കോവിഡിനോട് പൊരുതിയ ദുബായ്, ഇനി അഭ്രപാളികളില്‍ കാണാം

കോവിഡിനോട് പൊരുതിയ ദുബായ്, ഇനി അഭ്രപാളികളില്‍ കാണാം
Published on

കോവിഡിനെതിരെ ദുബായ് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്‍ററി ഡിസ്കവറി സംപ്രേഷണം ചെയ്യും. 45 മിനിറ്റ് ദൈർഘ്യമുളള രണ്ട് അധ്യായങ്ങളാണ് ഡോക്യുമെന്‍ററിയിലുളളത്. കോവിഡിനെ പ്രതിരോധിക്കാന്‍ ദുബായ് സ്വീകരിച്ച ആരോഗ്യ നടപടികളും പ്രവർത്തനങ്ങളും ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..

കോവിഡിനെതിരെ പൊരുതിയ ആരോഗ്യപ്രവർത്തകരുള്‍പ്പടെയുളള മുന്‍നിര നേതൃത്വവുമായും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി പ്രയത്നിച്ചവരുമായുളള സംഭാഷണങ്ങളും ഡോക്യുമെന്‍ററിയില്‍ കാണാം. കൂടാതെ ദുബായിലെ വിവിധ ജനസമൂഹങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യരുടെ കഥകളിലേക്ക് സൂക്ഷ്മ വീക്ഷണം നടത്തുന്നു.മഹാമാരിയെ അതിജീവിച്ച് വെല്ലുവിളികളെ നേരിട്ട് പുതിയ ജീവിത ശൈലിയില്‍ മുന്നോട്ട് നടന്നവരും ഡോക്യുമെന്‍ററിയില്‍ ഭാഗമാകുന്നു.

മഹാമാരിയുടെ തുടക്കം മുതലേ, ജീവനും ഉപജീവനമാർഗവും സംരക്ഷിച്ച്, കോവിഡ് പ്രതിരോധം വേഗത്തിലും ഫലപ്രദവുമാക്കി മാറ്റിയതില്‍ ദുബായ് ലോകത്തിന് മാതൃകയാണെന്ന്, ദുബായ് ഗവൺമെന്‍റ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ മോന അൽ മാരി പറഞ്ഞു. സമൂഹത്തിലെ ഓരോ അംഗവും എങ്ങനെ പ്രതിരോധ പ്രവത്തനങ്ങളുടെ ഭാഗമായെന്നും ഡോക്യുമെന്‍ററി പറയുന്നു.

ഡിസ്കവറിയില്‍ മെയ്ക് ഏഴിും 14 നും രാത്രി 10 മണിക്കാണ് ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്യുകയെന്നും ദുബായ് മീഡിയ ഓഫീസ് ട്വീറ്റില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in