ഇ സ്കൂട്ടർ സഞ്ചാരപാത 11 മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ച് ദുബായ്

ഇ സ്കൂട്ടർ  സഞ്ചാരപാത 11  മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ച് ദുബായ്
Published on

ദുബായ് എമിറേറ്റിലെ 11 മേഖലകളില്‍ കൂടി ഇ സ്കൂട്ടർ ട്രാക്കുകള്‍ വരുന്നു. 2023 മുതലാണ് ഇ പാതകളിലൂടെയുളള സഞ്ചാരത്തിന് അനുമതി നല്‍കുക.ഇതോടെ എമിറേറ്റില്‍ ഇ സ്കൂട്ടറിന് അനുമതി നല്‍കുന്ന മേഖലകളുടെ എണ്ണം 21 ആയി ഉയരും. ഇ സ്കൂട്ടർ ട്രാക്കുകളുടെ നീളം നിലവിലെ 185 കിലോമീറ്ററില്‍ നിന്ന് 290 കിലോമീറ്ററായും വർദ്ധിക്കും. ദുബായിലെ വിവിധ ഗതാഗത കേന്ദ്രങ്ങളെയും ടൂറിസ്റ്റ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ് ഇ സ്കൂട്ടർ ട്രാക്കുകള്‍ നിർമ്മിക്കുന്നത്. മെട്രോ -ബസ് സർവ്വീസുകളെ ബന്ധിപ്പിക്കുന്ന രീതിയിലും ട്രാക്കുകള്‍ വരുമെന്നതുകൊണ്ടുതന്നെ യാത്രാക്കാർക്ക് ഇ സ്കൂട്ടറിലെത്തി പൊതുഗതാഗതസംവിധാനങ്ങളില്‍ യാത്ര തുടരാമെന്ന സൗകര്യവും ഉണ്ട്. സേവനം 114503 പേർക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. സ്വകാര്യവാഹനത്തിന്‍റെ ഉപയോഗം കുറയ്ക്കാനും ഇത് ഉപകരിക്കും.

അ​ൽ ത​വാ​ർ 1, അ​ൽ ത​വാ​ർ 2, ഉ​മ്മു സു​ഖീം, ഗ​ർ​ഹൂ​ദ്, മു​ഹൈ​സി​ന 3, ഉ​മ്മു ഹു​റൈ​ർ 1, അ​ൽ സ​ഫ 2, അ​ൽ ബ​ർ​ഷ സൗ​ത്ത്​ 2, അ​ൽ ബ​ർ​ഷ 3, അ​ൽ​ഖൂ​സ്​ 4, നാ​ദ​ൽ ഷെ​ബ 1 എ​ന്നീ മേ​ഖ​ല​ക​ളെ​യാ​ണ്​ പുതുതായി ഇ-​സ്കൂ​ട്ട​ർ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നിലവില്‍ ജുമൈറ ലേക് ടവർ, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊലേവാദ്, ദുബായ് ഇന്‍റർനെറ്റ് സിറ്റി ഉള്‍പ്പടെ 10 മേഖലകളിലാണ് ഇ സ്കൂട്ടർ സഞ്ചാരത്തിന് അനുമതി നല്‍കിയിട്ടുളളത്. പുതിയ ട്രാക്കുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് ആർടിഎ എക്സിക്യൂട്ടീവ് ഡയറക്ടറും ബോർഡ് ചെയർമാനുമായ മാത്തർ അല്‍ തായർ പറഞ്ഞു. ജനസംഖ്യയും, അടിസ്ഥാന സൗകര്യമുള്‍പ്പടെയുളള വിവിധ കാര്യങ്ങള്‍ പരിഗണിച്ചാണ് ഇ സ്കൂട്ടറിനായി പുതിയ ട്രാക്കുകള്‍ പരിഗണിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ദുബായ് പോലീസിന്‍റെ സഹായവും തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇ സ്കൂട്ടർ അനുമതിയ്ക്കായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം. അനുമതി സൗജന്യമാണ്. എന്നാല്‍ പരിശീല കോഴ്സുകളില്‍ പങ്കെടുക്കുകയും ഓണ്‍ലൈനായി നടത്തുന്ന പരീക്ഷയില്‍ വിജയിക്കുകയും വേണം. എങ്കില്‍ മാത്രമെ അനുമതി ലഭിക്കുകയുളളൂ.

Related Stories

No stories found.
logo
The Cue
www.thecue.in