വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി വേണ്ടെ? നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി?

വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി വേണ്ടെ? നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി?

Published on

വാളയാറിലെ പെണ്‍കുട്ടികളെ ഓര്‍ക്കുന്നില്ലേ? പല പ്രാവശ്യം ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നു എന്നും, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്ന, ആത്മഹത്യ ചെയ്ത എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെ? രണ്ടു ദളിത് പെണ്‍കുട്ടികളെ? ആ കേസിലെ പ്രതികളായ, ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപ്രതികളെ ഇന്നലത്തെകൊണ്ട് കോടതി വെറുതെ വിട്ടിരിക്കുന്നു.

കാരണം? തെളിവില്ല. അമ്മ കോടതിയില്‍ നേരിട്ട് മൊഴികൊടുത്ത കേസാണ്. പക്ഷെ മൊഴിയില്‍ പൊരുത്തക്കേടുണ്ടായിരുന്നു! കേരളത്തിലാണ്. എത്ര നീചമായ കുറ്റകൃത്യങ്ങളിലും പെട്ട ആളുകള്‍ക്കുവേണ്ടി വക്കീലന്മാര്‍ ഹാജരാകുന്നത് അവരുടെ പ്രൊഫഷണല്‍ ചുമതലയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അവര്‍ക്കുമീതെ തെളിവ് കൊണ്ടുവരാനാണ് പോലീസിനും പ്രോസിക്യൂഷനും നമ്മള്‍ ശമ്പളം കൊടുക്കുന്നത്. ഈ കേസില്‍ വാദി ഭാഗം വക്കീല്‍ പറയുന്നത് കേള്‍ക്കൂ: 'പൊലീസിന് സ്വതന്ത്രമായി ഈ കേസന്വേഷിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് തെളിവുകള്‍ ഇല്ലാതെ പോയത്.' അത്യപൂര്‍വ്വമായി കേള്‍ക്കുന്ന മനസാക്ഷിയുടെ ശബ്ദം.

വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി വേണ്ടെ? നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി?
‘ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞില്ല’; വാളയാര്‍ പീഡനത്തില്‍ പ്രതികളെ വെറുതെ വിട്ടത് പൊലീസ് വീഴ്ച മൂലമെന്ന് മരിച്ച കുട്ടികളുടെ അമ്മ 

കേരളത്തിലാണ്. ആ കുട്ടികള്‍ക്ക് നീതി ലഭിക്കേണ്ട? സ്വതന്ത്രമായി കേസന്വേഷിക്കുന്നതില്‍നിന്നു പോലീസിനെ തടഞ്ഞവര്‍ ആരെന്നു ഈ സമൂഹത്തിനു അറിയേണ്ടേ? തെളിവുകള്‍ എവിടെപ്പോയി എന്ന് കണ്ടെത്തേണ്ട? തൊപ്പിയും കുപ്പായവും വടിയും വാഹനവും ശമ്പളവും കൊടുത്ത് കേസന്വേഷിക്കാന്‍ നമ്മള്‍ നിയമിച്ചവരൊക്കെ എന്ത് ചെയ്യുകയായിരുന്നു എന്നറിയേണ്ടേ? എനിക്കാഗ്രഹമുണ്ട്.

ഈ സര്‍ക്കാരിന്റെ കാലത്താണ് രണ്ടു മരണങ്ങളും നടക്കുന്നത്: 2017 ജനുവരിയിലും മാര്‍ച്ചിലും. എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങള്‍ പീഡനത്തെത്തുടര്‍ന്നു ആത്മഹത്യ ചെയ്ത കേസില്‍ തെളിവില്ലെന്ന് പറഞ്ഞു കോടതി വെറുതെ വിടുന്നതില്‍ ആഭ്യന്തരവകുപ്പിന് ഒരുത്തരവാദിത്തവും ഇല്ലേ? കേസില്‍ ഒരു പുനരന്വേഷണവും മനുഷ്യര്‍ക്ക് ദഹിക്കുന്ന വിചാരണയും വിധിയും വേണമെന്ന് സര്‍ക്കാരിന് തോന്നുന്നില്ലേ?

പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള, നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ എ കെ ബാലനോട് ഒരു ചോദ്യം: നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി?

വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി വേണ്ടെ? നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി?
‘അമൃത കോളേജാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദി’; ഹര്‍ഷയുടെ അച്ഛന്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in