പാലാരിവട്ടം പാലം യുഡിഎഫ് തിരക്കിട്ട് നടത്തിയ അഴിമതി, ആര്‍ക്കാണ് അഴിമതിക്കാരെ ശിക്ഷിക്കാന്‍ താല്പര്യം? 

പാലാരിവട്ടം പാലം യുഡിഎഫ് തിരക്കിട്ട് നടത്തിയ അഴിമതി, ആര്‍ക്കാണ് അഴിമതിക്കാരെ ശിക്ഷിക്കാന്‍ താല്പര്യം? 

Published on
Summary

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്, ഉമ്മന്‍ചാണ്ടി എന്നിവരൊക്കെ സേഫ് സോണില്‍ തന്നെയാണ് എന്ന് പറയാം.

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം തകര്‍ന്നതിന് കാരണക്കാര്‍....? ജനങ്ങള്‍ മാത്രം

1) പ്രളയം. ഇത്ര മഴ പെയ്യും എന്നു കരുതിയില്ല.

2) അതില്‍ക്കൂടി ഭാരമുള്ള നിരവധി വണ്ടി ഓടിച്ചവര്‍.. ഭാരം കുറഞ്ഞ വണ്ടിയേ പോകൂ എന്നാണ് കരുതിയത്.

3) കരാറുകാരെ കുറ്റപ്പെടുത്താന്‍ കഴിയില്ല . അവരുടെ പണി ശരിയാണോ എന്നു പരിശോധിക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ സാക്ഷ്യപത്രം നല്‍കിയിട്ടുണ്ട്.

4) RBDCK യെ കുറ്റം പറയാന്‍ കഴിയില്ല , കാരണം അവരാണ് ഇപ്പോള്‍ ഭരിക്കുന്നവരുടെ തട്ടിപ്പിനും ഇടനിലക്കാര്‍

5) ഡിസൈന്‍, നിര്‍മ്മാണ മേല്‍നോട്ടം തുടങ്ങിയവക്കെല്ലാം ചുമതലപ്പെട്ട കിറ്റ്‌കോയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നു പറയുന്നവരുടെ നാവറക്കും സര്‍ക്കാര്‍ . കാരണം സര്‍ക്കാരിന്റെ പ്രിയ തട്ടിപ്പ് പദ്ധതി കിഫ്ബിയുടെ 50000 കോടിയുടെ മുഴുവന്‍ ചുമതലയും കിറ്റ്‌കോക്കാണ്. അതിലെ പല ഉന്നത സ്ഥാനങ്ങളും അലങ്കരിക്കുന്നത് ഉന്നത നേതാക്കളുടെ അടുത്ത ബന്ധുക്കളുമാണ്.

പാലം പൊളിച്ച് പുതിയത് പണിയേണ്ടി വന്നാലും ഈ മാഫിയക്കാരില്‍ ഒരാള്‍ക്കു പോലും നഷ്ടമില്ല, നാട്ടുകാരുടെ നികുതിപ്പണം തോന്നിയപോലെ ചിലവാക്കാനല്ലേ ജനങ്ങള്‍ ഇവരെ തെരഞ്ഞെടുത്തത്. തികഞ്ഞില്ലെങ്കില്‍ കൊള്ളപ്പലിശക്ക് കടമെടുക്കും. തിരിച്ചടക്കാന്‍ ജനങ്ങള്‍ക്കല്ലേ ബാധ്യത.

യു.ഡി.എഫ് ഭരണകാലത്ത് സ്പീഡ് എന്ന അതിവേഗ വികസന പരിപാടിയുടെ ഭാഗമായി 44 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ചതാണ് ഈ പാലം. എന്നാല്‍ പണി തീരും മുമ്പ് അവര്‍ക്കു ഭരണം പോയി. ഇടതുഭരണത്തില്‍ ഗംഭീരമായ ഉത്ഘാടനം നടന്നു 2016 ഒക്ടോബറില്‍. അതേ സ്പീഡില്‍ പാലവും തകര്‍ന്നു. യു.ഡി.എഫ് തിരക്കിട്ട് നടത്തിയ ഒരു അഴിമതി എന്നതാണ് സത്യം.

