'സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ, 'സൂപ്പര്‍സ്റ്റാര്‍' തന്നെയാണ് നയന്‍താര'
നയന്‍താര തന്റെ 'ആറം' സിനിമയുടെ പ്രചരണാര്‍ത്ഥം ചെന്നൈയില്‍ എത്തിയ നയന്‍താരയെ ആരാധകര്‍ വരവേറ്റത് ' എങ്കള്‍ തലൈവി നയന്‍താര' എന്ന ആര്‍പ്പുവിളിയോട് കൂടിയായിരുന്നു.
തലൈവരും, ദളപതിയും അരങ്ങ് തകര്‍ക്കുന്ന തമിഴ് ഇന്‍ഡസ്ട്രിയില്‍ പുരുഷ കേന്ദ്രീകൃതമായ താരപ്രഭയ്‌ക്കൊപ്പം ഒറ്റ ദിവസത്തില്‍ സംഭവിച്ച മായാജാലവിദ്യ ആയിരുന്നില്ല ആ വരവേല്‍പ്പ്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനോട് അടുത്ത് തെന്നിന്ത്യന്‍ സിനിമയില്‍ പല ഘട്ടങ്ങള്‍ കടന്ന് തന്റേതായ ഇടം ഉറപ്പിച്ച് എടുത്ത, അങ്ങനെ ഒരു സ്‌പെയ്‌സ് സൃഷ്ടിച്ചെടുത്ത ഒരു സ്ത്രീ അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണത്.
നായിക എന്നാല്‍ നായകനൊപ്പം ആടിപ്പാനും പ്രണയ രംഗങ്ങളില്‍, റൊമാന്റിക് സീനില്‍ പുട്ടിന് പീര പോലെ ഉപയോഗിച്ച് പോരുന്ന ഇന്‍ഡസ്ട്രിയില്‍ തന്നെയാണ് നയന്‍താര പലപ്പോഴും നായക പ്രാധാന്യം ഒക്കെ കാറ്റില്‍ പറത്തി ഒന്നിന് പുറകെ ഒന്നായി സിനിമകള്‍ ഇറക്കി തരംഗം സൃഷ്ടിക്കുന്നത്,
പുരുഷ കേന്ദ്രീകൃതമായ നായക പ്രാധാന്യം ഇല്ലാതെ തന്നെ സിനിമകള്‍ സാധ്യമാണെന്ന് കാണിച്ചു തരുന്നതാണ് അടുത്ത കാലത്ത് ഇറങ്ങിയ നയന്‍താരയുടെ ഒട്ടുമിക്ക സിനിമകളും.
ഇത്തരത്തില്‍ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അവര്‍ ഉറപ്പിച്ച് പോകുന്ന സ്റ്റാര്‍ഡവും, വേറിട്ട സമീപനവും, ഇന്‍ഡസ്ട്രിയില്‍ വരുത്തുന്ന മാറ്റവും സമകാലീനര്‍ക്കും, വരാനിരിക്കുന്ന ആളുകള്‍ക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
അപ്പോഴും നയന്‍താരയുടെ കാര്യത്തില്‍, ചില ഘട്ടങ്ങളില്‍ ഇതില്‍ നിന്ന് വ്യതിചലിച്ച് പുരുഷ കേന്ദ്രീകൃത, താരപ്രഭയ്ക്ക് ചുറ്റും വലം വെക്കുന്ന വാണിജ്യ സിനിമയോട് അവര്‍ക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരുന്നു. അത്തരം സിനിമളുടെ ഭാഗമാകേണ്ടി വരുന്നു എന്ന വസ്തുത കൂടിയുണ്ട്.
തമിഴ് നടന്‍ രാധാ രവി ഒരു പൊതുവേദിയില്‍ നയന്‍താരയെ കുറിച്ച് നടത്തിയൊരു വിവാദ പ്രസ്താവനയില്‍ പറഞ്ഞൊരു കാര്യം ഇങ്ങനെയാണ്,
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍ ' എന്ന് വിളിക്കേണ്ട കാര്യമില്ല അത്തരം വിശേഷണം ശിവാജി ഗണേശനേയും, എംജിആറിനേയും പോലുള്ളവര്‍ക്കേ ചേരുകയുള്ളു, പുരട്ചി തലൈവരും നടികര്‍ തിലകവും, ഒക്കെ ഇതിഹാസങ്ങളാണെന്ന്.
രാധാ രവി പറഞ്ഞത് നേരാണ് നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ വിളിക്കുന്നത് മോശമാണ്. ലിംഗ വ്യത്യാസം പരിഗണിച്ച് 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന അതിക വിശേഷണം ഒന്നും നല്‍കേണ്ടതില്ല.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഒരു നടിയെ സംബന്ധിച്ച് അവര്‍ കൂടി ഭാഗമായ ഇന്‍ഡസ്ട്രിയില്‍ അങ്ങനെ ഒരു സ്റ്റാര്‍ഡത്തിന് ഉള്ള സാധ്യത സ്വഭാവികമായും ഇല്ലാത്തയിടത്ത് നിന്ന് അവര്‍ പുതിയ സാധ്യത സൃഷ്ടിച്ചു കയറി വന്നതാണ് അതുകൊണ്ട് ആരും വെറുതെയങ്ങ് വെച്ച് നീട്ടിയതല്ല ആ പദവി ആയതിനാല്‍ തന്നെ സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ, 'സൂപ്പര്‍സ്റ്റാര്‍' തന്നെയാണ് നയന്‍താര.