ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷനും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുതുക്കാന്‍ ദുബായില്‍ സംവിധാനം

ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷനും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുതുക്കാന്‍ ദുബായില്‍ സംവിധാനം
Published on

എമിറേറ്റില്‍ ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷനും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുതുക്കാന്‍ സംവിധാനമൊരുക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. സാംസങ് വാലറ്റിലൂടെയാണ് ഇത് സാധ്യമാകുക. വ്യക്തികള്‍ക്ക് വാഹന റജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും ആർടിഎ ആപ് വഴി വാലറ്റില്‍ ചേർക്കാം.

പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ ഗതാഗത പരിഹാരങ്ങളാണ് ആർടിഎ ലക്ഷ്യമിടുന്നതെന്ന് ആർടിഎയിലെ സ്മാർട്ട് സർവീസസ് ഡയറക്ടർ മീര അൽ ഷെയ്ഖ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറുക എന്ന ദുബായിയുടെ കാഴ്ചപ്പാടിനൊപ്പമാണ് തങ്ങള്‍ സഞ്ചരിക്കുന്നതെന്നും അവർ പറഞ്ഞു.ഉപയോക്താക്കളുടെ ഡേറ്റ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നല്കിയാണ് സേവനങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുളളതെന്ന് സാംസങ് ഗൾഫ് ഇലക്ട്രോണിക്സിലെ മൊബൈൽ എക്സ്പീരിയൻസ് വിഭാഗം തലവൻ ഫാദി അബു ഷാമത്ത് പറഞ്ഞു.

ആ‍ർടിഎ മൊബൈല്‍ ആപ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നവീകരിച്ചിരുന്നു. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി സൗകര്യപ്രദമായ രീതിയിലാണ് ആപ് നവീകരിച്ചത്. കൂടുതല്‍ സേവനങ്ങള്‍ക്ക് ഒരു പ്ലാറ്റ് ഫോം എന്ന രീതിയില്‍ ഏകജാലക സംവിധാനമായാണ് ആർടിഎ ആപ് പ്രവർത്തിക്കുന്നത്. നോല്‍ റീചാർജ്ജ്, പാർക്കിംഗ് സേവനങ്ങള്‍ എല്ലാം ആർടിഎ ആപ് മുഖാന്തിരം ചെയ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in