ആദ്യഘട്ടം മുതല്‍ വലിയ തോതിലുള്ള അഴിമതികള്‍ ഉണ്ട്. ദേശീയപാതയിലെ ഈ പാലം കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപനമായ എന്‍.എച്ച്.എ.ഐ നിര്‍മ്മിക്കേണ്ടതായിരുന്നു. അതില്ലാതെ പോയതിനു പറയുന്ന കാരണങ്ങള്‍ ആര്‍ക്കും ബോധ്യപ്പെടുന്നതല്ല. അവര്‍ നിര്‍മിച്ചാല്‍ ടോള്‍ ഏര്‍പ്പെടുത്തും എന്നതാണ് പ്രധാനവാദം. പക്ഷെ അത് സാധ്യമല്ല. ഇപ്പോള്‍ തന്നെ ഇടപ്പിള്ളി മുതല്‍ അരൂര്‍ വരെയുള്ള പാതക്ക് ദേശീയപാത ടോള്‍ നിയമം അനുസരിച്ചു കുമ്പളത്ത് പിരിക്കുന്നുണ്ട്. അതിനു പുറമെ മറ്റൊരു ടോള്‍ സാധ്യമല്ല.

ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ആര്‍.ബി.ഡി.സി.കെയെയാണ്. ഇതിന്റെ രൂപകല്പനക്കും നിര്‍മ്മാണ മേല്‍നോട്ടത്തിനുമായി സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള കിറ്റ്കോയാണ് ചുമതലയേറ്റത്. എന്നാല്‍ കരാര്‍ ലഭിച്ച ദില്ലിയിലെ ആര്‍.ഡി.എസ് എന്ന സ്ഥാപനം രൂപകല്പനക്കായി ബ്ലാംഗ്ലൂറുള്ള നാഗേഷ് കണ്‍സള്‍ട്ടന്‍സിയെ ഏല്പിച്ചു. അവര്‍ ഇന്നുവരെ ഇന്ത്യയില്‍ എവിടെയും പ്രയോഗിച്ചിട്ടില്ലാത്ത ഒരു സാങ്കേതിക വിദ്യ ഇവിടെ ഉപയോഗിച്ച്. ഇതിനു കിറ്റ്‌കോയും, ആര്‍.ബി.ഡി.സി.കെയും എങ്ങനെ അനുമതി നല്‍കി എന്നതാണ് പ്രധാനപ്പെട്ട ഒരു ചോദ്യം?

ഇവരെല്ലാം സാങ്കേതിക വിദ്യകളില്‍ വിദഗ്ധരാണ്. മഴ കുറവുള്ള സ്ഥലങ്ങളില്‍ മാത്രം വിജയിക്കാവുന്ന ഒന്നാണ് ഈ സാങ്കേതികവിദ്യ എന്നും കേരളത്തിന് ഇത് യോജിക്കുന്നതല്ലെന്നും ഇവര്‍ പറഞ്ഞില്ല.

നിര്‍മ്മാണഘട്ടങ്ങളില്‍ ഒരു പരിശോധനയും ഇവരുടെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്നു തീര്‍ച്ച. സിമന്റും കമ്പിയും മൂന്നിലൊന്നു മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. യഥാസമയം പരിശോധന നടത്തിയിരുന്നെങ്കില്‍ ഇത് കണ്ടെത്തുമായിരുന്നു.

ഇങ്ങനെ പല പ്രശ്ങ്ങളുമാണ് പാലത്തിന്റെ തകര്‍ച്ചക്ക് കാരണമായത്.ആരാണ് ഇതിനു കാരണക്കാര്‍? ഇപ്പോള്‍ എഫ്.ഐ.ആറില്‍ പ്രതികളാക്കപ്പെട്ടിരിക്കുന്നതു കരാറുകാരനും, കണ്‍സള്‍ട്ടന്റും ആണ്. ആര്‍.ബി.ഡി.സി.കെ, കിറ്റ്കോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം എന്നും വിജിലന്‍സ് പറയുന്നു.

പാലം പുനഃസ്ഥാപിക്കാന്‍ കഴിയുമോ എന്ന് ഇപ്പോള്‍ ഉറപ്പു പറയാന്‍ ചെന്നൈ ഐ ഐ.ടിക്ക് പോലും കഴിയുന്നില്ല. അതിനു കഴിയാതെ വന്നാല്‍ പാലം മുഴുവന്‍ പൊളിച്ചക്കു പുതിയത് നിര്‍മ്മിക്കേണ്ടി വരും. ഇതിനായി ഇനിയും അമ്പതോ അറുപതോ കോടി മുടക്കേണ്ടി വരും. അതിനേക്കാള്‍ വലിയ വിഷയം ഇനി വര്‍ഷങ്ങളോളം ദിനം പ്രതി ലക്ഷക്കണക്കിന് യാത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്ന ഗതാഗതക്കുരുക്കാണ്.

ആര്‍.ബി.ഡി.സി.കെയാണെങ്കില്‍ ഇടതു സര്‍ക്കാര്‍ തന്നെ പണിയുന്ന ഇതേ പാതയിലെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കയാണ്. ഈ കരാര്‍ കമ്പനിക്കാരായും അവര്‍ക്കു പലരീതിയിലും വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് കരാറുകാരന്‍ പണം മടക്കി അറ്റകുറ്റപ്പണി നടത്തും എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ജനങ്ങളുടെ പണം നഷ്ടമായത് തന്നെ.

