മെട്രോയിലും ട്രാമിലും ഇ സ്കൂട്ടറുകള്‍ക്കുളള വിലക്ക് നീക്കി

മെട്രോയിലും ട്രാമിലും  ഇ സ്കൂട്ടറുകള്‍ക്കുളള വിലക്ക് നീക്കി
Published on

ദുബായ് മെട്രോയില്‍ ഇ സ്കൂട്ടറുകള്‍ക്കുളള വിലക്ക് നീക്കി. ട്രാമിലും ഇനി മുതല്‍ ഇ സ്കൂട്ടറുകള്‍ കൊണ്ടുപോകാം.മടക്കിവയ്ക്കാന്‍ കഴിയുന്ന ഇ സ്കൂട്ടറുകള്‍ കൊണ്ടുപോകാനാണ് അനുമതി. 120cm x 70cm x 40cm എന്നതായിരിക്കണം അളവ്. 20 കിലോയില്‍ കൂടാനും പാടില്ല.

നിബന്ധനകള്‍ ഇങ്ങനെ

1.മെട്രോ ട്രാം പരിസരത്ത് ഇ സ്കൂട്ടർ ചാർജ്ജിങ് പാടില്ല

2. വാതിലുകള്‍, ഇരിപ്പിടങ്ങള്‍, ഇടനാഴികള്‍,അടിയന്തര ഉപകരണങ്ങള്‍ എന്നിവയ്ക്ക് തടസ്സമാകരുത്

3. നനഞ്ഞതോ ചെളിപുരണ്ടതോ ആയ ഇ സ്കൂട്ടറുകള്‍ക്ക് മെട്രോയിലും ട്രാമിലും കയറ്റാന്‍ അനുമതിയില്ല.

4.സ്റ്റേഷനിലും നടപ്പാലങ്ങളിലും ഇ സ്കൂട്ടറോടിക്കാന്‍ അനുമതിയില്ല

5.മൂർച്ചയുളളതോ കൂർത്തതോ ആയ ഹാന്‍ഡിന്‍ ബാറുകളോ, പെഡലുകളോ പോലെ പരുക്കുകളോ കേടുപാടുകളോ ഉണ്ടാക്കാന്‍ സാധ്യതയുളള ഭാഗങ്ങള്‍ മറയ്ക്കുകയോ അകത്തേക്ക് ആക്കുകയോ വേണം

6. സ്റ്റേഷനുളളിലേക്കോ പ്ലാറ്റ് ഫോമിലേക്കോ പ്രവേശിക്കുമ്പോള്‍ ഇ സ്കൂട്ടർ മടക്കണം

7. ഇ സ്കൂട്ടർ സുരക്ഷിതമായി കൊണ്ടുപോവുകയെന്നുളളത് ഉടമസ്ഥന്‍റെ ഉത്തരവാദിത്തമാണ്.

8.മെട്രോ സ്റ്റേഷനുകളില്‍ ചെക്ക് ഇന്‍/ഔട്ട് ചെയ്യുമ്പോള്‍ ഇ-സ്‌കൂട്ടറുകള്‍ മടക്കിയിരിക്കണം.

9. കേടുപാടുകള്‍ വന്ന ബാറ്ററികള്‍ ഉപയോഗിക്കരുത്

യാത്രാക്കാരുടെ സുരക്ഷിതത്വം മുന്‍നിർത്തി ഇക്കഴിഞ്ഞ മാർച്ച് ഒന്നുമുതലാണ് ദുബായ് മെട്രോയിലും ട്രാമിലും ഇ സ്കൂട്ടറുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in