ഈ കുഞ്ഞ്മുത്തിന്റെ കണ്ണീര്‍ മാത്രം ആണു ഒടുവില്‍ ബാക്കിയാവുക! അവന്റെ ഉമ്മയുടെയും!

ഈ കുഞ്ഞ്മുത്തിന്റെ കണ്ണീര്‍ മാത്രം ആണു ഒടുവില്‍ ബാക്കിയാവുക! അവന്റെ ഉമ്മയുടെയും!

Published on
സമാധാനം! അവര്‍ അത് നമുക്ക് തരില്ല! ,പോലീസ് തരില്ല!, കോടതി തരില്ല! ,ഭരണകൂടം തരില്ല!
Summary

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഷഹബാസ് അമന്‍ എഴുതിയത്

ഈ കുഞ്ഞ്മുത്തിന്റെ കണ്ണീര്‍ മാത്രം ആണു ഒടുവില്‍ ബാക്കിയാവുക! അവന്റെ ഉമ്മയുടെയും!

നമുക്ക് വേണം സമാധാനം...നമുക്ക് വേണം സമാധാനം...നമുക്ക് വേണം സമാധാനം...

നമ്മള്‍ പറയുന്ന സ്‌നേഹത്തിന്റെ ഭാഷ അവര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല.നമ്മള്‍ പറയുന്ന ഒരു ന്യായവും അവര്‍ക്ക് മനസ്സിലാവില്ല! അവരുടെ കണ്ണുകളെയും കാതുകളെയും ഹൃദയങ്ങളെയും അവര്‍ മനപ്പൂര്‍വ്വം അടച്ച് വെച്ചിരിക്കുകയാണു! അതാണവര്‍! അത് മാത്രമാണവര്‍! വെറുക്കാനും കൊല്ലാനുമുള്ള ഒരു സ്വിച്ച്ബട്ടന്‍ മാത്രം ആണു ഓണ്‍ മോഡില്‍ ഉള്ളത്! 'അവര്‍' ആരാണെന്നും ഏതൊക്കെ രൂപത്തില്‍ വരുമെന്നും അറിയുന്നവര്‍ക്കൊക്കെ അറിയാം! ഇപ്പോള്‍ അറിയാത്തവര്‍ ഒന്നുകില്‍ ഇനി ഒരിക്കലും അറിയാന്‍ പോകുന്നില്ല! അല്ലെങ്കില്‍ ഒരിക്കലറിയാതിരിക്കാനും പോകുന്നില്ല!

നമുക്ക് വേണം സമാധാനം...നമുക്ക് വേണം സമാധാനം...നമുക്ക് വേണം സമാധാനം..

യുദ്ധക്കളത്തില്‍ മുന്നില്‍ നില്‍ക്കുന്നവരേ...ഓരോ ചുവടും ശ്രദ്ധയോടെയും ക്ഷമയോടെയും വെക്കുക! ഓരോ നിമിഷത്തിലും ഈ കുഞ്ഞുമുത്തിന്റെ മുഖമോര്‍ക്കുക! ഓരോ വാക്കിലുമുണ്ട് ചോരയും പൂവും! നിങ്ങള്‍ ആരോടാണു ഇതെല്ലാം പറയുന്നത് എന്നോര്‍ക്കുക! ആരോട് എങ്ങനെ പറഞ്ഞാലാണു കുറച്ചെങ്കിലും ഹൃദയത്തിലാവുക എന്ന് നന്നായ് ചിന്തിക്കുക! നന്നായ് ചിന്തിക്കുക!

നമുക്ക് വേണം സമാധാനം...നമുക്ക് വേണം സമാധാനം...നമുക്ക് വേണം സമാധാനം...

ഈ കുഞ്ഞിനെ കെട്ടിപ്പിടിക്കുക!

സമ്മിലൂനീ എന്ന് അക്കുഞ്ഞ് കേഴുന്നതറിയുക!

സമാധാനം! അവര്‍ അത് നമുക്ക് തരില്ല! അവര്‍ അത് നമുക്ക് തരില്ല! പോലീസ് തരില്ല! കോടതി തരില്ല! ഭരണകൂടം തരില്ല! സ്‌നേഹമുള്ളവര്‍ തമ്മില്‍ത്തമ്മില്‍ പകുത്തെടുക്കേണ്ട അപ്പവും പുതപ്പുമാണു സമാധാനം!അത് മാത്രമാകുന്നു! അത് മാത്രമാകുന്നു!

ഓര്‍മ്മ വേണം! എല്ലാം ഓര്‍മ്മ വേണം!സബ് യാദ് രഖ്!

ഇതളൂര്‍ന്ന് പോയതെങ്കിലും ഈ പൂവ്, പിഞ്ഞിപ്പോയതെങ്കിലും ഈ പുതപ്പ് നമുക്കെല്ലാവര്‍ക്കും തമ്മില്‍ കൈമാറാം ! അവര്‍ അസൂയയോടെ കാണട്ടെ! അവര്‍ കാണട്ടെ!

നമുക്ക് വേണം സ്‌നേഹം...നമുക്ക് വേണം സമാധാനം...നമുക്ക് വേണം സ്‌നേഹം..നമുക്ക് വേണം സമാധാനം...

സ്‌നേഹവും സമാധാനവുമല്ലാത്ത യാതൊന്നും ഇവിടെ നിലനില്‍ക്കാന്‍ പോകുന്നില്ല!

സബ് യാദ് രഖ്! ഹം ദേഖേംഗെ! ഹം ദേഖേംഗെ!

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആ വെളിച്ചം നമ്മള്‍ കാണുക തന്നെ ചെയ്യും!

ചിത്രം: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട മുദസിര്‍ ഖാന്റെ മൃതദേഹത്തിന് മുന്നില്‍ ബന്ധുക്കള്‍

logo
The Cue
www.thecue.in