"ഒറിജിനൽ സംഗീതം പരിപോഷിപ്പിക്കൂ , കവറുകളിൽ നിന്ന് ശുദ്ധ സംഗീതത്തെ രക്ഷിക്കൂ" എന്ന മുറവിളി ചിലപ്പോ കാണാറുണ്ട് അതാണ് ഇത് എഴുതാൻ പ്രേരിപ്പിച്ചത്.
വിഷയം - എന്താണ് ഈ ഒറിജിനൽ സ്വതന്ത്ര സംഗീതം? എന്താണ് അതിന്റെ നിർവചനം? - സ്വന്തമായി വരികൾ എഴുതി ചിട്ടപ്പെടുത്തി പാടുന്നതിനെ ആണോ ഒറിജിനൽ എന്ന് വിളിക്കുന്നത്? അങ്ങനെ അല്ലാത്ത എല്ലാം കവർ ആണോ? ആത്യന്തികമായി ഒറിജിനൽ എന്ന പ്രയോഗം തന്നെ സംഗീത വിഷയത്തിൽ അപ്രായോഗികം ആണ്. സംഗീതം എന്നത് ഒരു expression ആണ്, ഓരോ വ്യക്തിയും അവരുടെ മനോധർമ്മം അനുസരിച്ച അനുഭവിചു അവതരിപ്പിക്കുന്ന ഒരു melodic construct . ഞാൻ ഉണ്ടാക്കിയ പാട്ടു എന്ന് പറയുന്നത് തന്നെ ബാലിശം ആണ് - കേൾവി കൊണ്ട് സമാഹരിച്ച ജ്ഞാനവും , അവലംബിക്കുന്ന സംഗീത ശാഖാ ( കര്ണാടിക് , ഹിന്ദുസ്ഥാനി, വെസ്റ്റേൺ, ജാസ്സ് ഏതുമാവട്ടെ ) തരുന്ന ക്യാൻവാസ് എന്നിവ ഉപയോഗിച്ച നിർമ്മിക്കപ്പെടുന്ന ഒരു prototype എന്നതിൽ ഉപരി ഒരു melodic construct നും മൗലികത അവകാശപ്പെടാൻ ആവില്ല. ഉണ്ടായിരുന്ന ഒന്നിൽ നിന്ന് ഉരുത്തിരിഞ്ഞ മറ്റൊന്ന് - അത്രേ ഉള്ളു. രാഗങ്ങൾ ആയാലും, scales ആയാലും , മോഡ് ആയാലും അവ ഒരു കലാകാരന് തരുന്നത് ഗ്രാമർ ഉം vocabulary ഉം ആണ് - കൂടുതൽ രാഗങ്ങൾ അറിയുന്നത് ഭാഷ പരിജ്ഞാനം കൂടുന്ന പോലെ ഉള്ള ഒന്ന് മാത്രം ആണ് - ആ vocabulary self evolving ആണ് എന്ന കൊണ്ട് തന്നെ, ആ പരിജ്ഞാനം ആരുടേയും പ്രത്യേക സിദ്ധിയോ കഴിവോ അല്ല - ഒരു acquired skill മാത്രം ആണ് അത്. . അറിയുന്ന വാക്കുകൾ കൊണ്ട് മനോഹരമായി സംസാരിക്കുന്ന പോലെ ഒന്നാണ് നല്ല ഒരു രാഗ ആലാപനം. ഒരുപാട് നല്ല , ഭാഷ സമ്പുഷ്ടമായ വാക്കുകൾ കൊണ്ടും ഒരു കാര്യം പറയാം, അതെ കാര്യം നാട്ടു ഭാഷയിലും പറയാം - അതിന്റെ പരിണിത ഫലം ഒന്ന് തന്നെ ആണ്, കേൾക്കുന്ന ആളിൽ അത് ഉണ്ടാക്കുന്ന പ്രഭാവം. ചിലർ simplicity ഇഷ്ടപ്പെടുന്നു, ചിലർ nuances ഇഷ്ടപ്പെടുന്നു, ചിലർ അക്കാഡമിക് ആയി അതിനെ കാണുന്നു - അതൊക്കെ കേൾക്കുന്ന ആളിന്റെ ഇഷ്ടം ആണ്. സൃഷ്ടാവ് self express ചെയ്യുന്ന ഒന്നിനെ, കേൾവിക്കാർ അവരുടെ ഇങ്ങിതം അനുസരിചു percieve ചെയ്യുന്നു. അത്രേ ഉള്ളു. ഇഷ്ടാനിഷ്ടങ്ങൾ പറയുന്നു ,അഭിപ്രായം രൂപീകരിക്കുന്നു. അഭിപ്രായം അല്ല പ്രശ്നം, അഭിപ്രായങ്ങളുടെ നിയമ വൽക്കരണം ആണ്. ഒരു നിയമങ്ങളും സംഗീതത്തിന് ബാധകം അല്ല. മനുഷ്യൻ അവനവന്റെ സൗകര്യാതിനു സൃഷ്ടിക്കുന്ന template മാത്രം ആണ് അത്. ഒരു template നു കൊടുക്കുന്ന കേവല പ്രാധാന്യത്തെ കൂടുതൽ ഈ നിര്വചനങ്ങൾക്ക് വലിയ സ്ഥാനം ഒന്നും ഇല്ല സംഗീതത്തിൽ.
അകത്തിന്റെ കൂടേ ഒറിജിനൽ ഗാനങ്ങൾ പാടുമ്പോ 'ഹരീഷേട്ടാ ശ്രീ രാഗമോ' എന്ന വിളി വരുന്നതും, തൈക്കുടം നവരസം പാടുമ്പോ ഗോവിന്ദേട്ടാ 'നൊസ്റ്റാൾജിയ' എന്ന വിളി വരുന്നതും ശ്രോതാക്കൾ ആ ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കൊണ്ടാണ്.
ആത്യന്തികമായി ഏതൊരു സൃഷ്ടിയും നവീകരിക്ക പെട്ട് കൊണ്ടിരിക്കും - അത് കാലത്തിന്റെ ആവശ്യം ആണ്. ഒരു സൃഷ്ടിക്ക് പ്രത്യക്ഷ രൂപം കൊടുത്തു അതിനെ ബിംബവൽക്കരിക്കുന്ന ഇടത്താണ് ഒറിജിനൽ, അല്ലെങ്കിൽ ഗോൾഡ് സ്റ്റാൻഡേർഡ് പോലത്തെ അനാവശ്യ നിർവ്വചനങ്ങൾ കടന്നു വരുന്നത്. യഥാർത്ഥത്തിൽ സംഗീതത്തിന് പ്രത്യക്ഷ രൂപംഎന്നൊന്ന് ഇല്ല - സഞ്ചരിക്കുന്ന വോയിസ് ബോക്സ് ഇൻടേയോ, വാദ്യത്തിന്റെയോ properties അനുസരിച്ചു ഓരോന്നും വ്യത്യസ്തമായി കൊണ്ടേ ഇരിക്കും. അത് കൊണ്ടാണ് ഒരേ ഗാനമോ, ഒരേ രാഗമോ ഹാർമോണിയം ഇൽ വായിക്കുന്നത് വയലിനിൽ വായിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇരിക്കുന്നത് . വയലിൻ വായിക്കുന്ന പോലെ അല്ല ഒരു നാദസ്വരം വാദകൻ ഒരു മെലഡി യെ approach ചെയ്യുന്നത് എന്നത് കണ്ടാൽ നമുക്ക് അത് മനസ്സിലാവും. അതിലെ ഒറിജിനാലിറ്റി എന്നത് ഒരു പെർഫോമൻസ് ഇൽ ആ കലാകാരൻ കൊണ്ടുവന്ന തന്റെ musicality ആണ്. അല്ലാതെ ഒരു റഫറൻസ് എടുത്തു ടേപ്പ് വെച്ച് അളന്നു നിശ്ചയിക്കുന്ന ഒന്നല്ല. അങ്ങനെ ചെയ്യുന്നവർ സംഗീതത്തെ അല്ല മറിച്ചു familiarity index നെ ആണ് അളക്കുന്നത്. അതിൽ തെറ്റില്ല, മനുഷ്യന് പരിചിതമായ കാര്യങ്ങൾ കൂടുതൽ സ്വാംശീകരിക്കാൻ സാധിക്കും എന്നത് സത്യം ആണ് - പക്ഷെ സംഗീതത്തിന്റെ ലക്‌ഷ്യം ആ familiarity കാത്തു സൂക്ഷിക്കുക എന്നതല്ല. അതുകൊണ്ടു familiar അല്ലാത്ത ഒരു interpretation എ നിയമ ലംഘനം ആയി ഒക്കെ കാണുന്നത് സംഗീതത്തിന്റെ intrinsic principle - നു കടക വിരുദ്ധം ആണ്.
