രണ്ടരകോടി രൂപയുടെ ഗ്ലോബല്‍ നഴ്സിംഗ് പുരസ്കാരം അന്നയ്ക്ക്

രണ്ടരകോടി രൂപയുടെ ഗ്ലോബല്‍ നഴ്സിംഗ് പുരസ്കാരം അന്നയ്ക്ക്
Published on

2,50,000 ഡോളർ സമ്മാനത്തുകയുളള ആസ്റ്റർ ഗാർഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് പുരസ്കാരം സ്വന്തമാക്കി കെനിയ സ്വദേശിനി അന്ന ഖബാലെ ദുബെ. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തിയ 4 മലയാളികള്‍ ഉള്‍പ്പടെയുളള 10 അംഗ ഫൈനലിസ്റ്റുകളില്‍ നിന്നാണ് ജൂറി അന്നയെ തെരഞ്ഞെടുത്തത്.

ദുബായിലെ അറ്റ്ലാന്‍റിസ് ദ പാമില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പനാണ് വിജയിയെ പ്രഖ്യാപിച്ചത്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും, എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്‍റെ ചെയര്‍മാനും, ചീഫ് എക്സിക്യൂട്ടീവുമായ ഹിസ് ഹൈനസ് ഷൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അവാര്‍ഡ് സമ്മാനിച്ചു.

കാബിനറ്റ് അംഗവും ആരോഗ്യ-പ്രതിരോധ മന്ത്രിയും, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അഫേഴ്സ് മന്ത്രിയുമായ അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഹിസ് എക്‌സലന്‍ലി ഡോ. അമിന്‍ അല്‍ അമീരി, ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അവാദ് സഗീര്‍ അല്‍ കെത്ബി, ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍ സിഇഒ ഡോ. അമര്‍ അഹമ്മദ് ഷെരീഫ് ഉള്‍പ്പടെയുളള പ്രമുഖർ ചടങ്ങില്‍ സംബന്ധിച്ചു.

മുന്‍ മിസ് ടൂറിസം കെനിയ ആയ അന്ന ഖബാലെ ദുബ, തന്‍റെ ഗ്രാമത്തില്‍ നിന്ന് ബിരുദം നേടിയ ആദ്യത്തെ വനിതയും, സ്വന്തം കുടുംബത്തില്‍ നിന്നും വിദ്യാഭ്യാസം കരസ്ഥമാക്കിയ ഏക പെണ്‍കുട്ടിയുമാണ്. സമ്മാനത്തുക ഗ്രാമത്തിലെ കുട്ടികള്‍ക്കായുളള വിദ്യാലയം വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് അന്ന പിന്നീട് നടത്തിയ വാർത്തസമ്മേളത്തില്‍ വ്യക്തമാക്കി. അന്ന ഖബാലെയുടെ ജീവിത കഥ അനേകമാളുകള്‍ക്ക് പ്രചോദനമാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രതീക്ഷിക്കുന്നുവെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. നഴ്​സിങ്​ മേഖലയിലെ തൊഴിൽ തട്ടിപ്പുകൾ തടയാൻ സർക്കാറുകൾ ശ്രദ്ധിക്കണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ആ​യി​ര​ക്ക​ണ​ക്കി​ന്​ ന​ഴ്​​സു​മാ​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ അ​വ​സാ​ന പ​ത്തു​ പേ​രി​ൽ നാ​ലും മ​ല​യാ​ളി​ക​ളാ​യി​രു​ന്നുവെന്നുളളത് മലയാളത്തിന് അഭിമാനമായി. യു.​എ.​ഇ​യെ പ്ര​തി​നി​ധാ​നം ​ചെയ്ത​ ജാ​സ്മി​ൻ ഷ​റ​ഫ്, യു.​എ​സി​നെ പ്ര​തി​നി​ധാ​നം ​ചെയ്ത് എത്തിയ റേ​ച്ച​ല്‍ എ​ബ്ര​ഹാം ജോ​സ​ഫ്, ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ​ചെയ്തെത്തിയ ലി​ൻ​സി പ​ടി​ക്കാ​ല ജോ​സ​ഫ്, മ​ഞ്ജു ദ​ണ്ഡ​പാ​ണി എന്നിവരാണ്​ വേ​ദി​യി​ൽ മ​ല​യാ​ള​ത്തി‍ന്‍റെ സാ​ന്നി​ധ്യ​മാ​യ​ത്

Related Stories

No stories found.
logo
The Cue
www.thecue.in