ദുബായ് എക്സ്പോ സിറ്റി നാളെ തുറക്കും

ദുബായ് എക്സ്പോ സിറ്റി നാളെ തുറക്കും
Published on

പുതിയ കാഴ്ചകളും കൗതുകങ്ങളുമായി ദുബായ് എക്സ്പോ സിറ്റി നാളെ തുറക്കും. എക്സ്പോ സിറ്റിയിലെ രണ്ട് പവലിയനുകള്‍ സെപ്റ്റംബർ ഒന്നിന് തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് എക്സ്പോ സിറ്റി പൂർണമായും സന്ദർശിക്കാന്‍ അവസരമൊരുക്കുന്നത്. എക്സ്പോ 2020യിലെ കാഴ്ചകള്‍ക്ക് പുതുമോടി നല്കിയാണ് എക്സ്പോ സിറ്റി ഒരുങ്ങിയിരിക്കുന്നത്. എക്സ്പോ 2020 ആരംഭിച്ചത് 2021 ഒക്ടോബർ ഒന്നിനായിരുന്നു. കൃത്യം ഒരു വർഷം കഴിയുമ്പോഴാണ് എക്സ്പോ സിറ്റിയും സന്ദർശകരിലേക്ക് എത്തുന്നത്. എക്സ്പോ സിറ്റിയിലേക്കുളള പ്രവേശനം സൗജന്യമാണ്. എന്നാല്‍ പവലിയനുകളിലേക്ക് പ്രവേശിക്കുന്നതിന് ടിക്കറ്റെടുക്കണം.

ടിക്കറ്റുകള്‍

120 ദിർഹമാണ് ഒരു ദിവസ സന്ദർശനത്തിനുളള ടിക്കറ്റ് നിരക്ക്. നാല് പവലിയനുകളിലേക്ക് പ്രവേശനം അനുവദിക്കും. 12 വയസിന് താഴെയുളള കുട്ടികള്‍ക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്. അതേസമയം ഇവർ എക്സ്പോ സിറ്റി ദുബായുടെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് സൗജന്യ ടിക്കറ്റ് എടുക്കണം.

ഓരോ പവലിയനിലേക്കും ഒരാള്‍ക്ക് 50 ദിർഹത്തിന് വ്യത്യസ്ത ടിക്കറ്റുകളും ലഭ്യമാണ്. ഇതും 12 വയസിന് താഴെയുളള കുട്ടികള്‍ക്കും നിശ്ചയദാർഢ്യക്കാർക്കും സൗജന്യമാണ്.

വെബ് സൈറ്റിലും എക്സ്പോ സിറ്റിയിലെ നാല് ബോക്സ് ഓഫീസിലും ടിക്കറ്റുകള്‍ ലഭ്യമാണ്.

സമയം

ചില പവലിയനുകളും കൗതുകങ്ങളും തിങ്കള്‍ മുതല്‍ ഞായർ വരെ രാവിലെ 10 മുതല്‍ 6 വരെ തുറന്നിരിക്കും. 24 മണിക്കൂറും തുറന്നിരിക്കുന്ന കൗതുകകാഴ്ചകളും എക്സ്പോ സിറ്റിയുടെ പ്രത്യേകതയാണ്. സർറിയല്‍ വാട്ടർ ഫീച്ചർ,അല്‍ വാസല്‍ പ്ലാസ എന്നിവയാണ് ഇവ. ഇവയിലേക്കുളള പ്രവേശനവും സൗജന്യമാണ്.വിഷന്‍ പവലിയന്‍,എറൗണ്ട് ദ വേള്‍ഡ്,അലിഫ് ദ മൊബിലിറ്റി പവലിയന്‍,ടെറ സസ്റ്റെയിനബിലിറ്റി പവലിയന്‍,വുമണ്‍സ് പവലിയന്‍സ് എന്നിവ പണം നല്‍കി ആസ്വദിക്കാം. കറങ്ങുന്ന ആകാശ പൂന്തോട്ടം ഗാർഡന്‍ ഇന്‍ ദ സ്കൈയിലെ പ്രവേശനത്തിന് 30 ദിർഹമാണ് നിരക്ക്. അഞ്ച് വയസില്‍ കുറഞ്ഞ പ്രായമുളള കുട്ടികള്‍ക്കും ഭിന്ന ശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്.വൈകീട്ട് മൂന്ന് മുതല്‍ ആറുവരെയാണ് പ്രവർത്തനം.

Related Stories

No stories found.
logo
The Cue
www.thecue.in