ഇറാഖില്‍ ആരോഗ്യസേവന വികസനകരാറില്‍ ഒപ്പുവച്ച് ഫാറൂഖ് മെഡിക്കല്‍ സിറ്റിയും ആസ്റ്റ‍ർ ഡിഎം ഹെല്‍ത്ത് കെയറും

ഇറാഖില്‍ ആരോഗ്യസേവന വികസനകരാറില്‍ ഒപ്പുവച്ച് ഫാറൂഖ് മെഡിക്കല്‍ സിറ്റിയും ആസ്റ്റ‍ർ ഡിഎം ഹെല്‍ത്ത് കെയറും
Published on

ഇറാഖിലെ ആരോഗ്യ സേവന ദാതാക്കളായ ഫാറൂഖ് മെഡിക്കല്‍ സിറ്റിയുമായി കരാറില്‍ ഒപ്പുവച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍. ഇറാഖിലെ ക്ലിനിക്കല്‍ ജീവനക്കാരുടെയും, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെയും പ്രാവീണ്യ വികസനത്തിനും, അക്കാദമിക്, പ്രൊഫഷണല്‍ പരിശീലന പരിപാടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനും കരാര്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഇറാഖിലെ ഏറ്റവും വലിയ നിക്ഷേപ ഗ്രൂപ്പുകളിലൊന്നായ ഫാറൂഖ് ഇന്‍വെസ്റ്റ്മെന്‍റ് ഗ്രൂപ്പിന്‍റെ ഭാഗമാണ് ഫാറൂഖ് മെഡിക്കല്‍ സിറ്റി.

സുലൈമാനിയയിലെ എഫ്എംസി ഹോസ്പിറ്റലുകളിലെ ക്ലിനിക്കല്‍ ഓപ്പറേഷനുകള്‍ക്കും അക്കാദമിക് പ്രോഗ്രാമുകള്‍ക്കും പിന്തുണ നല്‍കുന്നതിന് എഫ്എംസി കുര്‍ദിസ്ഥാനുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. ആഗോള തലത്തില്‍ രോഗികളെയും മെഡിക്കല്‍ സമൂഹത്തെയും പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത ഈ പങ്കാളിത്തത്തിലൂടെ വീണ്ടും തെളിയിക്കപ്പെടുകയാണെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറുമായുള്ള ഈ പുതിയ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫാറൂഖ് ഇന്‍വെസ്റ്റ്മെെന്‍റ് ഗ്രൂപ്പിന്‍റെയും, ഫാറൂഖ് മെഡിക്കല്‍ സിറ്റിയുടെയും സ്ഥാപകനും, ചെയര്‍മാനുമായ ഫാറൂഖ് മുസ്തഫ റസൂല്‍ പറഞ്ഞു.

പ്രാദേശികമായി ലഭ്യമല്ലാത്തതും, രോഗികള്‍ വിദേശ രാജ്യങ്ങളിലെത്തി നടത്തേണ്ടതുമായ ശസ്ത്രക്രിയാ സേവനങ്ങളെല്ലാം ഇതോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിലെ ഡോക്ടര്‍മാര്‍ ഫാറൂഖ് മെഡിക്കല്‍ സിറ്റിയുടെ അത്യാധുനിക സൗകര്യങ്ങള്‍ സന്ദര്‍ശിച്ച് ലഭ്യമാക്കാന്‍ സാധിക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും, ഫാറൂഖ് മെഡിക്കല്‍ സിറ്റിയും ചേര്‍ന്ന് ഫാറൂഖ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലെ മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് പരിശീലനവും അക്കാദമിക് പിന്തുണയും നല്‍കുംഫാറൂഖ് ഇന്‍വെസ്റ്റ് മെന്‍റ് ഗ്രൂപ്പും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ഫാര്‍മസ്യൂട്ടിക്കല്‍, വെല്‍നസ് ഉല്‍പ്പന്നങ്ങളുടെ വിതരണവും ചില്ലറ വില്‍പനയും ഉള്‍പ്പെടെ ഇറാഖിലേക്കുള്ള ആസ്റ്റര്‍ ഫാര്‍മസിയുടെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള സഹകരണ സാധ്യതകള്‍ പരിശോധിക്കാനുള്ള ധാരണാപത്രത്തിലും ഒപ്പുവച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in