കവർ ആയാലും, സ്വന്തം കൃതി ആയാലും പാട്ടുകാർ പാടി കൊണ്ടേ ഇരിക്കും അവർക്കിഷ്ടം ഉള്ളത് പോലെ - അത് ഇഷ്ടപ്പെടും, വിമര്ശിക്കപ്പെടും , തിരസ്കരിക്കപ്പെടും ...
ഇനി സ്വയം എഴുതി സൃഷ്‌ടിച്ച ഗാനങ്ങളെ കുറിചു - 10 വർഷമായി ഞാൻ സ്വതന്ത്ര സംഗീത രംഗത്തു പ്രവർത്തിക്കുന്ന ഒരാളാണ് - 2019 വരെ ഞാൻ അവതരിപ്പിച്ച എല്ലാ സ്റ്റേജ് പരിപാടികളും സ്വന്തമായി എഴുതി ഈണപ്പെടുത്തിയ ഗാനങ്ങളും, കർണാടക സംഗീതവും ആണ് - നല്ല രീതിയിൽ ഉള്ള സ്വീകാര്യത ഇങ്ങനത്തെ ഗാനങ്ങൾക്ക് ലഭിക്കുന്നുണ്ട് എന്ന് തന്നെ പറയണം - മസാല കോഫി ആയാലും , തൈക്കുടം ബ്രിഡ്ജ് ആയാലും, ജോബ് കുരിയൻ ആയാലും, അകം ആയാലും - ഞങ്ങൾ ചെയ്ത സ്വന്തം ഗാനങ്ങൾ കേൾക്കാനും സപ്പോർട്ട് ചെയ്യാനും എക്കാലത്തും ആസ്വദകർ ഉണ്ടായിട്ടുണ്ട്. ഒരു പരിപാടിക്ക് വരുന്ന ശ്രോതാക്കൾ ഒരു നല്ല അനുഭവം ആശിച്ചാണ് വരുന്നത് , അത് കൊടുക്കുക എന്നതാണ് ഒരു live പെർഫോമൻസ് കൊണ്ട് ഉണ്ടാവേണ്ടത് -അകത്തിന്റെ കൂടേ ഒറിജിനൽ ഗാനങ്ങൾ പാടുമ്പോ 'ഹരീഷേട്ടാ ശ്രീ രാഗമോ' എന്ന വിളി വരുന്നതും, തൈക്കുടം നവരസം പാടുമ്പോ ഗോവിന്ദേട്ടാ 'നൊസ്റ്റാൾജിയ' എന്ന വിളി വരുന്നതും ശ്രോതാക്കൾ ആ ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കൊണ്ടാണ്. സ്വന്തമായി സൃഷ്‌ടിച്ച malhar ജാം എന്ന ഗാനം coke സ്റ്റുഡിയോ ഇത് അവതരിപ്പിച്ചപ്പോഴും, നിശാഗന്ധിയിൽ രാത്തിങ്കൾ പൂത്താലി പാടുമ്പോഴും എന്റെ ലക്‌ഷ്യം musical expression ഉം, ശ്രോതാക്കളുടെ സന്തോഷവും ആണ്... എനിക്ക് രണ്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ല - പിന്നെ ഒരു ഗാനത്തിന്റെ photostat കോപ്പി എടുത്തു വെച്ച് ഉയർത്തി കാണിച്ചു അല്ല ഒരു കലാകാരനും മറ്റൊരു കലാകാരനോടുള്ള ബഹുമാനം കാണിക്കേണ്ടത് , ആ തരത്തിലുള്ള ഒരു വിധേയത്വം അല്ല , ബഹുമാനം ആണ് ഉണ്ടാവേണ്ടത്.
