കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളും കമ്മ്യൂണിസ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയുമായ ഒരാൾ വെറുമൊരു 'നമ്പൂരി'യായായിരുന്നു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ഗൗരിയമ്മയ്ക്ക് വേണ്ടിയല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിക്കും മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര ബോധത്തിനും ജാതിയിൽ കുടുങ്ങിക്കിടക്കാനുള്ള ശേഷിയെ ഉള്ളു എന്ന് വരുത്താനാണ്.
പ്രമോദ് പുഴങ്കര എഴുതിയത്
കെ.ആർ. ഗൗരിയമ്മയുടെ മരണം സ്വാഭാവികമായും അവരുടെ ജീവിതകാലത്തെ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടുമുയർത്തുന്നുണ്ട്. ഇന്നിപ്പോൾ ബി ആർ പി ഭാസ്കറിന്റെ ഒരു കുറിപ്പ് ഇ എം എസിനെ പുനർവിചാരണ ചെയ്യുന്നു ഇക്കാലം എന്ന മട്ടിൽ മാധ്യമത്തിൽ കാണാനിടയായി. ജന്മിത്വത്തിനും സ്വതന്ത്ര തിരുവിതാംകൂറിനും എതിരായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐതിഹാസിക സമരത്തിന്റെ ഭാഗമായിരുന്ന ഗൗരിയമ്മയുടെ രാഷ്ട്രീയ പ്രവർത്തനത്തിനെ ഗൗരിയമ്മയെ മാത്രമായി ചരിത്രത്തെ വായിക്കുന്നവർ ഒഴിവാക്കുന്നു. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭൂപരിഷ്‌ക്കരണ നയത്തെ ഒരു വ്യക്തിയിലേക്ക് മാത്രമായി ഒതുക്കുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ഉൾപ്പാർട്ടി സമരത്തിന്റെ ഫലമായി നടന്ന നിർഭാഗ്യകരമെങ്കിലും രാഷ്ട്രീയമായ പിളർപ്പിനെ ടി വി തോമസ്-ഗൗരിയമ്മ പ്രണയഭംഗം മാത്രമായി അവതരിപ്പിക്കുന്നു. അവിടെയും തീരുന്നില്ല. ഗൗരിയമ്മയുടെ ദാമ്പത്യ ജീവിതത്തെ തകർത്തത് ഇ എം എസിന്റെ പകയാണെന്നുവരെ എഴുതിക്കളഞ്ഞു എം കെ ഭദ്രകുമാറിനെപ്പോലൊരു മുൻ IFS കാരൻ.
ടി വി തോമസിന്റെ വിവാഹേതര ബന്ധമടക്കം ഗൗരിയമ്മയുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ നിരവധി പാകപ്പിഴകൾ അവർതന്നെ പറഞ്ഞിരിക്കെ ഇ എം എസ് അവരുടെ കുടുംബം തകർത്തു എന്നൊക്കെ ഭദ്രകുമാറിനെപ്പോലെ മറ്റു മണ്ഡലങ്ങളിൽ വിദഗ്ധനായ ഒരാൾ ആധികാരികം എന്ന മട്ടിൽ പറയുന്നത് അശ്ലീലമെന്നെ പറയാനാകൂ.
അവിടംകൊണ്ടും അവസാനിക്കുന്നില്ല. 'കേരം തിങ്ങും കേരളം നാട്ടിൽ കെ ആർ ഗൗരി ഭരിക്കും' എന്ന് പറഞ്ഞാണ് 1987-ൽ ഇടതുമുന്നണി അധികാരത്തിൽ കയറിയത് എന്ന നുണപ്രചാരണമാണ് ആവർത്തിച്ചുള്ള കള്ളം ഓർമ്മയിൽ സത്യമായി തോന്നിക്കും എന്ന തന്ത്രവുമായി നടക്കുന്നത്.
