കേരള പൊലീസിന് ഒഴിഞ്ഞുമാറാനാകില്ല ഈ തട്ടിപ്പില്‍ നിന്ന്; പുരാവസ്തുവാണെന്ന് ഒരാള്‍ വെറുതെ അവകാശപ്പെട്ടാല്‍ മതിയോ?

കേരള പൊലീസിന് ഒഴിഞ്ഞുമാറാനാകില്ല ഈ തട്ടിപ്പില്‍ നിന്ന്; പുരാവസ്തുവാണെന്ന് ഒരാള്‍ വെറുതെ അവകാശപ്പെട്ടാല്‍ മതിയോ?
Published on

ട്രോൾ ഒക്കെ കഴിഞ്ഞെങ്കിൽ കുറച്ച് കാര്യം പറയാം.വീട്ടിലുള്ള കുടവും വിളക്കും ഖുറാനും ബൈബിളും വാകിംഗ് സ്റ്റിക്കും ഒക്കെ പുരാവസ്തു ആണെന്ന് ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ തമാശ പറയുന്നതില്‍ തെറ്റില്ല. പക്ഷേ തന്റെ കൈവശം ഉള്ള പുരാവസ്തു ശേഖരത്തിന് പോലീസ് കാവല്‍ വേണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടാല്‍ പോലീസ് പ്രാഥമികമായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഒന്ന് ഈ പറയുന്നത് പുരാവസ്തു ആണെന്ന് ഉറപ്പ് വരുത്തണം. അതെങ്ങനെ ഉറപ്പ് വരുത്തും? അതിന് ഈ ഇന്ത്യമഹാരാജ്യത്ത് ചില നിയമങ്ങള്‍ ഉണ്ട്. Antiquities and Art Treasures Act of 1972 എന്നൊരു നിയമം ഉണ്ട്.

പുരാവസ്തു എന്നാല്‍ എന്താണെന്ന് അതില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഒരു വസ്തു പുരാവസ്തു ആയി പരിഗണിക്കണമെങ്കില്‍ കുറഞ്ഞത് 100 വര്‍ഷം പഴക്കം ഉണ്ടാകണം. അത് ഒരു രേഖയോ കയ്യെഴുത്തു പ്രതിയോ ആണെങ്കില്‍ 75 വര്‍ഷത്തെ പഴക്കം ഉണ്ടാവണം.

അപ്പോള്‍ ശരി, ബാംഗ്ലൂരില്‍ നിന്ന് വാങ്ങിയ മോതിരത്തിന് നൂറു വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് ചുമ്മാ അങ്ങ് അവകാശപ്പെട്ടാല്‍ മതിയോ? പോരാ. പുരാവസ്തു കേന്ദ്രസര്‍ക്കാര്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി അംഗീകരിക്കണം. അങ്ങനെ ഒക്കെ അംഗീകരിച്ചു കിട്ടണമെങ്കില്‍ അതിന്റെ കാലപ്പഴക്കം പരിശോധിക്കാനുള്ള വൈദഗ്ധ്യം ഉള്ള, തലയില്‍ കിഡ്‌നി ഉള്ള ആര്‍ക്കിയോളജിസ്റ്റുകള്‍ പരിശോധിച്ച് അംഗീകരിക്കേണ്ടി വരും.

കേരള പൊലീസിന് ഒഴിഞ്ഞുമാറാനാകില്ല ഈ തട്ടിപ്പില്‍ നിന്ന്; പുരാവസ്തുവാണെന്ന് ഒരാള്‍ വെറുതെ അവകാശപ്പെട്ടാല്‍ മതിയോ?
കനയ്യ കുമാറിനെ ആര്‍ക്കാണ് പേടി?
തന്റെ ആക്രിക്കടക്ക് പ്രൊട്ടക്ഷന്‍ വേണമെന്ന് ഒരുത്തന്‍ ആവശ്യപ്പെടുമ്പോഴേക്കും അതനുവദിച്ച് ഉത്തരവിറക്കുന്ന ഡിജിപിക്ക് നാട്ടില്‍ ഇങ്ങനെ ചില നിയമങ്ങള്‍ ഉണ്ടെന്ന് പോലും അറിയില്ലായിരുന്നോ? (ശരിക്കും ആക്രിക്കട നടത്തുന്നവര്‍ ക്ഷമിക്കണം. നിങ്ങളോട് ബഹുമാനമേയുള്ളൂ )

ഈ കടമ്പ എല്ലാം കടന്നാല്‍ ഒരാള്‍ക്ക് പുരാവസ്തുക്കള്‍ വില്‍ക്കാന്‍ കഴിയുമോ? ഇല്ല. സെക്ഷന്‍ ഏഴ് പ്രകാരം പുരാവസ്തുക്കളുടെ ബിസിനസ് നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സ് വേണം. ഈ നിയമപ്രകാരം നിയമിക്കപ്പെടുന്ന ലൈസന്‍സിങ് ഓഫീസറുടെ പക്കല്‍ നിന്ന് ലൈസന്‍സ് കിട്ടണം.