പിന്നെ കമ്പോസർ ഇന്റെ ഉടമസ്ഥ അവകാശം - ഒരു ഗാനത്തിന്റെ സൃഷ്ടിയിൽ കമ്പോസർ നും,എഴുതിയ കവിക്കും arranger / പ്രോഗ്രാമർ നും, ഗായകനും , വാദ്യങ്ങൾ വായിച്ചവർക്കും , അത് റെക്കോർഡ് ചെയ്ത എഞ്ചിനീയർ നും, മിക്സ് ആൻഡ് മാസ്റ്റർ ചെയ്ത എഞ്ചിനീയർ ഇന്നും എല്ലാം പങ്കാളിത്തം ഉണ്ട് - ഇതിൽ ഒരാൾ പോലും മാറിയാൽ ഈ പറയുന്ന 'ഒറിജിനൽ' സൗണ്ട് മറ്റൊന്നായി മാറും. അതുകൊണ്ടു റെപ്ലിക്കേഷൻ ലക്ഷ്യമിടുന്നത് ബാലിശം ആണ് കാരണം ലൈവ് ഇത് വായിക്കുന്ന കലാകാരന്മാരുടെ ക്രാഫ്റ്റ് , sound എഞ്ചിനീയർ inde perspective , വേദിയുടെ acoustics അങ്ങനെ ഒരുപാട് വ്യത്യസ്തമായ ചുറ്റുപാടിൽ ആണ് ഒരു ഗാനം പുനഃസൃഷ്ടിക്കപ്പെടുന്നത് - അതിൽ ഒരു ഗായകൻ എത്ര മാത്രം മറ്റൊരു ഗായകനെ അനുകരിക്കുന്നു എന്നതിന്റെ അനുപാതം മാത്രം വെച്ച് 'നീതി പുലർത്തൽ ' അന്വേഷിക്കുന്നത് അടിസ്ഥാനപരമായി flawed ആണ്. ആത്യന്തികമായി നീതി പുലർത്തേണ്ട ഒരു വിഗ്രഹം ഒന്നും അല്ല ഒരു കോമ്പോസിഷൻ ഉം , ഫ്രീ ആയി എക്സ്പ്രസ്സ് ചെയ്യപ്പെടേണ്ടതാണ് ഓരോ സൃഷ്ടിയും - നീതി പുലർത്തൽ എന്ന കൊണ്ട് പലരും ഉദ്ദേശിക്കുന്നത് 'ഞാൻ കേട്ട പോലെ, ഞാൻ പ്രതീക്ഷിച്ച പോലെ നിങ്ങൾ പാടണം ' എന്നത് മാത്രം ആണ്. അങ്ങനെ പ്രതീക്ഷിക്കുന്നത് ന്യായം, പക്ഷെ അങ്ങനെ ചെയ്യാത്തത് നീതികേടാണ് എന്നൊക്കെ പറയുന്നത് ബാലിശം ആണ്.
