എക്‌സ്‌പോ 2020 പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 3 കോടി 70 ലക്ഷം യാത്രക്കാര്‍

എക്‌സ്‌പോ 2020 പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത്  3 കോടി 70 ലക്ഷം യാത്രക്കാര്‍
Published on

എക്‌സ്‌പോ 2020 യുടെ ആറുമാസക്കാലം മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗതസംവിധാനങ്ങളില്‍ സഞ്ചരിച്ചത് 7 കോടി 73 ലക്ഷം യാത്രാക്കാരെന്ന് കണക്കുകള്‍. എക്‌സ്‌പോയിലേക്കുണ്ടായിരുന്ന യാത്രാസൗകര്യങ്ങളുടെ 67 ശതമാനം വരുമിത്.

ദുബായ് മെട്രോ, പബ്ലിക് ബസുകള്‍, ടാക്‌സികള്‍, ഇ-ഹെയില്‍ റൈഡുകള്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചവരുടെ എണ്ണം 26.3 ദശലക്ഷത്തിലെത്തി. എക്സ്പോ സന്ദര്‍ശകരില്‍ 37 ശതമാനം പേര്‍ക്കും ആര്‍ടിഎയുടെ ട്രാന്‍സിറ്റ് സേവനങ്ങള്‍ നല്‍കാനായി. എക്സ്പോ സമയത്ത് 11 ദശലക്ഷം വാഹനയാത്രികര്‍ ആര്‍ടിഎയുടെ പാര്‍ക്കിംഗ് സ്ലോട്ടുകള്‍ ഉപയോഗിച്ചെന്നും ആര്‍ടിഎയുടെ ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.

എക്‌സ്‌പോ ആരംഭിച്ച 2021 ഒക്ടോബര്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെ 5.7 ദശലക്ഷം കിലോമീറ്ററോളം 8.2 ദശലക്ഷം യാത്രാക്കാര്‍ സഞ്ചരിച്ചു. പൊതു ബസുകളില്‍ 7.30 ദശലക്ഷം കിലോമീറ്ററുകള്‍ 15.5 ദശലക്ഷം യാത്രാക്കാര്‍ സഞ്ചരിച്ചു.

ടാക്‌സി, ഇ ഹെയില്‍, കരീം സര്‍വ്വീസുകളില്‍ 2 കോടി 50 ലക്ഷം പേരാണ് സഞ്ചരിച്ചതെന്നും തായര്‍ പറഞ്ഞു.ആര്‍ടിഎ ഉപഭോക്തൃ കേന്ദ്രം 30,000 ലധികം കോളുകള്‍ സ്വീകരിച്ചു. ഉപഭോക്തൃ സംതൃപ്തി 92 ശതമാനമാണെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in