തമിഴകത്തെ സര്‍വവ്യാപി, സിനിമാ ലോകത്തെ വിറപ്പിക്കുന്ന വട്ടിപ്പലിശക്കാരന്‍, ആരാണ് അന്‍പുചെഴിയന്‍ 

തമിഴകത്തെ സര്‍വവ്യാപി, സിനിമാ ലോകത്തെ വിറപ്പിക്കുന്ന വട്ടിപ്പലിശക്കാരന്‍, ആരാണ് അന്‍പുചെഴിയന്‍ 

Published on

ആദായ നികുതി വകുപ്പ് തമിഴ് സൂപ്പര്‍താരം വിജയിയെ ചോദ്യം ചെയ്തതോടൊപ്പം ഉയര്‍ന്നുവന്ന പേരാണ് അന്‍പുചെഴിയന്‍. ആരാണ് അന്‍പുചെഴിയന്‍, തമിഴ്‌സിനിമാലോകത്തെ സര്‍വവ്യാപി, തമിഴ് സിനിമയെ വിറപ്പിക്കുന്ന വട്ടിപ്പലിശക്കാരന്‍ അങ്ങനെ പേരുകള്‍ നിരവധിയുണ്ട് മധുരൈ അന്‍പുവെന്ന് വിളിപ്പേരുള്ള അന്‍പുചെഴിയന്. ഗോപുരം ഫിലിംസ് എന്ന പേരില്‍ സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനിയുണ്ട്, എങ്കിലും മറ്റു നിര്‍മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കലാണ് ഇയാളുടെ പ്രധാനജോലി. മുമ്പും പലതവണ അന്‍പുചെഴിയന്റെ പേര് വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2003ല്‍ മണിരത്‌നത്തിന്റെ സഹോദരനും നിര്‍മാതാവുമായ ജി വെങ്കടേശ്വരന്റെ(ജിവി) ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്‍പുചെഴിയന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു. അഗ്നി നച്ചത്തിറം, മൗനരാഗം തുടങ്ങി ഹിറ്റ് സിനിമകളുടെ നിര്‍മാതാവായിരുന്നു ജിവി. കടക്കെണി മൂലമാണ് ആത്മഹത്യയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെങ്കിലും, സംശയത്തിന്റെ മുനകള്‍ നീണ്ടത് അന്‍പുചെഴിയനിലേക്കാണ്. തനിക്ക് ഈ മരണവുമായി യാതൊരു ബന്ധമില്ലെന്നാണ് അന്‍പുചെഴിയാന്‍ അന്ന് വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞത്. ജിവി തനിക്ക് പണമൊന്നും തരാനുണ്ടായിരുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

തമിഴകത്തെ സര്‍വവ്യാപി, സിനിമാ ലോകത്തെ വിറപ്പിക്കുന്ന വട്ടിപ്പലിശക്കാരന്‍, ആരാണ് അന്‍പുചെഴിയന്‍ 
മൂന്നാം ദിവസം 30 കേന്ദ്രങ്ങളില്‍ റെയ്ഡ്; അന്‍പുചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന

എന്നാല്‍ 2017ല്‍ നിര്‍മാതാവ് അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ അന്‍പുചെഴിയനാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. വീട്ടിലെ സ്ത്രീകളെ വരെ ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ പറഞ്ഞിരുന്നു. അശോകിന്റെ മരണവും, വെളിപ്പെടുത്തലും തമിഴ് സിനിമാ ലോകത്തെ തന്നെ നടുക്കി. കഴിഞ്ഞ 10 വര്‍ഷമായി തങ്ങള്‍ നിര്‍മിച്ച സിനിമകള്‍ കൃത്യ സമയത്ത് തന്നെയാണ് ഇറങ്ങിയെതെന്നും, തങ്ങള്‍ ചെയ്ത ഒരേ ഒരു തെറ്റ് അന്‍പുചെഴിയനില്‍ നിന്നും പണം കടം വാങ്ങിയതാണെന്നുമായിരുന്നു ആത്മഹത്യാ കുറിപ്പില്‍ അശോക് പറഞ്ഞത്. കഴിഞ്ഞ ആറുമാസമായി നിരന്തരം ഭീഷണിയും അപമാനിക്കലും തുടരുകയാണ്. വീട്ടിലെ മുതിര്‍ന്നവരെയും സ്ത്രീകളെയും വരെ അന്‍പുചെഴിയന്റെ ആളുകള്‍ അപമാനിക്കുന്നു. ആരോടാണ് ഞാന്‍ സഹായം ചോദിക്കേണ്ടത്? ഇനി രണ്ട് വഴികള്‍ മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും അതില്‍ ആത്മഹത്യയെന്ന വഴി തെരഞ്ഞെടുക്കുന്നുവെന്നും അശോക് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.

