ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓ‍ർഗനൈസേഷന്‍ യുഎഇ ട്രേഡ് കമ്മീഷണറായി അഡ്വ.സുധീർബാബു

ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓ‍ർഗനൈസേഷന്‍ യുഎഇ ട്രേഡ് കമ്മീഷണറായി അഡ്വ.സുധീർബാബു
Published on

ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓ‍ർഗനൈസേഷന് കീഴില്‍ യുഎഇയിലേക്കുളള ട്രേഡ് കമ്മീഷണറായി അഡ്വ.സുധീർബാബു നിയമിതനായി. ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്‍റെയും ധന കാര്യ വകുപ്പിന്‍റെയും അംഗീകാരത്തോടെയാണ് ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്‍ പ്രവർത്തിക്കുന്നത്. ഇതിന് കീഴില്‍ വരുന്ന ഇന്ത്യ ജി.സി.സി ട്രേഡ് കൗൺസിലിന്‍റെ ഭാഗമായിട്ടാണ് സുധീർ ബാബു പ്രവർത്തിക്കുക. ഇന്ത്യക്കും വിവിധ രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക നയതന്ത്രജ്ഞത പ്രോത്സാഹിപ്പിക്കുന്ന, ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ട്രേഡ് ഓർഗനൈസേഷനാണിത്.

മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ സുധീർ ബാബു കക്കട്ടിൽ 25 വർഷമായി യുഎഇയില്‍ നിയമസേവനരംഗത്ത് സജീവമാണ്.ഇന്ത്യയും യു.എ.ഇ യും തമ്മിൽ സാമ്പത്തിക വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒപ്പു വയ്ക്കപ്പെട്ട സിഇപിഎ കരാർ ലക്ഷ്യമിടുന്നതുപോലെ 2030 ഓടെ പ്രതിവർഷം പതിനായിരം കോടി ഡോളർ ഉഭയ കക്ഷി വ്യാപാരം നേടിയെടുക്കുകയെന്നുളളതാണ് പ്രവർത്തനത്തിലെ പ്രഥമ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയുടെ പാതയില്‍ മേക്ക് ഇന്‍ എമിറേറ്റ്സ് പദ്ധതി ഏകോപിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ യു.എ.ഇ യിൽ കഴിയുന്ന ഇന്ത്യക്കാരുടെ മക്കൾക്കും ലഭ്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in