"വരൂ ജയറാമേട്ടാ, എന്തേലും കഴിച്ചിട്ട് പോകാം" യുഎഇയിലെ മലയാളികളുടെ സ്നേഹത്തെ കുറിച്ച് ജയറാം

"വരൂ ജയറാമേട്ടാ, എന്തേലും കഴിച്ചിട്ട് പോകാം" യുഎഇയിലെ മലയാളികളുടെ സ്നേഹത്തെ കുറിച്ച് ജയറാം
Published on

മലയാളത്തിന്‍റെ പ്രിയ താരം ജയറാമിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. "37 വ‍ർഷങ്ങള്‍ക്ക് മുന്‍പ് 1985 ലാണ് ആദ്യമായി യുഎഇയിലെത്തുന്നത്. വീണ്ടും വീണ്ടും വരണമെന്ന് ആഗ്രഹിച്ച യുഎഇ, സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തിയ മണ്ണാണിത്" ഗോള്‍ഡന്‍ വിസ സ്വീകരിച്ചുകൊണ്ട് ജയറാം പറഞ്ഞു.

"പണ്ട് കലഭാവനില്‍ മിമിക്രി അവതരിപ്പിക്കാനായി ഇവിടെ എത്തുമ്പോള്‍ പലരും തിരിച്ചറിഞ്ഞ് കലാഭവനിലെ ജയറാമല്ലേ, വരൂ എന്തേലും കഴിച്ചിട്ട് പോകാമെന്ന് പറയാറുണ്ട്. വർഷങ്ങള്‍ക്കിപ്പുറവും, അതേ സ്നേഹം അതേ അളവില്‍ അനുഭവിക്കാനാവുന്നുണ്ടെന്നും" താരം പറഞ്ഞു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ അവസരമുണ്ടായതില്‍ വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയോട് നന്ദി പറയുന്നുവെന്നും ജയറാം പറഞ്ഞു. "ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ആറ് മാസം മുന്‍പേ അദ്ദേഹം ക്ഷണിച്ചതായിരുന്നു. പക്ഷെ പല കാരണങ്ങളാല്‍ അത് നീണ്ടുപോയി. എന്നെങ്കിലും ഗോള്‍ഡന്‍ വിസ തനിക്ക് കിട്ടുകയാണെങ്കില്‍ അത് അങ്ങയില്‍ നിന്നുമാത്രമെ സ്വീകരിക്കുകയുളളൂവെന്ന്" എം എ യൂസഫലിയോട് പറഞ്ഞിരുന്നുവെന്നും ജയറാം പറഞ്ഞു.

അബുദാബിയിൽ നടന്ന ചടങ്ങിൽ ഗവ. ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ലുലു ഗ്രൂപ്പിന്‍റെ മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, മീഡിയാ സെക്രട്ടറി ബിജു കൊ‌‌‌‌‌‌‌‌‌‌ട്ടാരത്തിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ 10 വർഷത്തെ വിസ പതിച്ച എമിറേറ്റ്സ് ഐഡി ജയറാം സ്വീകരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in