1982-87 കാലത്തെ കരുണാകരൻ മന്ത്രിസഭാ എന്നത് കേരളം അതുവരെ കണ്ട ഏറ്റവും മോശം ഭരണത്തിലൊന്നായിരുന്നു. തങ്കമണിയും കീഴ്മാടും അടക്കമുള്ള നിരവധിയായ പൊലീസ് അതിക്രമങ്ങൾ, വ്യാപകമായ അഴിമതി, തൊഴിലില്ലായ്മക്കെതിരായ യുവജന സമരങ്ങൾ തുടങ്ങി തീർത്തും സമരഭരിതമായ ഒരു രാഷ്ട്രീയ കാലത്തു നിന്നാണ് ആ തെരഞ്ഞെടുപ്പ് നടക്കുന്നതും ഇടതുമുന്നണി ഭരണത്തിലേറുന്നതും. മേൽപ്പറഞ്ഞ ഗൗരിയമ്മ മുഖ്യമന്ത്രിയാകും എന്ന് പ്രസംഗിച്ച പി കെ വിയെ താൻ തന്നെ അങ്ങനെ പറയുന്നതിൽ നിന്നും വിലക്കി എന്ന് ഗൗരിയമ്മ പറയുന്നുണ്ട്. അതായത് പാർടി അത്തരത്തിലൊരു തീരുമാനം എടുത്തിരുന്നില്ല. അങ്ങനെ മുഖ്യമന്ത്രിയെ മുൻകൂട്ടി തീരുമാനിക്കുന്ന ഒരു സാഹചര്യമോ അത്തരം അനിവാര്യതയോ കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നുമില്ല.
നായനാരും ഗൗരിയമ്മയും മാത്രമല്ല സമശീർഷരായ നിരവധി സഖാക്കൾ അന്ന് പാർട്ടിയിലുണ്ടായിരുന്നു. അതായത് ഇന്നത്തെ പാർട്ടി നേതൃത്വവുമായി ഗൗരിയമ്മയെ ചേർത്ത് നിർത്തുമ്പോഴുള്ള ചരിത്രത്തിന്റെ വലിപ്പം അന്നത്തെ പാർട്ടി നേതൃത്വത്തിനാകെ ഉണ്ടായിരുന്നു എന്നർത്ഥം
കേരളത്തിൽ നിന്നുള്ള സഖാക്കൾ ഇ എം എസ്, ബാലാനന്ദൻ, വി എസ് അച്ചുതാനന്ദൻ എന്നിവർക്ക് പുറമെ ബി ടി ആർ, രാമമൂർത്തി, സുർജീത്ത്, നൃപൻ ചക്രബർത്തി,ബസവപുന്നയ്യ,സമർമുഖർജി ജ്യോതിബസു,സരോജ് മുഖർജി എന്നിവരടങ്ങിയതായിരുന്നു അന്നത്തെ പി.ബി. അവരെല്ലാം തന്നെ ഇ എം എസിന്റെ 'ജാതിക്കുശുമ്പ്' പങ്കിട്ടുകൊണ്ട് ഗൗരിയമ്മയെ തഴയുകയായിരുന്നു എന്നൊക്കെ പ്രചരിപ്പിക്കുമ്പോൾ അത് വെള്ളം കൂട്ടാതെ വിഴുങ്ങാൻ ആളെക്കിട്ടാൻ പാടാണ്.
നായനാരും ഗൗരിയമ്മയും മാത്രമല്ല സമശീർഷരായ നിരവധി സഖാക്കൾ അന്ന് പാർട്ടിയിലുണ്ടായിരുന്നു. അതായത് ഇന്നത്തെ പാർട്ടി നേതൃത്വവുമായി ഗൗരിയമ്മയെ ചേർത്ത് നിർത്തുമ്പോഴുള്ള ചരിത്രത്തിന്റെ വലിപ്പം അന്നത്തെ പാർട്ടി നേതൃത്വത്തിനാകെ ഉണ്ടായിരുന്നു എന്നർത്ഥം. നായനാരേക്കാൾ മുമ്പ് പി ബിയിലുള്ള ബാലാനന്ദനോ വി എസോ മുഖ്യമന്ത്രിയായില്ല എന്നതും ഒരു അത്ഭുതമല്ലായിരുന്നു.
