് മുപ്പത് മുതല്‍ പിറ്റേന്ന് പുലർച്ചെ രണ്ട് മണിവരെ സ‍ർവ്വീസ് നടത്തും.വെള്ളിയാഴ്ച രാവിലെ 10 മുതല്‍ പിറ്റേന്ന് പുലർച്ചെ 2 മണിവരെയും ശനിയാഴ്ച രാവിലെ അഞ്ച് മുപ്പത് മുതല്‍ പിറ്റേന്ന് പുലർച്ചെ രണ്ട് മണിവരെയുമായിക്കും പ്രവർത്തനം. ദുബായ് ട്രാം ശനിയാഴ്ച തൊട്ട് വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറ്്‌ മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും.

വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെയും ട്രാം സർവീസ് ഉണ്ടാകും.മെട്രോയുമായി ബന്ധിപ്പിച്ചിട്ടുള്ള റഷീദിയ, മാൾ ഓഫ് ദി എമിറേറ്റ്‌സ്, ബുർജ് ഖലീഫ, അബുഹൈൽ, ഇത്തിസലാത് എന്നീ സ്റ്റേഷനുകളിൽനിന്ന് രാവിലെ അഞ്ചു മുതൽ പിറ്റേദിവസം പുലർച്ചെ 2.10 വരെ ബസ് സർവീസുകൾ ഉണ്ടാവും. അൽ ഗുബൈബയിൽനിന്ന് ഷാർജയിലേക്കുള്ള ഇന്‍റ‍ർസിറ്റി ബസുകൾ 24 മണിക്കൂറും ലഭ്യമാകും. അബുദാബിയിലേക്ക് പുല‍ർച്ചെ നാലര മുതൽ പുലർച്ചെ ഒരു മണി വരെ ബസുണ്ടാകും.

logo
The Cue
www.thecue.in