ദുബായ് റണ്ണിന് വന്‍ ജനപങ്കാളിത്തം

ദുബായ് റണ്ണിന് വന്‍ ജനപങ്കാളിത്തം
Published on

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടന്ന ദുബായ് റണ്ണില്‍ വന്‍ ജനപങ്കാളിത്തം. രാവിലെ 4.30 ഓടെയാണ് ഷെയ്ഖ് സായിദ് റോഡില്‍ ദുബായ് റണ്‍ ആരംഭിച്ചത്. മുപ്പത് ദിവസമായി നടക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ സമാപത്തിന്‍റെ ഭാഗമായാണ് ദുബായ് റണ്‍ നടന്നത്. ഏകദേശം 2 ലക്ഷത്തിലധികം പേർ ദുബായ് റണ്ണിന്‍റെ ഭാഗമായെന്നാണ് കണക്കുകള്‍.

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് റണ്ണിന്‍റെ ഭാഗമായി. പുലർച്ചെ 3.30 ഓടെ തന്നെ ദുബായ് റണ്ണില്‍ പങ്കെടുക്കാനായി ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. 10 കിലോമീറ്റർ, 5 കിലോമീറ്റർ എന്നിങ്ങനെ രണ്ട് തരത്തിലാണ് ദുബായ് റണ്‍ നടന്നത്. ഷെയ്ഖ് സായിദ് റോഡില്‍ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് അരികത്ത് നിന്നാണ് 5 കിലോമീറ്റർ റണ്‍ ആരംഭിച്ചത്. ബുർജ് ഖലീഫ, ദുബായ് ഒപേര എന്നിവ കടന്ന് ദുബായ് മാളിന് സമീപത്തുവരെയാണ് ഇത്. 10 കിലോമീറ്റർ റണ്‍ മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ നിന്ന് ആരംഭിച്ച് ദുബായ് കനാല്‍ ബ്രിഡ്സും കടന്ന് ദുബായ് ഇന്‍റർനാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റർ ഗേറ്റ് വരെയാണ് സംഘടിപ്പിച്ചത്.

ദുബായ് റണ്ണില്‍ പങ്കെടുക്കാനായി രജിസ്ട്രർ ചെയ്തവർക്ക് ഇത്തവണ ഓറഞ്ച് നിറത്തിലുളള ടീഷർട്ടാണ് നല്‍കിയത്. പങ്കെടുക്കുന്നവർക്ക് ബിബും നിർബന്ധമായിരുന്നു.ദുബായിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നായ ഷെയ്ഖ് സായിദ് റോഡില്‍ ദുബായ് റണ്ണിന്‍റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചിരുന്നു. വർഷത്തിലൊരിക്കലാണ് ദുബായ് റണ്‍ സംഘടിപ്പിക്കുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in