കോടതിവിധി എന്തുകൊണ്ട് അന്യായം?; ജാതി എന്ന 'തകരാറി'നെക്കുറിച്ച് വീണ്ടും

കോടതിവിധി എന്തുകൊണ്ട് അന്യായം?; ജാതി എന്ന 'തകരാറി'നെക്കുറിച്ച് വീണ്ടും
Published on
Summary

സാമൂഹ്യനീതിയെക്കുറിച്ച് ഈ കേസില്‍ ഒരാള്‍ക്ക് ചിന്തിക്കാതിരിക്കാന്‍ കഴിയാത്തതും ഇതു കൊണ്ടൊക്കെ തന്നെ. ഓപ്പണ്‍ പോസ്റ്റില്‍ ഒരു ദളിത് സ്‌കോളര്‍ നിയമിതയാവുമ്പോള്‍ അവര്‍ ആദ്യമേ തന്നെ ' എന്തോ ഒരു തകരാറുണ്ടെ'ന്ന നിഗമനത്തില്‍ എത്തും. ഇത് ഒരു സാമൂഹ്യമായ തകരാറാണ്. അതിന്റെ ചുരുക്കപ്പേരാണ് ജാതി.

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. രേഖാ രാജിന്റെ നിയമനത്തിനെതിരായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി അന്യായമാണെന്നു ഞങ്ങള്‍ എഴുതിയ കുറിപ്പിന് പൊതുവെ പോസിറ്റിവ് ആയ പ്രത്യാഘാതമാണ് ഉണ്ടായത്. അതേസമയം ഒറ്റപ്പെട്ട ചില നിഷേധാത്മക പ്രതികരണങ്ങളും കണ്ടു. ഈ പശ്ചാത്തലത്തില്‍ ഞങ്ങളുടെ വാദമുഖങ്ങള്‍ ഒന്നു കൂടി എടുത്തു പറയട്ടെ:

പ്രധാനപ്പെട്ട വാദം സെലക്ഷന്‍ കമ്മിറ്റി എന്തെങ്കിലും പക്ഷപാതിത്വം കാണിച്ചെന്ന് പരാതിക്കാരിയുള്‍പ്പെടെ ആരും പറഞ്ഞിട്ടില്ലെന്നതാണ്. എന്നാല്‍ രേഖയ്‌ക്കെതിരെ പ്രചരണം നടത്തുന്നവര്‍ അങ്ങനെയാണ് പറയുന്നത്. അതിന്റെ ലക്ഷ്യം ഇപ്പോള്‍ നടന്നു വരുന്ന യൂണിവേഴ്സിറ്റി നിയമന വിവാദങ്ങളുടെ കൂട്ടത്തില്‍ ഈ വിഷയവും ഒഴുക്കന്‍ മട്ടില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. അവിടെയൊക്കെ സെലക്ഷന്‍ കമ്മിറ്റികള്‍ നടത്തിയ പക്ഷപാതിത്വം ആണല്ലോ ചര്‍ച്ചാവിഷയം.

Ph D ഉള്ളവര്‍ക്ക് NET ന് എക്‌സംപ്ഷന്‍ ഉണ്ടെന്നതിന്റെ ഒരു അര്‍ഥം NET യും Ph D യും കൂടിയുള്ളവര്‍ക്ക് Ph D അഡിഷനല്‍ യോഗ്യതയായി കണക്കാക്കാം എന്നതാണല്ലോ. അപ്പോള്‍ അതിന് മാര്‍ക്കു കൊടുക്കും. NET ഇല്ലാതെ Ph D മാത്രമുള്ളപ്പോള്‍ അത് NETനു പകരം അടിസ്ഥാന യോഗ്യതയായി പരിഗണിക്കപ്പെടുന്നു.