തമിഴകത്തെ സര്‍വവ്യാപി, സിനിമാ ലോകത്തെ വിറപ്പിക്കുന്ന വട്ടിപ്പലിശക്കാരന്‍, ആരാണ് അന്‍പുചെഴിയന്‍ 
'മാണിക്ക് സ്മാരകം'; ബജറ്റില്‍ അഞ്ച് കോടി നീക്കിവെച്ച് ഐസക്

ചിട്ടിക്കമ്പനിയില്‍ തുടങ്ങി ഞെട്ടിക്കുന്ന വളര്‍ച്ച

രാമനാഥപുരം ജില്ലയില്‍ നിന്ന് 90കളിലാണ് അന്‍പുചെഴിയന്‍ തന്റെ തട്ടകം മദുരയിലേക്ക് മാറ്റിയത്. ചെറിയ ചിട്ടികള്‍ നടത്തി ആരംഭം. തുടര്‍ന്ന് ചെറുകച്ചവടക്കാര്‍ക്ക് പലിശയ്ക്ക് പണം നല്‍കി തുടങ്ങി. പിന്നീച് സിനിമാ രംഗത്തേക്കും പണമിറക്കി തുടങ്ങി. നിര്‍മാതാക്കളുടെ സ്വത്ത് ഈട് വാങ്ങിയായിരുന്നു കടംകൊടുക്കല്‍. ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ടുവാങ്ങും. പണമടയ്ക്കുന്നത് വൈകിയാല്‍ സ്വത്ത് കൈക്കലാക്കും ഇതായിരുന്നു രീതി. അന്‍പുചെഴിയന്റെ ബിസിനസ് തിയറ്റര്‍ ഉടമകള്‍ക്ക് സിനിമാ റിലീസിന് പണം നല്‍കുന്ന രീതിയിലേക്ക് വളര്‍ന്നു. പണം കടം വാങ്ങുന്നവരെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും, തമിഴ് സിനിമാ ലോകം അടക്കി വാഴുന്ന വട്ടിപലിശക്കാരനായി അന്‍പുചെഴിയന്‍ മാറി.

തമിഴകത്തെ സര്‍വവ്യാപി, സിനിമാ ലോകത്തെ വിറപ്പിക്കുന്ന വട്ടിപ്പലിശക്കാരന്‍, ആരാണ് അന്‍പുചെഴിയന്‍ 
'ചെരുപ്പഴിച്ച് നല്‍കിയത് ഭയം കൊണ്ട്, അപമാനമോര്‍ത്ത് കരയുകയായിരുന്നു'; ചെരുപ്പഴിപ്പിച്ച തമിഴ്‌നാട് മന്ത്രിക്കെതിരെ ആദിവാസി ബാലന്റെ പരാതി

മുഖ്യമന്ത്രി ജയലളിത ഉള്‍പ്പടെ പലരും അന്‍പുചെഴിയന്റെ അടുപ്പക്കാരായിരുന്നു. ഏതു പാര്‍ട്ടിക്കാര്‍ അധികാരത്തിലിരുന്നാലും ആ അധികാരകേന്ദ്രങ്ങളുമായി അടുപ്പം സ്ഥാപിച്ചു. ആരോപണങ്ങളില്‍ പെടുമ്പോഴുള്‍പ്പടെ അന്‍പുചെഴിയാനെ രക്ഷപ്പെടുത്താന്‍ സിനിമാ, രാഷ്ട്രീയ പ്രമുഖര്‍ രംഗത്തെത്തി. ദക്ഷിണ മേഖലയില്‍ പല സിനിമകളുടെയും വിതരണാവകാശം നേടിയെടുത്തു. 2011ല്‍ മധുര റൂറല്‍ പോലീസ് ഇയാളെ അറസ്റ്റ്‌ചെയ്തു. വധശ്രമം, ക്രിമിനല്‍ ഭീഷണി, വഞ്ചന എന്നിവയായിരുന്നു കുറ്റങ്ങള്‍.

തമിഴകത്തെ സര്‍വവ്യാപി, സിനിമാ ലോകത്തെ വിറപ്പിക്കുന്ന വട്ടിപ്പലിശക്കാരന്‍, ആരാണ് അന്‍പുചെഴിയന്‍ 
‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’;ട്വിറ്റര്‍ ട്രെന്‍ഡിംഗ് ആയി ഹാഷ്ടാഗ്,ബിജെപിയെ വെല്ലുവിളിച്ച് സിനിമാ സീനുകളും ട്രോളുകളും

'മീശൈ മകന്‍' എന്ന സിനിമ നിര്‍മ്മിക്കാന്‍ എസ്.വി.തങ്കരാജ് 20 ലക്ഷം വായ്പ അന്‍പുചെഴിയനില്‍ നിന്ന് വാങ്ങിയിരുന്നു. രണ്ട് ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറിലും ലെറ്റര്‍ പാഡിലുമായി ഒപ്പും 8 ചെക്കും വാങ്ങിയ ശേഷമായിരുന്നു പണം കൈമാറിയത്. 30 ശതമാനം പലിശ ഈടാക്കി. പരാതിക്കാരന്‍ ഒരുകോടി വരെ നല്‍കിയിട്ടും അന്‍പുചെഴിയന്‍ ഭീഷണി തുടര്‍ന്നു. തുടര്‍ന്നാണ് പരാതി പൊലീസിന് മുന്നിലെത്തുന്നത്.

വിജയ് നായകനായ ബിഗില്‍ സിനിമയുടെ പേരില്‍ 300 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇപ്പോഴത്തെ ആരോപണം. അന്‍പുചെഴിയന്‍ നല്‍കിയ പ്രതിഫലമാണ് ഐടി വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പ്രതിഫലത്തിന്റെ രേഖയിലും പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആരോപണം. ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

logo
The Cue
www.thecue.in