സ്പ്രിംഗ്‌ളര്‍ ചോദ്യങ്ങള്‍ക്ക് തോമസ് ഐസക്കിന്റെ മറുപടി,  അധികമായി എന്ത് സുരക്ഷാനടപടിയെന്ന്  രമേശ് ചെന്നിത്തലയോട് ചോദ്യം  

സ്പ്രിംഗ്‌ളര്‍ ചോദ്യങ്ങള്‍ക്ക് തോമസ് ഐസക്കിന്റെ മറുപടി, അധികമായി എന്ത് സുരക്ഷാനടപടിയെന്ന് രമേശ് ചെന്നിത്തലയോട് ചോദ്യം  

Published on
Summary

സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുള്ള ഇടപാടിലെ ആരോപണങ്ങള്‍ക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം.

സ്പ്രിംഗ്ലർ വിഷത്തിൽ പ്രസക്തമായ ഒരു കാര്യം ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവുമാണ്. ഇക്കാര്യത്തിൽ കേരള സർക്കാർ പൂർണ്ണ ഉറപ്പ് വരുത്തിയിട്ടുണ്ട്.

1) ഡാറ്റ മുഴുവൻ സ്റ്റോർ ചെയ്യുന്നതും വിശകലനവും ചെയ്യുന്നതും സി-ഡിറ്റിന്റെ ക്ലൗഡ് അക്കൗണ്ടിലാണ്.

2) ശേഖരിക്കുകയും അപ്പ്ലോഡ് ചെയ്യുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്ന എല്ലാ ഡാറ്റയുടെയും ഉടമസ്ഥതയും അവകാശവും സർക്കാരിനായിരിക്കും.
(Customer owns all rights, title and interest in and to all customer content uploaded, stored, processed or transmitted through the Platform under the Sprinklr Account – Master Service Agreement 2.1- Intellectual Property Rights of Use)

3) വ്യക്തിപരമായ ഡാറ്റയുടെ സുരക്ഷിതത്വവും രഹസ്യ സ്വാഭാവവും സമഗ്രതയും സ്പ്രിംഗ്ലർ ഉറപ്പാക്കേണ്ടതാണ്. ഇതിൽ അനധികൃതമായോ നിയമവിരുദ്ധമോ ആയ ഡാറ്റ വിശകലന പ്രക്രിയ, അപകടത്തിലൂടെയോ നിയമവിരുദ്ധമോ ആയ നശിപ്പിക്കൽ, നഷ്ടപ്പെടൽ, മാറ്റം വരുത്തൽ, കേടുപാടു വരുത്തൽ, അനധികൃതമായ വെളിപ്പെടുത്തൽ, പ്രാപ്യത എന്നിവയ്ക്കെതിരായ സംരക്ഷണം ഉൾപ്പെടുന്നതാണ്.
(Sprinklr shall maintain technical and organizational measures designed to protect the security (including protection against unauthorized or unlawful processing and against accidental or unlawful destruction, loss or alteration or damage, unauthorized disclosure of, or access to, personal data), confidentiality and integrity of Personal Data. – Data Processing Addendum – 7 - Security).

4) ഡാറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പിക്കുന്നതിനും അത് ദീർഘകാലമായി നിലനിർത്തുന്നതു തടയുന്നതിനുമുള്ള കാര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിൽ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. (Sprinklr shall delete personal data upon termination / expiry of the MSA as specified in the MSA or upon customer`s reasonable request at any time. Sprinklr may retrain personal data to the extent required by applicable laws and only to the extend and for such period as required by the applicable laws and always provided that Sprinklr shall ensure the confidentiality of all such personal data and shall ensure that such personal data is only processed as necessary for the purpose(s) specified in the applicable laws requiring its storage and for no other purposes – Data Processing Addendum – 8 – Deletion or Return of Personal Data – 8.1)

വേറെ എന്ത് സുരക്ഷിത നടപടികളാണ് ഇതിൽ അധികമായി സ്വീകരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചുതരുമോ? ഇങ്ങനെയുള്ള കർശനമായ വ്യവസ്ഥകളോടെ തന്നെയല്ലേ ലോകത്തെമ്പാടുമുള്ള കമ്പനികൾ അവരുടെ കസ്റ്റമർ ആയി വരുന്ന സ്ഥാപനങ്ങളുടെ / വ്യക്തികളുടെ ഡാറ്റ ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും? ഇന്ത്യയിലെ ഐറ്റി വ്യവസായത്തിൽ നല്ലൊരുപങ്ക് കമ്പനികളും വിദേശ ഉപഭോക്താക്കളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നുണ്ട്. അതിൽ വ്യക്തികളുടെ വളരെ സെൻസിറ്റിവ് ആയ മെഡിക്കൽ/ ഹെൽത്ത് ഡാറ്റയും ഉണ്ട്. ഏതു രാജ്യത്തെ മനുഷ്യരുടെ ഡാറ്റ ആണോ കൈകാര്യം ചെയ്യുന്നത്, അതാത് രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായിട്ട് മാത്രമേ ഇത്തരം ജോലികൾ ഏറ്റെടുക്കാൻ കഴിയൂ . ഇവയെല്ലാം മേൽപ്പറഞ്ഞതുപോലുള്ള കർശന നിബന്ധനകളുടെ അടിസ്ഥാനത്തിലല്ലേ നടക്കുന്നത്? നമ്മുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതിനും അത്തരം കവചങ്ങളെല്ലാം കേരള സർക്കാരും ഉറപ്പാക്കിയിട്ടുണ്ട്.

 സ്പ്രിംഗ്‌ളര്‍ ചോദ്യങ്ങള്‍ക്ക് തോമസ് ഐസക്കിന്റെ മറുപടി,  അധികമായി എന്ത് സുരക്ഷാനടപടിയെന്ന്  രമേശ് ചെന്നിത്തലയോട് ചോദ്യം  
'സ്പ്രിങ്ക്‌ളറില്‍ നിന്ന് രോഗീ വിവരങ്ങള്‍ വാങ്ങുന്നില്ല'; പ്രതികരിച്ച് ഫൈസര്‍
logo
The Cue
www.thecue.in