NET ഇല്ലാത്തവര്‍ക്ക് PhD യോഗ്യതാ മാനദണ്ഡമായതിനാല്‍ അവര്‍ക്ക് PhD ക്ക് വീണ്ടും ഇന്‍ഡക്‌സ് മാര്‍ക്ക് നല്‍കില്ല എന്ന നയമാണ് എം.ജി.യൂണിവേഴ്സിറ്റി ആ സമയത്ത് കൈക്കൊണ്ടത്. ആ കാലയളവില്‍ ചുരുങ്ങിയത് 20 നിയമനങ്ങളെങ്കിലും ഈ രീതിയില്‍ അവിടെ നടന്നിട്ടുണ്ട്. മറ്റു യുണിവേഴ്‌സിറ്റികളിലും ഇതേ നയമാണ് അക്കാലയളവില്‍ പൊതുവേ സ്വീകരിക്കപ്പെട്ടത്. ഒരു യോഗ്യത രണ്ടു തവണ പരിഗണിക്കാതിരിക്കുക എന്ന സമീപനമാണിത്, Ph D ഉള്ളവര്‍ക്ക് NET ന് എക്‌സംപ്ഷന്‍ ഉണ്ടെന്നതിന്റെ ഒരു അര്‍ഥം NET യും Ph D യും കൂടിയുള്ളവര്‍ക്ക് Ph D അഡിഷനല്‍ യോഗ്യതയായി കണക്കാക്കാം എന്നതാണല്ലോ. അപ്പോള്‍ അതിന് മാര്‍ക്കു കൊടുക്കും. NET ഇല്ലാതെ Ph D മാത്രമുള്ളപ്പോള്‍ അത് NETനു പകരം അടിസ്ഥാന യോഗ്യതയായി പരിഗണിക്കപ്പെടുന്നു. അതിന് വീണ്ടും മാര്‍ക്കിടുന്നത് ന്യായമല്ല എന്ന സാമാന്യ നീതിയാണത്. NET അല്ലെങ്കില്‍ Ph D. മാത്രമുള്ളവര്‍ക്ക് അവ അടിസ്ഥാന യോഗ്യത. രണ്ടുമുണ്ടെങ്കില്‍ ഒന്ന് അധികയോഗ്യത. അധിക യോഗ്യതയ്ക്ക് അതുകണക്കാക്കി മാര്‍ക്കു നല്‍കണം, അഥവാ മുന്‍ഗണന കൊടുക്കണം.

പബ്ലിഷ്ഡ് വര്‍ക്കുകളുടെ കാര്യത്തില്‍ പരാതിക്കാരിക്ക് മുഴുവന്‍ മാര്‍ക്കും കമ്മിറ്റി നല്‍കിയിട്ടുണ്ട്. അവിടെയും പക്ഷപാതിത്വം എന്ന ആരോപണം സാധുവല്ല. എന്നാല്‍ യൂണിവേഴ്സിറ്റിയുടെ നയങ്ങള്‍ തിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കും തിരുത്തണം എന്നു വിധിക്കുമ്പോള്‍ പരാതിക്കാരിക്ക് അനുകൂലമായ തിരുത്തുകള്‍ മാത്രം മതിയോ എന്ന സംശയവും ഞങ്ങളുടെ കുറിപ്പില്‍ ഉന്നയിച്ചിരുന്നു.

കോടതി യൂണിവേഴ്സിറ്റിയുടെ ആ സമീപനത്തെ ചോദ്യം ചെയ്യുന്നു, ശരി. അങ്ങനെയാണെങ്കില്‍ എന്താണ് സ്വാഭാവികമായും ചെയ്യേണ്ടത് ? ഈ റാങ്ക് ലിസ്റ്റിലെ തന്നെ എല്ലാവര്‍ക്കും ആ തിരുത്ത് ബാധകമാക്കിയ ശേഷം റാങ്ക് ലിസ്റ്റ് പുതുക്കണം. വാസ്തവത്തില്‍ NET ഇല്ലാത്തതിനാല്‍ പി.എച്ച്.ഡിയ്ക്ക് പ്രത്യേകം മാര്‍ക്ക് ലഭിക്കാത്ത വേറെയും ഉദ്യോഗാര്‍ത്ഥികള്‍ ഈ റാങ്ക് ലിസ്റ്റില്‍ ഉണ്ട്. കോടതി അങ്ങനെയൊന്നും ചെയ്യുകയോ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ആ തിരുത്ത് ബാധകമാക്കുമ്പോള്‍ പരാതിക്കാരിക്ക് ഒന്നാം റാങ്ക് കിട്ടിയ ആളേക്കാള്‍ മാര്‍ക്ക് വരും അതു കൊണ്ട് ഒന്നാം റാങ്കുകാരിയെ പിരിച്ചു വിടണം, പരാതിക്കാരിയെ നിയമിക്കണം എന്ന് വിധിക്കുന്നു. ഇത് എന്തു തരം സെലക്ഷന്‍ പ്രക്രിയയാണ് ? അതു കൊണ്ടാണ് ഇവിടെ ജാതി പ്രധാന ഘടകമായിട്ടുണ്ടെന്ന് പറയുന്നത്.