ഗൗരിയമ്മ താൻ മുഖ്യമന്ത്രിയാകാഞ്ഞതിനു ഇ എം എസ് നമ്പൂരിയായതാണ് കാരണമെന്നൊക്കെ പറയുന്നത് അവരെ പാർട്ടി എന്തുകൊണ്ട് മുഖ്യമന്ത്രിയാക്കിയില്ല എന്നത് ശരിവെക്കുന്നതാണ്.
നായനാരേക്കാൾ മികച്ച തെരഞ്ഞെടുപ്പാകുമായിരുന്നോ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കിൽ എന്നത് ഒരു ഭാവനാ ചോദ്യമാണ്. ഉത്തരവും അതുപോലെത്തന്നെ.
ഗൗരിയമ്മയുടെ മരണത്തിനു ശേഷം ഇ എം എസിനെ നമ്പൂരിയാക്കി നടത്തുന്ന ആക്ഷേപങ്ങൾ ഒരു രാഷ്ട്രീയമാണ്. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളും കമ്മ്യൂണിസ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയുമായ ഒരാൾ വെറുമൊരു 'നമ്പൂരി'യായായിരുന്നു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ഗൗരിയമ്മയ്ക്ക് വേണ്ടിയല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിക്കും മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര ബോധത്തിനും ജാതിയിൽ കുടുങ്ങിക്കിടക്കാനുള്ള ശേഷിയെ ഉള്ളു എന്ന് വരുത്താനാണ്.
ടി വി തോമസിന്റെ വിവാഹേതര ബന്ധമടക്കം ഗൗരിയമ്മയുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ നിരവധി പാകപ്പിഴകൾ അവർതന്നെ പറഞ്ഞിരിക്കെ ഇ എം എസ് അവരുടെ കുടുംബം തകർത്തു എന്നൊക്കെ ഭദ്രകുമാറിനെപ്പോലെ മറ്റു മണ്ഡലങ്ങളിൽ വിദഗ്ധനായ ഒരാൾ ആധികാരികം എന്ന മട്ടിൽ പറയുന്നത് അശ്ലീലമെന്നെ പറയാനാകൂ. മരണാനന്തരം ഗൗരിയമ്മക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവർ അർഹിക്കുന്ന വിപ്ലവാഭിവാദ്യങ്ങളാണ് നൽകിയത്. അത് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാത്തതിലെ കുറ്റബോധമാണ് എന്നൊക്കെ വിശകലനം ചെയ്യണമെങ്കിൽ നിസാര പാടവമല്ല വേണ്ടൂ.
നായനാരേക്കാൾ മികച്ച തെരഞ്ഞെടുപ്പാകുമായിരുന്നോ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കിൽ എന്നത് ഒരു ഭാവനാ ചോദ്യമാണ്. ഉത്തരവും അതുപോലെത്തന്നെ. മികവുറ്റ ഒരു ഭരണകർത്താവായിരുന്നു അവരെന്നതിൽ സംശയമില്ല. അത് ഗൗരിയമ്മ ചോവത്തിയും ഇ എം എസ് നമ്പൂരിയുമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്ന ദുരാരോപണത്തിന് ന്യായം നിൽക്കില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സമര ചരിത്രത്തെ ഒരു ദാമ്പത്യ കഥയിലെ മൂന്നാം കക്ഷിയാക്കി വില്ലനാക്കുന്ന മനോരമ ഏർപ്പാടിന്റെ വിപുലീകരണം ഇപ്പോൾ മറ്റൊരു രൂപത്തിലാണ് എന്ന് മാത്രം.