സൗദി ലെവി ഇളവ് അവസാനിച്ചു ; പ്രവാസികള്‍ അടയ്‌ക്കേണ്ടത് ഭീമമായ തുക   

സൗദി ലെവി ഇളവ് അവസാനിച്ചു ; പ്രവാസികള്‍ അടയ്‌ക്കേണ്ടത് ഭീമമായ തുക   

Published on

സൗദി അറേബ്യയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവിന്റെ കാലാവധി അവസാനിച്ചു. നാലും അതില്‍ കുറവും വിദേശ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ ജോലിക്കാരും ഇനി മുതല്‍ ലെവി നല്‍കേണ്ടി വരും. ചെറുകിട സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പ്രയാസമേല്‍പ്പിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. നാലില്‍ കൂടുതല്‍ പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു നേരത്തെ ലെവി. പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നതാണ് നടപടി.

 സൗദി ലെവി ഇളവ് അവസാനിച്ചു ; പ്രവാസികള്‍ അടയ്‌ക്കേണ്ടത് ഭീമമായ തുക   
പിവിഎസില്‍ വീണ്ടും സമരം, ആശുപത്രി അടച്ചുപൂട്ടി മാനേജ്‌മെന്റ് വഞ്ചിച്ചെന്ന് ജീവനക്കാര്‍

ചെറുകിട സ്ഥാപനത്തിലെ ഒരു തൊഴിലാളി പ്രതിവര്‍ഷം 100 റിയാലാണ് വര്‍ക്ക് പെര്‍മിറ്റ് ഫീസ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ നിയമത്തോടെ ഏഴായിരം റിയാലില്‍ കൂടുതല്‍ ഓരോ തൊഴിലാളിയും നല്‍കേണ്ട സ്ഥിതിയാണ്. ചെറുകിട സ്ഥാപന ഉടമകളോട് ലെവി അടയ്ക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ സമീപിക്കുന്ന തൊഴിലുടമകളോട് മന്ത്രാലയം ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കുന്നുമുണ്ട്.

logo
The Cue
www.thecue.in