ഇതിനു കാരണക്കാരായവര്‍

ഇതിനു കാരണക്കാരായാവര്‍ ശിക്ഷിക്കപ്പെടുമോ..? ഒരു പ്രതീക്ഷക്കും വഴിയില്ല. ഒരിക്കലും ഒരു അഴിമതിക്കേസില്‍ രാഷ്ട്രീയ നേതാക്കള്‍ അത്ര എളുപ്പം ശിക്ഷിക്കപ്പെട്ടില്ല. കേരളം രൂപം കൊണ്ടിട്ടു ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഓരോ മന്ത്രി സഭകള്‍ക്കെതിരെയും അതാതു കാലത്ത് പ്രതിപക്ഷവും പൊതു സമൂഹവും നിരവധി കോടികളുടെ അഴിമതികള്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് വരെ ഒരു കേസില്‍ പേരിനെങ്കിലും ശിക്ഷിക്കപ്പെട്ടത് ഒരേയൊരു ബാലകൃഷ്ണപിള്ള മാത്രം. അതും വി.എസ് പാര്‍ട്ടിക്കപ്പുറം നിന്ന് നടത്തിയ പോരാട്ടം കൊണ്ട് മാത്രം. കള്ളരോഗം കാണിച്ചു അദ്ദേഹത്തെ ജയിലില്‍ കിടത്താതെ സര്‍ക്കാര്‍ ചിലവില്‍ ആശുപത്രിവാസം നല്‍കി രക്ഷിച്ചത് യു.ഡി.എഫ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്, ഉമ്മന്‍ചാണ്ടി എന്നിവരൊക്കെ സേഫ് സോണില്‍ തന്നെയാണ് എന്ന് പറയാം.

ആര്‍ക്കാണ് അഴിമതിക്കാരെ ശിക്ഷിക്കാന്‍ താല്പര്യം.?

എല്ലാ കീഴ്വഴക്കങ്ങളും മറികടന്നു ഇങ്ങനെ അഴിമതി നടത്താണ് ഉദ്യോഗസ്ഥര്‍ ഒറ്റക്ക് തീരുമാനിക്കില്ല. രാഷ്ട്രീയ നേതൃത്വം നല്‍കിയ ഉറപ്പിലാകും ഇത് ചെയ്തത്. കിറ്റ്‌കോ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെട്ടില്ല. അവരാണ് ഇടതു സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കിഫ്ബിയുടെ മുഴുവന്‍ ചുമതലയും ഏറ്റിരിക്കുന്നത്. ഇടതു സര്‍ക്കാരിന് അവര്‍ ഏറെ പ്രിയപ്പെട്ടവരാണ്.

ആര്‍.ബി.ഡി.സി.കെയാണെങ്കില്‍ ഇടതു സര്‍ക്കാര്‍ തന്നെ പണിയുന്ന ഇതേ പാതയിലെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കയാണ്. ഈ കരാര്‍ കമ്പനിക്കാരായും അവര്‍ക്കു പലരീതിയിലും വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് കരാറുകാരന്‍ പണം മടക്കി അറ്റകുറ്റപ്പണി നടത്തും എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ജനങ്ങളുടെ പണം നഷ്ടമായത് തന്നെ.

ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള 16 കിലോമീറ്റര്‍ യാത്രക്ക് പലദിവസങ്ങളിലും രണ്ടോ മൂന്നോ മണിക്കൂര്‍ എടുത്താലും കുമ്പളത്ത് ടോള്‍ ബൂത്തില്‍ നമുക്ക് ടോള്‍ നല്‍കേണ്ടി വരുന്നു. അതിനെ ഒരു നേതാവും എതിര്‍ക്കില്ല. നമ്മുടെ പണം കൊണ്ട് പഞ്ചവടിപ്പാലം നിര്‍മ്മിച്ച് അതില്‍ നിന്നും കൊള്ളനടത്തി ആ പണം കൊണ്ട് വികസനനായകരെന്നു സ്വയം പ്രചരിപ്പിച്ചു നമ്മുടെ വോട്ടു വാങ്ങി ജയിച്ച് അധികാരത്തിലെത്തുന്നത്. നാം അവരെ തന്നെ വീണ്ടും വീണ്ടും ജയിപ്പിച്ചു വിടുന്നു. പൊതുജനം കഴുതകള്‍ എന്ന പ്രമാണം തത്വത്തില്‍ അംഗീകരിക്കുന്നു.

logo
The Cue
www.thecue.in