അഭയാർത്ഥി സംരക്ഷണം ഷാർജ ഭരണാധികാരിയെ അഭിനന്ദനം അറിയിച്ച് ആസാദ് മൂപ്പന്‍

അഭയാർത്ഥി സംരക്ഷണം ഷാർജ ഭരണാധികാരിയെ അഭിനന്ദനം അറിയിച്ച് ആസാദ് മൂപ്പന്‍
Published on

അഭയാ‍ർത്ഥികള്‍ ഉള്‍പ്പടെ പാർശ്വവല്‍ക്കരിക്കപ്പെട്ടവരെ സംരക്ഷിച്ചതിനും പിന്തുണച്ചതിനും യു എ ​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്കും ഭാ​ര്യ ഷെയ്ഖ ജ​വ​ഹ​ർ ബി​ന്ത്​ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്കും അഭിനന്ദനം അറിയിച്ച് ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​ർ ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ.ബി​ഗ് ഹാ​ർ​ട്ട്​ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച റെ​ഫ്യൂ​ജി അ​ഡ്വ​ക്ക​സി ആ​ൻ​ഡ്​ സ​പ്പോ​ർ​ട്ട്​ ഇ​വന്‍റില്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആസ്റ്റർ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സ്, ബിഗ് ഹാർട്ട് ഫൗണ്ടേഷനുമായി ചേർന്ന് വിവിധ പദ്ധതികളില്‍ പ്രവർത്തിക്കുകയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ലെബനനിലെ ആസ്റ്റര് വോളണ്ടിയേഴ്സ് മൊബൈല്‍ മെഡിക്കല്‍ സർവ്വീസിന്‍റെ (എവിഎംഎംഎസ്) പ്രവർത്തനം ആരംഭിച്ചതിലൂടെ സഹായമാവശ്യമുള്ളവരെ സേവിക്കുവാനുള്ള ദൗത്യങ്ങളും സ്ഥാപനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വി​ജ​യ​ക​ര​മാ​യ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഇ​റാ​ഖ്, സോ​മാ​ലി ലാ​ൻ​ഡ്, ഇ​ത്യോ​പ്യ, സു​ഡാ​ൻ​ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഏ​റെ അ​നി​വാ​ര്യ​മാ​യ പ്രാ​ഥ​മി​ക പ​രി​ച​ര​ണ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി യു.​എ​ൻ.​എ​ച്ച്.​ആ​ർ.​ആ​റു​മാ​യി സ​ഹ​ക​രി​ച്ച് ജോ​ർ​ഡ​നി​ലെ അ​സ്രാ​ഖ്, സാ​താ​രി, എ​ർ​ബി​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​ക്കു​ക​യും ചെ​യ്ത​താ​യും ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in