അബുദബി പാചകവാതകസിലിണ്ടർ അപകടം, പരുക്കേറ്റത് 106 ഇന്ത്യാക്കാർക്ക്

അബുദബി പാചകവാതകസിലിണ്ടർ അപകടം, പരുക്കേറ്റത് 106 ഇന്ത്യാക്കാർക്ക്
Published on

അബുദബിയിലെ റസ്റ്ററന്‍റില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 106 ഇന്ത്യാക്കാർക്ക് പരുക്കേറ്റതായി അബുദബിയിലെ ഇന്ത്യന്‍ എംബസി. ഖലീദിയ ഭാഗത്തെ റസ്റ്ററന്‍റിലാണ് തിങ്കളാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനമുണ്ടായത്. പാചകവാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർച്ചയെ തുടർന്നാണ് അപകടമെന്നാണ് സൂചന.

ഒരു ഇന്ത്യാക്കാരനുള്‍പ്പടെ രണ്ട് പേർ അപകടത്തില്‍ മരിച്ചു. 120 ഓളം പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനത്തില്‍ സമീപത്തെ നിരവധി കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അതേസമയം അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അബുദബി ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചു. അബുദബി ആരോഗ്യവകുപ്പിലെ ചെയർമാന്‍ അബ്ദുളള ബിന്‍ മുഹമ്മദ് അല്‍ ഹമദ്, ഡിഒഎച്ചിലെ അണ്ടർ സെക്രട്ടറി ഡോ ജമാല്‍ മുഹമ്മദ് അല്‍ കാബി എന്നിവരാണ് അബുദബിയിലെ വിവിധ ആശുപത്രികളിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കണ്ടത്. പൂർണമായും ആരോഗ്യം വീണ്ടെടുക്കുന്നതുവരെ എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കുമെന്ന് അധികൃതർ ഉറപ്പുനല്‍കി

അബുദബി പോലീസിന്‍റെയും അബുദബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും ഏകോപനത്തിൽ അപകടത്തില്‍ പെട്ട എല്ലാവർക്കും ആവശ്യമായ വൈദ്യസഹായം ലഭിച്ചതായിആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in