പബ്ലിഷ്ഡ് വര്‍ക്കുകളുടെ കാര്യത്തില്‍ പരാതിക്കാരിക്ക് മുഴുവന്‍ മാര്‍ക്കും കമ്മിറ്റി നല്‍കിയിട്ടുണ്ട്. അവിടെയും പക്ഷപാതിത്വം എന്ന ആരോപണം സാധുവല്ല. എന്നാല്‍ യൂണിവേഴ്സിറ്റിയുടെ നയങ്ങള്‍ തിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കും തിരുത്തണം എന്നു വിധിക്കുമ്പോള്‍ പരാതിക്കാരിക്ക് അനുകൂലമായ തിരുത്തുകള്‍ മാത്രം മതിയോ എന്ന സംശയവും ഞങ്ങളുടെ കുറിപ്പില്‍ ഉന്നയിച്ചിരുന്നു. ജോയിന്റ് ആയി എഴുതിയ ലേഖനങ്ങള്‍ക്ക് 60:40 എന്ന തരത്തില്‍ മാര്‍ക്ക് ഇടണമെന്ന് യു.ജി.സി നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മുഴുവന്‍ മാര്‍ക്കും കൊടുക്കുക എന്ന നയമാണ് യുണിവേഴ്സിറ്റി അക്കാലത്ത് പിന്തുടര്‍ന്നത്. ഇതും ഒരാള്‍ക്ക് മാത്രമായി ഉള്ള നയമല്ല. പക്ഷേ പുനരാലോചന ആവശ്യപ്പെടാവുന്ന ഒന്നാണ്.

ആരാണ് നല്ല സ്‌കോളര്‍ എന്ന വിധിതീര്‍പ്പ് കല്പിക്കുകയല്ല ഞങ്ങള്‍ ചെയ്തിട്ടുള്ളത്. അത് ഞങ്ങളോ കോടതിയോ ചെയ്യേണ്ട കാര്യമല്ല എന്നു ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അതേ സമയം കോടതി വിധിയിലെ ജാതീയ മുന്‍വിധിക്കെതിരെയും രേഖാരാജിനെ ഈ സാഹചര്യം ഉപയോഗപ്പെടുത്തി റദ്ദ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെയും ഞങ്ങള്‍ തീര്‍ച്ചയായും രംഗത്തുവന്നു വാദിച്ചു കൊണ്ടിരിക്കും.

പരാതിക്കാരിയുടെ പ്രബന്ധങ്ങള്‍ ആദ്യ ഓതര്‍ ആയിട്ടുള്ളവയാണെന്നും ഞങ്ങളുടെ വാദം വസ്തുതാവിരുദ്ധമാണ് എന്നും പറയുന്ന പ്രചാരണമാണ് ഇപ്പോള്‍ ഒരു ഭാഗത്തു നടക്കുന്നത്. അവര്‍ പറയുന്നത് പ്രകാരം പരാതിക്കാരിയുടെ പ്രബന്ധങ്ങള്‍ കൂടുതലും ഒന്നാം ഓതറായി ജോയിന്റ് ഓതര്‍ഷിപ്പിലുള്ളതാണ് എന്നു വെയ്ക്കുക. സിംഗിള്‍ ഓതര്‍ഷിപ്പിലുള്ളവ ഉണ്ടെന്നും വെയ്ക്കുക. അപ്പോഴും മേല്‍പ്പറഞ്ഞ വാദങ്ങളെയോ വസ്തുതകളെയോ അത് ബാധിക്കുകയില്ല. കാരണം പബ്ലിഷ്ഡ് വര്‍ക്കുകള്‍ക്ക് മുഴുവന്‍ മാര്‍ക്കും പരാതിക്കാരിക്ക് ലഭിച്ചിട്ടുണ്ട്.

