കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം പ്രശസ്ത മാധ്യമ പ്രവർത്തക കെ.കെ ഷാഹിനക്ക്. ഔട്ട് ലുക്ക് മാഗസിൻ സീനിയർ എഡിറ്ററാണ് കെ.കെ.ഷാഹിന. അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ് കെ.കെ. ഷാഹിന. 2023 നവംബർ 16ന് ന്യൂയോർക്കിൽ പുരസ്കാരം വിതരണം ചെയ്യും. ജോർജിയയിൽ നിന്നുള്ള നികാ ഗ്വമരിയ, ദ ഒബ്സർവർ ഫൗണ്ടറും എഡിറ്ററും ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റുമായ മരിയ തെരേസ മൊണ്ടാനോ, ഫെർനിനാൻഡ് അയിറ്റേ (ടോഗോ) എന്നിവരാണ് പുരസ്കാരം നേടിയ മറ്റ് മാധ്യമ പ്രവർത്തകർ.
2008-ലെ ബാംഗ്ലൂർ സ്ഥോടനക്കേസിൽ സാക്ഷിമൊഴികളെ പോലീസ് വളച്ചൊടിച്ചുവെന്ന ആരോപണം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കെ.കെ ഷാഹിനക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. രാജ്യത്ത് യു.എ.പി.എ കേസിലുൾപ്പെടുന്ന ആദ്യ ജേണലിസ്റ്റുകളിലൊരാളാണ് ഷാഹിന.
മാലിനി സുബ്രഹ്മണ്യൻ, നേഹ ദീക്ഷിത് എന്നിവരാണ് കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നേരത്തെ ഇന്ത്യയിൽ നിന്ന് പുരസ്കാരം നേടിയവർ.