പിന്നെ കേട്ട് വരുന്ന മറ്റൊന്ന് - ഈ കവർ പാടി സമയം കളയുന്നത്തിനു പകരം സ്വന്തമായി പാട്ടു ഉണ്ടാക്കിക്കൂടെ എന്ന് ? കവർ പാടുന്നത് നിർത്താനുള്ള ഒറ്റമൂലി ആണ് ഈ സ്വന്തമായി ഉണ്ടാക്കൽ എന്ന് തോന്നി പോവും ഇത് കാണുമ്പോ. സ്വന്തമായി പാട്ടു ഉണ്ടാക്കണം എന്നത് ഒരു ഗായകന് ചെയ്യാവുന്ന കാര്യം ആണ്, അയാളുടെ വ്യക്തിപരമായ താല്പര്യം ആണ്. കവറുകളുടെ അതിപ്രസരം കുറക്കാൻ കുറച്ച ഒറിജിനൽ ഗാനങ്ങൾ ഉണ്ടാവട്ടെ എന്നൊക്കെ പറയുന്നത് എന്തൊരു ദ്രാവിഡാണ് . 100 ഒറിജിനൽ ഗാനങ്ങൾ ഉണ്ടായാലും, 101 ആമതായി കവർ പാടണം എന്ന് തോന്നിയാൽ ഗായകർ അത് പാടും. സ്വന്തം സൃഷ്ടി പാടുന്നത് കവർ ഗാനങ്ങൾ പാടാതിരിക്കാൻ വേണ്ടി അല്ല, അത് മറ്റൊരു expression അത്രേ ഉള്ളു. പിന്നെ സ്വന്തമായി പാട്ടുണ്ടാക്കി പാടുന്നവർക്ക് എന്തെങ്കിലും intellectual superiority ഉണ്ടെന്നു വരുത്തി തീർക്കാൻ ഉള്ള ശ്രമങ്ങൾ കാണാറുണ്ട് - തികച്ചും pointless ആയ ഒന്ന്. പിന്നെ ഉണ്ട് ഏറ്റവും കോമഡി ആയ ഒന്ന് കവർ സോങ് ഇന്റെ താഴെ - "ആയ കാലത്തു മഹാന്മാർ ഉണ്ടാക്കിയത് എടുത്തു ജീവിക്കാൻ നാണമില്ലേ എന്ന്" - ശെമ്മാങ്കുടി സ്വാമിയോടും, ചെമ്പൈ സ്വാമിയോടും , നെയ്യാറ്റിൻകര വാസുദേവൻ സാറിനോടും ഒക്കെ ത്യാഗരാജ കൃതി ഓസി അല്ലെടോ ജീവിക്കുന്നത് എന്ന് ചോദിക്കുന്ന പോലത്തെ ഒരു മണ്ടൻ ചോദ്യം അത്രേ ഉള്ളു...
കവർ ആയാലും, സ്വന്തം കൃതി ആയാലും പാട്ടുകാർ പാടി കൊണ്ടേ ഇരിക്കും അവർക്കിഷ്ടം ഉള്ളത് പോലെ - അത് ഇഷ്ടപ്പെടും, വിമര്ശിക്കപ്പെടും , തിരസ്കരിക്കപ്പെടും ... കവറുകളിൽ നിന്ന് ശുദ്ധ സംഗീതത്തെ രക്ഷിക്കൂ , സ്വന്തം കൃതികളെ പ്രോത്സാഹിപ്പിക്കൂ എന്നൊക്കെ അലമുറ ഇടുന്നത് കാണുമ്പോ ചിരി വന്നു പോകാറുണ്ട്. സ്വന്തമായി പാട്ടുണ്ടാക്കാൻ ഇഷ്ടം ഉള്ള കൊണ്ടാണ് പാട്ടുണ്ടാക്കുന്നത് അല്ലാതെ പുകവലി നിർത്താൻ നിക്കോട്ടിൻ ഗം കഴിക്കുന്ന പോലെ ഒരു rehab പ്രോസസ്സ് ഒന്നും അല്ല കവർ സോങ് നിർത്തി സ്വന്തം പാട്ടു പാടുന്നത്. ഒറിജിനൽ സംഗീതത്തെ പ്രോത്സാഹിപ്പിക്കണം തീർച്ചയായും - ( അകം ഞങ്ങളുടെ മൂന്നാമത്തെ studio ആൽബത്തിന്റെ പണിപ്പുരയിൽ ആണ്) പക്ഷെ, അത് കവറിൽ നിന്ന് ശുദ്ധ സംഗീതത്തെ രക്ഷിക്കാൻ ആണ് എന്നൊന്നും പറഞ്ഞു കളയരുത്..ചിരിക്കാൻ വയ്യാത്തോണ്ടാ.