യുഎഇയില്‍ സുസ്ഥിരമായ വിപുലീകരണ പദ്ധതിയുമായി ആസ്റ്റര്‍

 ദുബായ് വര്‍ഖയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആസ്റ്റര്‍ക്ലിനിക്ക് ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.
ദുബായ് വര്‍ഖയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആസ്റ്റര്‍ക്ലിനിക്ക് ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.
Published on

യുഎഇയില്‍ സുസ്ഥിരമായ വിപുലീകരണ പദ്ധതിയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ . ഈ വര്‍ഷം നാലു മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലീനിക്കുകളും, ഷാര്‍ജയില്‍ അത്യാധുനിക സംവിധാനമുള്ള ആശുപത്രിയും ഉദ്ഘാടനം ചെയ്യും. കൂടാതെ ഫാര്‍മസി, ഒപ്ടിക്കല്‍സ് തുടങ്ങിയ റീട്ടെയില്‍ മേഖലയിലും നിക്ഷേപം നടത്തും.

കഴിഞ്ഞ ദിവസം ദുബായിലെ വര്‍ഖയില്‍ ആസ്റ്ററിന്‍റെ ഏറ്റവും പുതിയ ക്ലീനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഏതാണ്ട് 17,000 സ്‌ക്വയര്‍ ഫീറ്റുള്ള ക്ലീനിക്ക് യുഎഇയിലെ ആസ്റ്ററിന്റെ ഏറ്റവും വലിയ മൂന്നാമത്തെ ക്ലീനിക്കാണ്. ഇതോടെ വര്‍ഖ മേഖലയില്‍ മാത്രം ആസ്റ്ററിന്‍റെ മൂന്നു ക്ലിനിക്കുകളാവും.

അത്യാധുനിക സംവിധാനമുള്ള പുതിയ ക്ലിനിക്കില്‍ ഏസ്തറ്റിക് ഗൈനക്കോളജി, കോസ്മറ്റോളജി, ഡെന്‍റല്‍ തുടങ്ങി എല്ലാ സ്‌പെഷ്യാലിറ്റിയിലുമുള്ള സേവനങ്ങള്‍ ലഭ്യമാണ്. ഇവിടെ ആസ്റ്റര്‍ ഫാര്‍മസിയുടെയും ഒപ്റ്റിക്കല്‍സിന്‍റെയും സ്‌റ്റോറും പ്രവര്‍ത്തനം ആരംഭിച്ചു.

തങ്ങളുടെ സേവനങ്ങള്‍ യുഎഇയിലെ എല്ലാ ജനങ്ങള്‍ക്കും പ്രാപ്യമാക്കുക എന്നതാണ് ആസ്റ്ററിന്‍റെ പ്രഖ്യാപിത ലക്ഷ്യമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.

ആസ്റ്ററിന്‍റെ വളര്‍ച്ചയുടെ പ്രധാന ഇന്ധനം ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസമാണ്. അതുകൊണ്ട് ഏറ്റവും മികച്ച മെഡിക്കല്‍ സേവനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമായ നിലയില്‍ ഒരേക്കുടിക്കീഴില്‍ നല്‍കാനുള്ള ശ്രമത്തിലാണ്. ആസ്റ്ററിന്‍റെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എളുപ്പത്തിലും ആയാസരഹിതമായും എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് വിപുലീകരണ പദ്ധതികള്‍ ആലോചിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും. ആസ്റ്ററിന്‍റെ കീഴിലുള്ള ആശുപത്രികള്‍, ക്ലീനിക്കുകള്‍, ഫാര്‍മസികള്‍ തുടങ്ങി എല്ലാ സേവനങ്ങളും യുഎഇയില്‍ ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുന്ന തരത്തിലുള്ള വിപുലീകരണ പദ്ധതിയുമായാണ് യുഎഇയില്‍ മുന്നോട്ട് പോകുന്നതെന്നും അലീഷ പറഞ്ഞു.

ആസ്റ്ററിന്‍റെ അത്യാധുനിക സൗകര്യമുള്ള ആശുപത്രി ഷാര്‍ജയില്‍ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in