ആരാണ് നല്ല സ്‌കോളര്‍ എന്ന വിധിതീര്‍പ്പ് കല്പിക്കുകയല്ല ഞങ്ങള്‍ ചെയ്തിട്ടുള്ളത്. അത് ഞങ്ങളോ കോടതിയോ ചെയ്യേണ്ട കാര്യമല്ല എന്നു ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അതേ സമയം കോടതി വിധിയിലെ ജാതീയ മുന്‍വിധിക്കെതിരെയും രേഖാരാജിനെ ഈ സാഹചര്യം ഉപയോഗപ്പെടുത്തി റദ്ദ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെയും ഞങ്ങള്‍ തീര്‍ച്ചയായും രംഗത്തുവന്നു വാദിച്ചു കൊണ്ടിരിക്കും. അങ്ങനെ ചെയ്യുന്നവരുടെ ലക്ഷ്യം നീതിയോ അക്കാദമിക നിലവാരമോ ഒന്നുമല്ല എന്ന് പൂര്‍ണ്ണ ബോധ്യമുള്ളതു കൊണ്ടാണിത്. ഉദാഹരണത്തിന് മേല്‍പ്പറഞ്ഞ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഒരു പ്രൊഫയിലില്‍ ഈ വിഷയത്തെക്കുറിച്ച് തുടക്കത്തില്‍ത്തന്നെ വന്ന പ്രതികരണത്തില്‍ ഇങ്ങനെ കാണാം :

സാമൂഹ്യനീതിയെക്കുറിച്ച് ഈ കേസില്‍ ഒരാള്‍ക്ക് ചിന്തിക്കാതിരിക്കാന്‍ കഴിയാത്തതും ഇതു കൊണ്ടൊക്കെ തന്നെ. ഓപ്പണ്‍ പോസ്റ്റല്‍ ഒരു ദളിത് സ്‌കോളര്‍ നിയമിതയാവുമ്പോള്‍ അവര്‍ ആദ്യമേ തന്നെ ' എന്തോ ഒരു തകരാറുണ്ടെ'ന്ന നിഗമനത്തില്‍ എത്തും. -- ഇത് ഒരു സാമൂഹ്യമായ തകരാറാണ്. അതിന്റെ ചുരുക്കപ്പേരാണ് ജാതി.

''സണ്ണി കപിക്കാടിന്റെ സഹോദരന്റെ മകള്‍ രേഖരാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി' ഇങ്ങനെയൊരു വാര്‍ത്ത നിങ്ങള്‍ എവിടെയും കാണാന്‍ ഇടയില്ല. അതും ഒരു പ്രിവിലേജ് ആണ്. രേഖാരാജിന്റെ കൊച്ചച്ചന്‍ സണ്ണി കപ്പിക്കാട് ആയത് ഒരു ഡീമെറിറ്റ് ആയിട്ട് ഞാന്‍ എന്തായാലും കാണുന്നില്ല. അത് ആരുടെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. പക്ഷേ രേഖാ രാജിന് ഗാന്ധിയന്‍ സ്റ്റഡീസില്‍ നിയമനം കിട്ടിയപ്പോ എവിടെയോ എന്തോ ഒരു തകരാറ് പോലെ എനിക്ക് തോന്നിയിരുന്നു.'

സാമൂഹ്യനീതിയെക്കുറിച്ച് ഈ കേസില്‍ ഒരാള്‍ക്ക് ചിന്തിക്കാതിരിക്കാന്‍ കഴിയാത്തതും ഇതു കൊണ്ടൊക്കെ തന്നെ. ഓപ്പണ്‍ പോസ്റ്റില്‍ ഒരു ദളിത് സ്‌കോളര്‍ നിയമിതയാവുമ്പോള്‍ അവര്‍ ആദ്യമേ തന്നെ ' എന്തോ ഒരു തകരാറുണ്ടെ'ന്ന നിഗമനത്തില്‍ എത്തും.

-- ഇത് ഒരു സാമൂഹ്യമായ തകരാറാണ്. അതിന്റെ ചുരുക്കപ്പേരാണ് ജാതി.

Related Stories

No stories found.
logo
The Cue
www.thecue.in