ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചക്കകം രജിസ്ട്രർ ചെയ്യണമെന്ന് താമസക്കാരോട് ദുബായ്

ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചക്കകം രജിസ്ട്രർ ചെയ്യണമെന്ന് താമസക്കാരോട് ദുബായ്
Published on

എമിറേറ്റില്‍ താമസക്കാരായിട്ടുളളവർ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്ട്രർ ചെയ്യണമെന്ന നിർദ്ദേശവുമായി ദുബായ് ലാന്‍റ് ഡിപാർട്മെന്‍റ്. സ്വന്തം ഉടമസ്ഥതയില്‍ താമസിക്കുന്നവരും വാടകയ്ക്ക് താമസിക്കുന്നവരും ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുളളില്‍ രജിസ്ട്രർ ചെയ്യണം. റെസ്റ്റ് ആപ്പ് വഴിയാണ് രജിസ്ട്രേഷന്‍ പൂർത്തിയാക്കേണ്ടത്. വ്യക്തിഗത വിവരങ്ങളും എമിറേറ്റ്സ് ഐഡിയുടെ വിവരങ്ങളും ഉള്‍പ്പടെ എട്ട് ഘട്ട നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്.രജിസ്റ്റർ ചെയ്‌തുകഴിഞ്ഞാൽ, വാടക കരാറിൽ സഹ താമസക്കാരുടെ വിശദാംശങ്ങൾ സ്വയം പുതുക്കപ്പെടും.

രജിസ്ട്രർ ചെയ്യേണ്ടതെങ്ങനെ

1. ദുബായ്റെസ്റ്റ് ആപ്പില്‍ ലോഗിന്‍ ചെയ്യുക.

2. യുഎഇ പാസുളളവരാണെങ്കില്‍ അതുപയോഗിച്ച് ലോഗിന്‍ ചെയ്യാം. വ്യക്തി എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക

3. ഡാഷ് ബോർഡില്‍ നിന്ന് പ്രോപ്പർട്ടി തെരഞ്ഞെടുത്ത് വാടകയ്ക്കാണോ ഉടമസ്ഥതയിലാണോയെന്ന് രേഖപ്പെടുത്തുക.

4. സഹ താമസക്കാരുടെ വിവരങ്ങള്‍ നല്‍കാനുളള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

5. ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ അതും രേഖപ്പെടുത്തണം. എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്‍കണം. അതിന് ശേഷം വേരിഫൈ ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

6. കൂടെയുളളത് കുടുംബമാണെങ്കില്‍ ഓരോ അംഗങ്ങളുടെയും പേര് വിവരങ്ങള്‍ നല്‍കണം.

7. നല്‍കിയ വിവരങ്ങള്‍ മാറ്റണമെങ്കില്‍ ഡെലീറ്റ് ഓപ്ഷന്‍ നല്‍കണം.

8. എല്ലാം നല്‍കിയതിന് ശേഷം സബ് മിറ്റ് ചെയ്യണം.

2020 ല്‍ യുഎഇ വിവാഹമോചനവും അനന്തരാവകാശവും സംബന്ധിച്ച നയങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. അവിവാഹിതരായ ദമ്പതികൾക്കും ബന്ധമില്ലാത്ത ഫ്ലാറ്റ്മേറ്റ്‌സിനും നിയമപരമായ സഹവാസം അനുവദിക്കുന്ന തരത്തിലായിരുന്നു കുടുംബ നിയമങ്ങളിൽ യുഎഇ ഇളവ് വരുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in