തന്റെ ആക്രിക്കടക്ക് പ്രൊട്ടക്ഷന്‍ വേണമെന്ന് ഒരുത്തന്‍ ആവശ്യപ്പെടുമ്പോഴേക്കും അതനുവദിച്ച് ഉത്തരവിറക്കുന്ന ഡിജിപിക്ക് നാട്ടില്‍ ഇങ്ങനെ ചില നിയമങ്ങള്‍ ഉണ്ടെന്ന് പോലും അറിയില്ലായിരുന്നോ? (ശരിക്കും ആക്രിക്കട നടത്തുന്നവര്‍ ക്ഷമിക്കണം. നിങ്ങളോട് ബഹുമാനമേയുള്ളൂ ) മോണ്‍സണ്‍ മാവുങ്കലിന്റെ വീടിന് സംരക്ഷണം നല്‍കാന്‍ 2019 ജൂണ്‍ 13 ന് ഡി.ജി.പി ഇറക്കിയ ഉത്തരവില്‍ പറയുന്നത് ' വലിയ വിലപിടിപ്പുള്ള, അത്യപൂര്‍വമായ പുരാവസ്തുക്കളുടെ വന്‍ശേഖരം ഉള്ളതിനാല്‍ 'എന്നാണ്. വായിച്ചിട്ട് തൊലി ഉരിയുന്നു. ഇവരൊക്കെ കൂടി ഭരിക്കുന്ന കേരളത്തില്‍ വലിയ പരിക്കില്ലാതെ ജീവിച്ചു പോകാന്‍ പറ്റുന്നത് അത്ഭുതം തന്നെയാണ്.

കേരള പൊലീസിന് ഒഴിഞ്ഞുമാറാനാകില്ല ഈ തട്ടിപ്പില്‍ നിന്ന്; പുരാവസ്തുവാണെന്ന് ഒരാള്‍ വെറുതെ അവകാശപ്പെട്ടാല്‍ മതിയോ?
ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ പരീക്ഷണശാലയാകുകയാണ് അസം|അഖില്‍ ഗൊഗോയ് | അഭിമുഖം

ആലപ്പുഴ ജില്ലാ പോലീസ് മേധാവി, അന്നത്തെ ഡിജിപിക്ക് അയച്ച കത്തില്‍ പറയുന്നത്, തങ്ങള്‍ എല്ലാം പരിശോധിച്ച് ബോധ്യപ്പെട്ടു എന്നാണ്. എന്താണ് ഇവര്‍ പരിശോധിച്ചത്? എന്താണ് ഇവര്‍ക്ക് ബോധ്യപ്പെട്ടത്? കയ്യിലുള്ള വസ്തുക്കള്‍ പുരാവസ്തുക്കള്‍ ആയി ഡിക്ലയര്‍ ചെയ്തു കൊണ്ടുള്ള ഗസറ്റ് നോട്ടിഫിക്കേഷന്റെ കോപ്പി എവിടെ എന്നെങ്കിലും ചോദിക്കാന്‍ വെളിവുള്ള ഒരുത്തനും ഇല്ലായിരുന്നോ കേരള പോലീസില്‍?

പാവപ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരെ വഴിയില്‍ പിടിച്ചു നിര്‍ത്തി ലൈസന്‍സ് ചോദിക്കുന്നതാണല്ലോ പോലീസിന്റെ ശീലം. എന്നിട്ടും ഇയാള്‍ക്ക് പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ലൈസന്‍സ് ഉണ്ടോ എന്ന് ഇക്കണ്ട കാലത്തിനിടെ ഒരിക്കല്‍ പോലും ചോദിച്ചില്ലേ?

മോണ്‍സണ്‍ മാവുങ്കലിന് എതിരെ നേരത്തെ ഉണ്ടായിട്ടുള്ള പരാതിയില്‍ അയാളുടെ താല്പര്യം അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ശ്രമം നടത്തിയതും, ഒരു പെണ്‍കുട്ടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഒരു നടപടിയും എടുക്കാതിരുന്നതും ഒടുവില്‍ ആ പെണ്‍കുട്ടിക്ക് സ്വകാര്യ അന്യായം കൊടുക്കേണ്ടി വന്നതും പോലീസിന് നിയമം അറിയാത്തത് കൊണ്ടല്ല. മുന്‍ ഡിജിപി മുതല്‍ താഴോട്ടുള്ള, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും തട്ടിപ്പില്‍ നേരിട്ട് പങ്കാളികള്‍ ആണോ എന്ന് അന്വേഷിക്കുമോ ഈ സര്‍ക്കാരിന്റെ ക്രൈം ബ്രാഞ്ച്?

ഇനി ഈ തട്ടിപ്പില്‍ ഇവര്‍ക്കൊന്നും പങ്കില്ല എന്ന് തന്നെ കരുതിയാലും, സാധാരണക്കാരായ മനുഷ്യര്‍ ചതിക്കപ്പെടാനും അവരുടെ പണം നഷ്ടപ്പെടാനുമുള്ള സാഹചര്യം ഒരുക്കിയതില്‍ ഇവര്‍ക്കൊക്കെ പങ്കുണ്ട്. ആ ഉത്തരവാദിത്തത്തില്‍ നിന്ന് ലോകനാഥ് ബെഹ്റ മുതല്‍ താഴോട്ടുള്ള ഒരാള്‍ക്കും ഒഴിഞ്ഞു മാറാന്‍ ആവില്ല. മുഖ്യമന്ത്രിക്ക് ലജ്ജിക്കാം, ഇങ്ങനെ ഒരു പോലീസ് വിഭാഗത്തിന്റെ തലപ്പത്ത് ഇരിക്കുന്നതില്‍. പോലീസിന്റെ മനോവീര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഒരിഞ്ച് പിറകോട്ടു പോവരുത്.

Related Stories

No stories found.
logo
The Cue
www.thecue.in