ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം
Published on

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ആറാമത് എഡിഷന് തുടക്കമായി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ രക്ഷാകർത്വത്തിലാണ് ഫിറ്റ്നസ് ചലഞ്ച് നടക്കുന്നത്. നവംബർ 27 വരെ നടക്കുന്ന ഫിറ്റ്നസ് ചലഞ്ചില്‍ 30 ദിവസം 30 മിനിറ്റ് നേരം വ്യായാമം ചെയ്യുകയെന്നുളളതാണ് ലക്ഷ്യം വയ്ക്കുന്നത്. ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമാകുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ എമിറേറ്റിലുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ദുബായ് റൈഡ് നവംബർ ആറിനാണ് നടക്കുക. സൈക്കിളില്‍ നഗരം ചുറ്റാനുളള അവസരമാണ് ദുബായ് റൈഡ്. ഷെയ്ഖ് സായിദ് റോഡിന് ചുറ്റുമുളള 12 കിലോമീറ്ററില്‍ സൈക്കിളോടിച്ച് ദുബായ് റണ്ണിന്‍റെ ഭാഗമാകാം. അതല്ലെങ്കില്‍ ഡൗണ്‍ ടൗണിലെ കാഴ്ചകള്‍ കണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാർഡീല്‍ നാല് കിലോമീറ്റർ ഫാമിലി റണ്‍ തെരഞ്ഞെടുക്കാം. ദുബായ് റൈഡില്‍ സൗജന്യമായി പങ്കെടുക്കാമെങ്കിലും രജിസ്ട്രേഷന്‍ നിർബന്ധമാണ്.

Raul Gabat

ദുബായ് റണ്‍ നവംബർ 20 ന് നടക്കും. അത്ലറ്റുകള്‍ക്കുളള 10 കിലോമീറ്റർ ഓട്ടവും, കുടുംബങ്ങള്‍ക്കുളള 5 കിലോമീറ്റർ ഓട്ടവും ദുബായ് റണ്ണിന്‍റെ ഭാഗമാണ്. മ്യൂസിയം ഓഫ് ഫ്യൂച്ചർ പരിസരത്ത് നിന്ന് രാവിലെ 6. 30 നാണ് ദുബായ് റണ്‍ ആരംഭിക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് dubairun.com രജിസ്ട്രർ ചെയ്യാം.

ഇത്തവണ രണ്ട് ഫിറ്റ്നസ് ഗ്രാമങ്ങളും ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഡിപി വേള്‍ഡ് ഫിറ്റ്നസ് വില്ലേഡ് കൈറ്റ് ബീച്ചിലാണ്. യോഗയും ഏറോബിക്സും ഫുട്ബോളും ഉള്‍പ്പടെ വ്യത്യസ്ത രീതിയിലുളള 15 ഫിറ്റ്നസ് കേന്ദ്രങ്ങളാണ് ഇവിടെയുളളത്. വാരാന്ത്യങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 11 മണിവരെയും മറ്റ് ദിവസങ്ങളില്‍ വൈകീട്ട് 3 മുതല്‍ 11 വരെയുമാണ് പ്രവർത്തനം.

ലാസ്റ്റ് എക്സിറ്റ് അല്‍ ഖവനീജ് ഫിറ്റ്നസ് വില്ലേജില്‍ അഞ്ച് വ്യത്യസ്ത ഫിറ്റ്നസ് കേന്ദ്രങ്ങളാണ് ഉളളത്. ഞായർ മുതല്‍ വ്യാഴം വരെ വൈകീട്ട് നാല് മുതല്‍ രാത്രി 11 വരെയും വെളളി ശനി ദിവസങ്ങളില്‍ 12 മണിവരെയും കേന്ദ്രങ്ങള്‍ പ്രവർത്തിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക ക്ലാസുകളും ലഭ്യമാണ്.

ഇത് കൂടാതെ ദുബായ് സിലിക്കണ്‍ ഓയാസീസ്, ഹത്ത വാദി ഹബ്, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ട്, സബീല്‍ ലേഡീസ് ക്ലബ്, ഹത്ത വാദി ഹബ് ആന്‍റ് ഡിഐഎഫ്സി തുടങ്ങി 12 ഫിറ്റ്നസ് ഹബുകളും സജ്ജമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in