കുട്ടികളുടെ വായനോത്സവത്തില്‍ ഇത്തവണ റോബോട്ട് സൂ ഒരുങ്ങുന്നു. 8 മൃഗ റോബോട്ടുകളും 15 ഹാന്‍ഡ് ഓണ്‍ പ്രവർത്തനങ്ങളുമാണ് സജ്ജമാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് എങ്ങനെയാണ് പ്രകൃതി മൃഗങ്ങളെ പ്രാപ്തരാക്കി മാറ്റുന്നതെന്നും സങ്കീർണമായ യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെങ്ങനെയാണെന്നത് സംബന്ധിച്ചും മനസിലാക്കി നല്‍കുകയെന്നുളളതാണ് റോബോട്ട് സൂവിന്‍റെ ലക്ഷ്യം.
ഏറ്റവും ചെറിയ ജീവി വർഗ്ഗങ്ങളുടെ പോലും സവിശേഷതകളും മറ്റ് പ്രത്യേകതകളും സന്ദർശകർക്ക് മനസിലാക്കി നല്‍കും. ഭൂമിയിലെ സഹജീവികളെ സ്നേഹിക്കാനും മനസിലാക്കാനും കുട്ടികളെ സഹായിക്കും റോബോട്ട് സൂ.
ലണ്ടനിലെ മാർഷല്‍ എഡിഷന്‍സിന്‍റെ ദ റോബോർട്ട് സൂ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വായനോത്സവത്തിലും റോബോട്ട് സൂ ഒരുങ്ങുന്നത്.
13 മത് കുട്ടികളുടെ വായനോത്സവം മെയ് 11 മുതല്‍ 22 വരെ എക്സ്പോ സെന്‍ററിലാണ് വായനോത്സവം നടക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ സർഗ്ഗാത്മകത സൃഷ്ടിക്കുകയെന്നുളള ആപ്തവാക്യത്തിലാണ് പുസ്തകോത്സവം ഒരുങ്ങുന്നത്.