യുഎഇയില്‍ സ്കൂളുകള്‍ തുറന്നു, കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിലെ മാറ്റങ്ങളറിയാം

യുഎഇയില്‍ സ്കൂളുകള്‍ തുറന്നു, കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിലെ മാറ്റങ്ങളറിയാം
Published on

രണ്ടു മാസത്തെ മധ്യവേനല്‍ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകള്‍ ഇന്ന് തുറന്നു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതിനാല്‍ രോഗഭീതിയില്ലാതെയാണ് കുട്ടികള്‍ സ്കൂളുകളിലേക്ക് ഇത്തവണയെത്തുന്നത്. കലാകായിക പരിപാടികള്‍ പൊതുവെ ഈ ടേമിലാണ് സ്കൂളുകള്‍ സംഘടിപ്പിക്കുന്നത്. പഠനയാത്രകള്‍ക്കുള്‍പ്പടെ ഇത്തവണ പരിപാടികള്‍ക്കെല്ലാം അനുമതി നല്‍കിയിട്ടുണ്ട്.

അറിഞ്ഞിരിക്കേണ്ട കോവിഡ് മുന്‍കരുതല്‍ നിർദ്ദേശങ്ങള്‍

പിസിആർ പരിശോധന- ആദ്യ ദിവസം സ്കൂളുകളിലെത്തുന്ന 12 വയസിന് മുകളിലുളള കുട്ടികള്‍ 96 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം - ദുബായിലെ സ്കൂളുകള്‍ക്ക് ഇത് നിർബന്ധമല്ല.

സാമൂഹിക അകലം- ബസുകളിലോ ക്ലാസ് മുറികളിലോ സാമൂഹിക അകലം നിർബന്ധമല്ല. അതത് സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

താപനില പരിശോധന- നിർബന്ധമല്ല. എന്നിരുന്നാലും ഏതെങ്കിലും തരത്തില്‍ ശരീരോഷ്മാവ് കൂടുതലായി അനുഭവപ്പെട്ടാല്‍ കോവിഡ് പരിശോധന നടത്തണം.

വാക്സിനേഷന്‍- വാക്സിനെടുത്തവർക്കും എടുക്കാത്തവർക്കും ക്ലാസില്‍ എത്താം

മാസ്ക്- അടച്ചിട്ട മുറികളില്‍ മാസ്ക് നിർബന്ധമാണ്. എന്നാല്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമല്ല

Related Stories

No stories found.
logo
The Cue
www.thecue.in