‘കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച നഴ്‌സുമാരാണ് ബ്രിട്ടനിലുള്ളത്’; അവരില്‍ നിന്ന് പഠിക്കണമെന്ന് മുന്‍ എംപി
മലയാളി നഴ്‌സുമാരുടെ പ്രവര്‍ത്തനത്തെ പുകഴ്ത്തി ബ്രിട്ടനിലെ മുന്‍ എംപി അന്ന സൗബ്രി. കേരളത്തില്‍ നിന്നുള്ള മികച്ച നഴ്‌സുമാരാണ് ബ്രിട്ടനിലുള്ളതെന്നും, അവരില്‍ നിന്ന് ചിലകാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും അന്ന സൗബ്രി പയുന്നു. ബിബിസി ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു മുന്‍എംപിയുടെ പരാമര്‍ശം.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ ജോലിക്കായി വരുന്നതിന് തനിക്ക് പ്രശ്‌നമില്ലെന്ന് പറയുന്നതിനിടെയാണ് അന്ന മലയാളി നഴ്‌സുമാരുടെ പ്രവര്‍ത്തന മികവ് ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള, എടുത്തു പറഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച നഴ്‌സുമാരാണ് നമുക്കുള്ളത്. നമ്മള്‍ അവരില്‍ നിന്ന് ചിലത് പഠിക്കേണ്ടതുണ്ട്. നമ്മള്‍ അവരെ തീര്‍ച്ചയായും ആശ്രയിക്കുകയാണെന്നും അന്ന സൗബ്രി പറഞ്ഞു.
ബ്രിട്ടനില്‍ ഇതുവരെ 9500 ലേറെ ആളുകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 460ലേറെ പേര്‍ മരിച്ചു. ഇതോടെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.